March 30, 2023

Teespring – ടീ ഷർട്ട് ഡിസൈനിങ്ങിലൂടെ വരുമാനം.

Share Post

Teespring is a free website where you can design and sell over 50 different types of products without any investment and risk. The only part you are doing is the designing, Teespring handle everything, from printing to shipping to customer service. It is a great platform to make money online without making any investment and the earning potential is very high for Teespring. The most important thing about Teespring is their own designing software which enables anyone to design teeshirts without having any designing skills. This blog is explaining how to create an account on Teespring, how to design T-shirts and how to sell them to customers.

Teespring – Make money online from designing T-shirts

Teespring

What is Teespring?

ടീ ഷർട്ടുകൾ, ഹൂഡികൾ, സോക്‌സുകൾ, മഗ്ഗുകൾ തുടങ്ങിയവ ഓൺലൈൻ ആയി ഡിസൈൻ ചെയ്തു വിൽക്കാൻ കഴിയുന്ന ഒരു വെബ്‌സൈറ്റാണ് Teespring. ടീ ഷർട്ട് ഡിസൈനിങ് മാത്രമേ നിങ്ങൾ ചെയ്യേണ്ടതായുള്ളു, ഓർഡർ എടുക്കൽ, ടീ ഷർട്ട് പ്രിന്റിങ്, ഷിപ്പിംഗ് എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് ടീസ്‌പ്രിംഗ് ആണ്. ഓർഡറുകൾ ലഭിക്കുന്നത് അനുസരിച്ചാണ് ടീ ഷിർട്ടുകൾ പ്രിന്റ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ പ്രിന്റ് ചെയ്തു വെച്ചാൽ വില്പന നടക്കുമോ എന്ന പേടി ടീസ്പ്രിങ്ങിൽ ആവശ്യമില്ല. നിങ്ങൾ ഡിസൈൻ ചെയ്യുന്ന ടീ ഷർട്ടുകൾ വിറ്റുകഴിഞ്ഞാൽ ഡിസൈനർ‌ എന്ന നിലയിൽ വിറ്റ ഓർ‌ഡറുകളിൽ‌ നിന്നും 50 % വരെ ലഭിക്കുന്നു. ടീ ഷർട്ട് ഡിസൈനിങ്ങും വളരെ എളുപ്പമാണ്. യാതൊരു വിധ ഡിസൈനിങ് മുൻപരിചയം ഇല്ലാത്തവർക്കും ടീസ്പ്രിങ്ങിൽ ഡിസൈൻ ചെയ്യാൻ സാധിക്കും.

How Teespring Works?

TeespringTeespring വെബ്‌സൈറ്റിൽ അക്കൗണ്ട് ഉണ്ടാക്കുന്നതും ടീ ഷിർട്ടുകൾ ഡിസൈൻ ചെയ്യുന്നതും തികച്ചും സൗജന്യമാണ്. ടീസ്പ്രിങ് കേവലം ടീ ഷർട്ട് ഡിസൈനിങ് മാത്രമല്ല,

  • ക്യാൻവാസ് പ്രിന്റുകൾ
  • ബീച്ച് ടവലുകൾ
  • ഫോൺ കേസുകൾ
  • വാൾ പോസ്റ്ററുകൾ
  • തലയിണകൾ
  • സോക്സ്
  • സ്റ്റിക്കറുകൾ
  • മഗ്ഗുകൾ
  • ബാഗുകൾ

തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ടീസ്പ്രിങ്ങിൽ ഡിസൈൻ ചെയ്യാൻ സാധിക്കും.

How to Sign Up on Teespring?

ടീസ്‌പ്രിംഗ് വെബ്‌സൈറ്റിൽ അക്കൗണ്ട് Google അല്ലെങ്കിൽ ഫേസ്ബുക്ക് ഉപയോഗിച്ച് ആരംഭിക്കാൻ കഴിയും. അക്കൗണ്ട് തുടങ്ങിയാൽ ഉടനെ തന്നെ ടീ ഷർട്ട് ഡിസൈനിങ് പേജിലേക്ക് നിങ്ങൾ എത്തിച്ചേരും. ഡിസൈൻ ചെയ്യാൻ ആരംഭിക്കുന്നതിനു മുന്നേ ഏതു തരാം ഉത്പന്നം ആണ് നിങ്ങൾ ഡിസൈൻ ചെയ്യാൻ പോകുന്നതെന്ന് തീരുമാനിക്കുക. മുകളിൽ പറഞ്ഞിരിക്കുന്ന ഉൽപന്നങ്ങളിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. ഓരോ ഉൽപ്പന്നത്തിനും വേറെ വേറെ ഡിസൈൻ ചെയ്യേണ്ടതില്ല എന്നത് ടീസ്പ്രിങ്ങിന്റെ പ്രത്യേകതയാണ്. ചെയ്യുന്ന ഡിസൈനുകൾ ഏതൊരു ഉല്പന്നത്തിൽ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

Teespring

1. Choose a T-shirt Type

ടീഷർട്ടിൽ തന്നെ വിവിധ വിഭാഗത്തിൽ പെട്ട ടീ ഷർട്ടുകൾ ലഭ്യമാണ്. യൂനിസെക്സ്, ലോങ്ങ് സ്ലീവ്, ക്ലാസിക് ടീ ഷർട്ട് , കംഫർട്ട് ടീ ഷർട്ട്, പ്രീമിയം ടീ ഷർട്ട് തുടങ്ങിയ ഓപ്ഷനുകൾലഭ്യമാണ്. ഇതിൽ ഏതെങ്കിലും ഒരു ടീ ഷർട്ട് തിരഞ്ഞെടുത്തു കഴിഞ്ഞാൽ ഡിസൈനിങ് ആരംഭിക്കാം.

2. Create Your Design

Teespring

ടീ സ്പ്രിങ്ങിലെ ഓൺലൈൻ ഡിസൈനിങ് സോഫ്റ്റ്‌വെയർ ആർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും വിധം രൂപ കല്പന ചെയ്തതാണ്. ഇമേജുകൾ അപ്‌ലോഡ് ചെയ്തും ടെക്സ്റ്റ് ചേർത്തും നിങ്ങൾക്ക് ടീ ഷർട്ട് ഡിസൈൻ ചെയ്യാം. 50Mb വരെ ഫയലുകൾ അപ്‌ലോഡ് ചെയ്യാൻ കഴിയും. നിങ്ങൾക്ക് ആകർഷകമായ വാചകം ഉൾപ്പെടുത്താനും അവയുടെ നിറം സ്റ്റൈൽ എന്നിവ മാറ്റാനും സാധിക്കും. Add Text ബട്ടണിൽ ക്ലിക്ക് ചെയ്തു നിങ്ങൾക്ക് വേണ്ട വാചകം ടീ ഷർട്ടിലേക്കു ചേർക്കാൻ സാധിക്കുന്നു. വിവിധ font styles , colours ഉപയോഗിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി ഡിസൈൻ ആകർഷകമാക്കാം. ഡിസൈൻ പൂർത്തിയായി കഴിഞ്ഞാൽ ടീ ഷർട്ടിനു ഏതൊക്കെ കളറുകൾ വേണമെന്ന് തീരുമാനിക്കാം. പ്രിവ്യൂ നോക്കി ടീ ഷർട്ട് മികച്ചതാണെന്ന് ഉറപ്പു വരുത്തിയ ശേഷം അടുത്ത ഘട്ടത്തിലേക്ക് പോകാൻ സാധിക്കും.

നിങ്ങൾ‌ ഒരു ഡിസൈൻ‌ പൂർത്തിയാക്കിക്കഴിഞ്ഞാൽ‌, ടീ ഷർട്ടിന്റെ വില നിർ‌ണ്ണയിക്കാൻ ടീസ്‌പ്രിംഗ് നിങ്ങളെ അനുവദിക്കും. സ്വന്തമായി ഒരു വില നിശ്ചയിക്കുന്നതിലും നല്ലത് ടീ സ്പ്രിങ് ശുപാർശ ചെയ്യുന്ന വിലക്ക് വില്കുന്നതാണ്. ഓരോ ടീ ഷർട്ടിന്റെയും വിലയെ അടിസ്ഥാനമാക്കി നിങ്ങൾ എത്ര ലാഭമുണ്ടാക്കുമെന്ന് ടീസ്‌പ്രിംഗ് കാണിക്കും.

ടീസ്‌പ്രിംഗിന്റെ ഓൺലൈൻ ഡിസൈൻ സോഫ്റ്റ്‌വെയർ ഏതൊരു തുടക്കക്കാർക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും വിധം തയ്യാറാക്കിയതാണ്. അതുകൊണ്ടു തന്നെ ഫോട്ടോഷോപ്പ് പോലെയുള്ള ഡിസൈൻ സോഫ്റ്റ്‌വെയർ ഒന്നും തന്നെ ടീ ഷർട്ട് ഡിസൈൻ ചെയ്യാൻ ആവശ്യമില്ല.

3. Create your Listing

Teespring

ടീ ഷർട്ട് ഡിസൈൻ‌ ചെയ്തു കഴിഞ്ഞാൽ‌, നിങ്ങൾ‌ ലിസ്റ്റിംഗ് സൃഷ്‌ടിക്കേണ്ടതുണ്ട്. നിങ്ങളുടെ ടീ ഷർട്ടിനു ഒരു title , description തുടങ്ങിയവ നൽകാം. ഏതു ടി ഷർട്ട് കളർ വേണം ടീ ഷർട്ട് വാങ്ങാൻ വരുന്നവർ ആദ്യം കാണേണ്ടതെന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, ടി ഷർട്ട് തത്സമയമാകും ഒപ്പം സ്റ്റോറിൽ നിന്ന് വാങ്ങുന്നതിന് നിങ്ങളുടെ ടി-ഷർട്ട് ലഭ്യമാകും. ഇപ്പോൾ ആർക്ക് വേണമെങ്കിലും നിങ്ങളുടെ ടി ഷർട്ട് കാണാനും വാങ്ങാനും കഴിയും. ടി ഷർട്ട് ലിങ്ക് നിങ്ങള്ക്ക് സോഷ്യൽ മീഡിയ വഴിയോ നേരിട്ടോ ആളുകൾക്ക് അയച്ചു കൊടുക്കുന്നതിലൂടെ വില്പന സാധ്യമാകുന്നു.

How to Make Money from Teespring?

Teespring

ടീസ്‌പ്രിംഗ് പ്രവർത്തനങ്ങൾ വളരെ ലളിതമാണ്. ടീഷർട്ടിന്റെ അടിസ്ഥാന വില ടീ സ്പ്രിങ് നിശ്ചയിക്കും, ഇതിൽ കൂടുതൽ എത്ര തുകക്ക് വിറ്റാലും ലഭിക്കുന്ന മുഴുവൻ തുകയും നിങ്ങൾക്ക് ലഭ്യമാകും. അടിസ്ഥാന വില $ 10 ഉള്ള ഒരു ടീ ഷർട്ട് നിങ്ങൾ $ 30 ന് വിൽക്കുകയാണെങ്കിൽ ഓരോ ഇനത്തിനും ലഭിക്കുന്ന $ 20 നിങ്ങൾക്ക് ലഭിക്കുന്നു.

Teespring Trust Score

ടീസ്‌പ്രിംഗ് കൂടുതൽ പ്രചാരത്തിൽ ആയത്തോടു കൂടി അസംഖ്യം വ്യക്തികൾ ടീസ്‌പ്രിംഗിൽ ടീ ഷർട്ട് ഡിസൈനുകൾ അപ്‌ലോഡ് ചെയ്യാൻ തുടങ്ങി. അതുകൊണ്ടു തന്നെ ഡിസൈൻ നിലവാരം ഗണ്യമായി കുറയാൻ തുടങ്ങി. ഇതിനെ മറികടക്കാൻ ടീ സ്പ്രിങ് കൊണ്ട് വന്ന പുതിയ മാർഗം ആണ് Trust Score . നിങ്ങളുടെ ടീ ഷർട്ട് വില്പന നടക്കുന്നതനുസരിച് Trust Score ഉയരുന്നു. ഉയർന്ന Trust Score കൂടുതൽ വില്പനയിലേക്കു നയിക്കുന്നു.
നിങ്ങളുടെ ടീ ഷർട്ടുകൾ വിപണിയിൽ എത്ര വേഗത്തിൽ ദൃശ്യമാകുന്നുവെന്നും അവ എവിടെ പ്രത്യക്ഷപ്പെടുന്നുവെന്നും ട്രസ്റ്റ് സ്കോർ സ്വാധീനിക്കുന്നു. Trust Score നേടിയാൽ മാത്രമേ നിങ്ങളുടെ ടീ ഷർട്ട് ടീ സ്പ്രിങ് അവരുടെ വെബ്സൈറ്റ് വഴി പ്രൊമോട്ട് ചെയ്യുകയുള്ളൂ. അതുകൊണ്ടു തന്നെ ആദ്യത്തെ ഒന്നോ രണ്ടോ വില്പനകൾ നിങ്ങൾ സ്വന്തമായി നേടേണ്ടത് അത്യാവശ്യമാണ്. Trust Score നേടിക്കഴിഞ്ഞാൽ നിങ്ങളുടെ ടീ ഷർട്ട് ടീ സ്പ്രിങ് വെബ്‌സൈറ്റിൽ ലഭ്യമാകുകയും വെബ്സൈറ്റ് സന്ദർശിക്കുന്നവർക്ക് വാങ്ങുവാനും സാധിക്കുന്നു.

ഡിസൈൻ ചെയ്തു കഴിഞ്ഞ ടീ ഷർട്ടുകളുടെ ആദ്യ വില്പന സോഷ്യൽ മീഡിയ ഉപയോഗിച്ച് ചെയ്യാൻ സാധിക്കും. Facebook , Instagram തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ആളുകളിലേക്ക്‌ നിങ്ങളുടെ ഡിസൈൻ എത്തിക്കാൻ സാധിക്കും. ടീ സ്പ്രിങ്ങിൽ ഡിസൈനേഴ്സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും trust score തന്നെ ആയിരിക്കും. Trust score നേടിക്കഴിഞ്ഞാൽ നിങ്ങളുടെ ടീ ഷർട്ടിന്റെ മാർക്കറ്റിംഗ് ടീ സ്പ്രിങ് തന്നെ ഏറ്റെടുക്കുന്നു.

Find a Niche

ടീ സ്പ്രിങ്ങിൽ ടി ഷർട്ടുകൾ വിൽക്കണമെങ്കിൽ ഏതെങ്കിലും ഒരു Niche area തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്ക്ക് താല്പര്യമുള്ള ഒരു മേഖല ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. നിങ്ങളുടെ താൽപര്യങ്ങൾക്കു അനുസരിച്ച് ഏതൊരു വിഷയം വേണമെങ്കിലും തിരഞ്ഞെടുക്കാം. Yoga , Engineers , Nursing , cycling , sports തുടങ്ങി ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. ഒരു മേഖല കണ്ടെത്തി കഴിഞ്ഞാൽ അതുമായ ബന്ധപ്പെട്ട ഫോട്ടോകളും വാചകങ്ങളും ഉപയോഗിച്ച് ടീ ഷർട്ടുകൾ ഡിസൈൻ ചെയ്യുക. ഇവ എല്ലാം ഒരു Store Front ൽ ലിസ്റ്റ് ചെയ്ത ശേഷം സ്റ്റോർ ലിങ്ക് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യുക.

ഉദാഹരണത്തിന് നിങ്ങൾ cycling ആണ് നിങ്ങളുടെ niche ആയി തെരഞ്ഞെടുക്കുന്നതെങ്കിൽ സോഷ്യൽ മീഡിയയിൽ സൈക്ലിങ്ങിൽ താല്പര്യമുള്ള ആളുകളെ കണ്ടത്തേണ്ടതായിട്ടുണ്ട്. അതിനായി cycling അനുബന്ധ ഗ്രൂപ്പുകളും പേജുകളും സന്ദർശിക്കുകയും അതിലെ മെമ്പേഴ്സിനെ ഫോളോ ചെയ്യുകയും ചെയ്യുന്നതിലൂടെ നേരിട്ട് നിങ്ങളുടെ ഉൽപ്പന്നങ്ങൾ അവരിലേക്ക് എത്തിക്കാൻ സാധിക്കും. അതിനായി നിങ്ങൾ niche area വെച്ച് സോഷ്യൽ മീഡിയ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുകയും നിങ്ങളുടെ store front ലിങ്ക് description ൽ കൊടുക്കുകയും ചെയ്യണം. അതിലൂടെ നിങ്ങൾ ഫോളോ ചെയ്യുന്ന ആളുകൾ തിരിച്ചു നിങ്ങളെ ഫോളോ ചെയ്യുമ്പോഴും നിങ്ങളുടെ പ്രൊഫൈൽ വിസിറ്റ് ചെയ്യുന്നതിലൂടെയും ലിങ്കിൽ ക്ലിക്ക് ചെയ്തു സ്റ്റോറിൽ എത്താനുള്ള സാധ്യത ഉണ്ട്. Cycling അവരുടെ ഇഷ്ട വിഷയം ആയതുകൊണ്ട് അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ വാങ്ങിക്കാൻ സാധ്യത കൂടുതൽ ആണ്.
ടീ സ്പ്രിങ്ങിൽ ഏതെങ്കിലും ഒരു മേഖല തിരഞ്ഞെടുക്കുന്നതിന് മുന്നേ നിർബന്ധമായും market research നടത്തേണ്ടതായിട്ടുണ്ട്. നിങ്ങൾ തിരഞ്ഞെടുത്ത മേഖലയിൽ എത്രത്തോളും ആളുകളെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും, അവരിലേക്ക്‌ ഏതെല്ലംമാര്ഗങ്ങളിലൂടെ എതാൻ സാധിക്കും എന്ന് ആദ്യമേ കണ്ടത്തേണ്ടതായിട്ടുണ്ട്. നിങ്ങളുടെ മേഖലയിൽ താൽപര്യമുള്ളവരെ കണ്ടെത്തി കഴിഞ്ഞാൽ വില്പന നടക്കാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.

Pros and Cons of Teespring

Teespring Pros

  • നിങ്ങളുടെ ഇഷ്ടാനുസരണം ഡിസൈനുകൾ സൃഷ്ടിക്കാം.
  • തികച്ചും സൗജന്യമായി തുടങ്ങാൻ സാധിക്കും
  • Printing , payment , shipping തുടങ്ങിയ ഭാരിച്ച കാര്യങ്ങൾ ടീ സ്പ്രിങ് ചെയ്തുകൊള്ളും.
  • ഓർഡർ അനുസരിച്ചു ആണ് പ്രിന്റിങ് എന്നതിനാൽ പ്രിന്റ് ചെയ്തു വെച്ചാൽ വില്പന നടക്കുമോ എന്ന ആശങ്ക ആവശ്യമില്ല.
  • ടീ ഷർട്ട് stock ചെയ്യാൻ സ്ഥലം ആവശ്യമില്ല.
  • ഒരു ടി ഷർട്ട് വിൽപ്പന നടന്നാൽ 50 % നിങ്ങൾക്ക് ലഭിക്കുന്നു.
  • ലളിതമായ ഡിസൈൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആർക്കും ഡിസൈനുകൾ സൃഷ്ടിക്കാം.
  • നിങ്ങളുടെ ഡിസൈനുകൾ‌ക്ക് വില നിങ്ങൾക്ക് നിർണ്ണയിക്കാം.
  • ഓരോ niche മേഖലക്കും വേറെ വേറെ store front ഉണ്ടാക്കുന്നതിലൂടെ വളരെ നല്ല രീതിയിൽ മാർക്കറ്റ് ചെയ്യാൻ സാധിക്കുന്നു.

Teespring Cons

  • Trust score ലഭിക്കുന്നത് വരെ പൂർണമായും സ്വന്തമായി മാർക്കറ്റ് ചെയ്യണം.
  • ടി ഷർട്ടുകളിൽ മുൻ ഭാഗത്തും പിന് ഭാഗത്തും മാത്രമേ ഡിസൈൻ ചെയ്യാൻ സാധിക്കുകയുള്ളു. സ്ലീവ് ഡിസൈൻ ടീ സ്പ്രിങ്ങിൽ ലഭ്യമല്ല.

Conclusion

ഒരു മുടക്കു മുതലും ഇല്ലാതെ വളരെ കുറച്ച് സമയം ചിലവഴിച്ചു ടീ ഷർട്ടുകൾ ഡിസൈൻ ചെയ്യാൻ സാധിക്കും. സോഷ്യൽ മീഡിയ ഉപയോഗിച്ച് പണം മുടക്കാതെ തന്നെ ആളുകളിലേക്ക്‌ എത്തിക്കാനും സാധിക്കുന്നതിനാൽ ഓൺലൈൻ ആയി പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു മികച്ച ആകാശരം ആണ് ടീ സ്പ്രിങ് നൽകുന്നത്. സോഷ്യൽ മീഡിയയിൽ പ്രചാരമുള്ള ഒരു പ്രൊഫൈൽ ഉണ്ടാക്കി എടുത്തു കഴിഞ്ഞാൽ ഒരു സ്ഥിര വരുമാനത്തിനുള്ള മാർഗമായി ടീ സ്പ്രിങ് മാറുന്നതാണ്.

Teespring is a great option to earn money online without making any investments. Since all process is done by Teespring, designers do not have anything to do apart from creating designs. Teespring is providing more than 50% of the sale value to the designers, so it is a great platform that everyone can make a try.


Share Post

Leave a Reply

Your email address will not be published. Required fields are marked *