Swagbucks is one of the most popular platforms for earning a passive income by doing small tasks. It includes online surveys, watching videos, Polls, Games. Gift cards, Cashback offers and a lot more. Tasks are very simple and less time-consuming. if you shop online frequently or use the internet daily for different purposes, you can do those things through Swagbucks platform and earn an income. This blog explains how you can start an account and earn money from Swagbucks.
Swagbucks ഓൺലൈൻ ആയി ഒരു വരുമാനം ഉണ്ടക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിച്ച് നോക്കാവുന്ന ഒരു മികച്ച പ്ലാറ്റ്‌ഫോം ആണ്. ഓൺലൈൻ സർവ്വേ ചെയ്യുവാൻ സാധിക്കുന്ന ഒരു അറിയപ്പെടുന്ന വെബ്സൈറ്റ് ആണ് സ്വാഗ്ബക്ക്സ്. എന്നാൽ മറ്റു ഓൺലൈൻ സർവ്വേ വെബ്സൈറ്റുകളിൽ നിന്ന് വത്യസ്തമായി സ്വാഗ്ബക്ക്സ് സർവേയ്‌ക്ക് പുറമെ മറ്റു ചില വരുമാന മാര്ഗങ്ങള് കൂടി വെബ്‌സൈറ്റിൽ കൂടി നൽകുന്നു. ഏകദേശം 10 വർഷത്തിൽ അധികമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി ആണ് Swagbucks.
Web Search, ഷോപ്പിംഗ്, ഗെയിമുകൾ, വീഡിയോകൾ കാണൽ എന്നിവ ഉൾപ്പെടെ നമ്മുടെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട ചെറിയ ചെറിയ ടാസ്കുകൾ ചെയ്തു സ്വാഗ്ബക്ക്സ് ലൂടെ പണം സമ്പാദിക്കാം. പോയിന്റ് അടിസ്ഥാനത്തിൽ ആണ് സ്വാഗ്ബക്ക്സ് പ്രവർത്തിക്കുന്നത്. ഓരോ ടാസ്ക് പൂർത്തിയാക്കുമ്പോഴും നിശ്ചിത പോയിന്റ് നിങ്ങൾക്ക് ലഭിക്കുന്നു. SB Points എന്നാണ് ഇത് അറിയപ്പെടുന്നത്. 20 ദശലക്ഷത്തിലധികം ഉപയോക്താക്കൾ Swagbucks ഉപയോഗിക്കുന്നു. 400 മില്യൺ ഡോളറിലധികം പണവും ഗിഫ്റ്റ് കാർഡുകളും ഇതിനകം തന്നെ സ്വാഗ്ബക്ക്സ് നൽകിക്കഴിഞ്ഞു.
How Does It Work?
Swagbucks Reward പ്രോഗ്രാം വളരെ ലളിതമാണ്. അക്കൗണ്ട് സൈൻ അപ്പ് ചെയ്ത ശേഷം, നിങ്ങൾ സർവേകൾ ചെയ്യുമ്പോൾ, ഗെയിമുകൾ കളിക്കുമ്പോൾ, വീഡിയോകൾ കാണുമ്പോൾ, സ്വാഗ്ബക്ക്സ് search engine ഉപയോഗിക്കുമ്പോഴും, ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോഴും നിങ്ങൾക്ക് SB എന്ന് അറിയപ്പെടുന്ന റിവാർഡ് പോയിൻറുകൾ ലഭിക്കുന്നു. ആമസോൺ പോലെയുള്ള ഡസൻ കണക്കിന് റീറ്റെയ്ൽ വെബ്സൈറ്റുകളുടെ ഗിഫ്റ്റ് കാർഡ് ആയോ Paypal വഴി പണമായോ SB points മാറ്റാവുന്നതാണ്.
Android , IOS ആപ്ലിക്കേഷൻ Swagbucks നു ലഭ്യമാണ്. മൊബൈലിൽ നിന്ന് നിങ്ങൾക്ക് വീഡിയോകൾ കാണാനും, സർവ്വേകൾ ചെയ്യാനും, ഷോപ്പിംഗ് നടത്തുവാനും സാധിക്കും. ഇതോടൊപ്പം തന്നെ കൊടുത്താൽ SB പോയ്ന്റ്സ് നേടാനായി Swagbucks Live , പുതിയ മൂവി ട്രയ്ലർ കാണാൻ സാധിക്കുന്ന MovieClips തുടങ്ങിയ മറ്റു ആപ്ലിക്കേഷനുകളും സ്വാഗ്ബക്ക്സ് നൽകുന്നു.
SwagButton
നിങ്ങളുടെ Google Chrome ബ്രൗസറിൽ SwagButton ചേർക്കാൻ സാധിക്കും. നിങ്ങൾ ഓൺലൈനിൽ ഷോപ്പുചെയ്യുമ്പോഴെല്ലാം, നിങ്ങൾ തിരഞ്ഞെടുത്ത റീട്ടെയിലറിൽ കൂപ്പണുകൾ, കോഡുകൾ, ക്യാഷ് ബാക്ക് അവസരങ്ങൾ എന്നിവ SwagButton തിരയുകയും ലഭ്യമായ ഓഫറുകൾ നിങ്ങൾക്ക് കാണിച്ചു തരുകയും ചെയ്യുന്നു.
സൗജന്യമായും പണമടച്ചും Swagbucks ൽ സർവ്വേകൾ ചെയ്യാവുന്നതാണ്. ഉപഭോക്താക്കളിൽ നിന്ന് ഫീഡ്‌ബാക്ക് ലഭിക്കുന്നതിന് വേണ്ടി പ്രധാന ബ്രാൻഡുകൾ സ്വാഗ്ബക്ക്സ് പോലുള്ള കമ്പനികളെ ആശ്രയിക്കുന്നു. നിങ്ങൾ ഒരു സർവേ നടത്തുമ്പോൾ, ആ കമ്പനികൾ നിങ്ങളുടെ ഉത്തരങ്ങൾക്കായി സ്വാഗ്ബക്ക്സ്നു പണം നൽകുന്നു, അതിൽ നിന്നും ഒരു തുക Swagbucks നിങ്ങൾക്ക് കൈമാറുന്നു. സൈൻ അപ്പ് ചെയ്യുമ്പോൾ നിങ്ങൾ നൽകുന്ന നിങ്ങളുടെ പ്രായം, വരുമാനം, താൽപ്പര്യങ്ങൾ തുടങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിങ്ങൾക്കു സർവ്വേ ലഭിക്കുന്നത്. സർവേ എടുക്കുന്നതിന് നിങ്ങൾ ഇപ്പോഴും പ്രീ-ക്വാളിഫിക്കേഷൻ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്.
നിങ്ങളുടെ പ്രൊഫൈൽ സർവേയ്‌ക്ക് അനുയോജ്യമല്ലെങ്കിൽ ആ സർവ്വേ നിങ്ങൾക്ക് പൂർത്തീകരിക്കാൻ സാധിക്കില്ല, എന്നിരുന്നാലും ചെറിയൊരു പോയ്ന്റ്സ് ലഭിക്കാൻ സാധ്യത ഉണ്ട്. നിങ്ങളുടെ ഡാഷ്‌ബോർഡിൽ ലഭ്യമായ സർവേ കാണാൻ കഴിയും. നിങ്ങളുടെ പ്രൊഫൈൽ കൃത്യവും പൂർണ്ണവുമാക്കി വെക്കുവാൻ ശ്രദ്ധിക്കുക, തെറ്റായ വിവരങ്ങൾ നൽകുന്നതിലൂടെ നിങ്ങൾ അയോഗ്യരാക്കപ്പെടാൻ സാധ്യത ഉണ്ട്.
Swagbucks മൂന്ന് പ്രധാന സർവേ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു:
Everyday surveys
Daily survey
Daily poll
Daily Survey യും Daily Poll -ഉം ഓരോ ദിവസവും പുതുക്കുന്നു. 1 SB ലഭിക്കുന്ന 1 ചോദ്യമാണ് Daily Poll . 1 SB ലഭിക്കുകയുള്ളു എങ്കിലും ഒരു സെക്കന്റ് കൊണ്ട് പൂർത്തീകരിക്കാൻ സാധിക്കുന്നതിനാൽ എന്നും ചെയ്യാവുന്നതാണ്. മറ്റ് സർവേകൾക്ക് 1 SB മുതൽ 300 അല്ലെങ്കിൽ അതിൽ കൂടുതൽ SB വരെ ലഭിക്കും. അപൂർവമായി ഒരു സർവേയ്‌ക്ക് 50 dollar വരെ സമ്പാദിക്കാനുള്ള അവസരവും ലഭിച്ചേക്കാം. കൂടുതൽ SB points ഉള്ള സർവ്വേകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം എടുക്കും. സാധാരണ സർവേയ്ക്കായി ഉപയോക്താക്കൾക്ക് 40 മുതൽ 100 SB വരെ വരുമാനം പ്രതീക്ഷിക്കാമെന്ന് Swagbucks വെബ്സൈറ്റ് പറയുന്നു.
2. Watch Videos
നിങ്ങൾ ഓൺലൈൻ ആയി ധാരാളം വീഡിയോ കാണുന്ന ആളാണെങ്കിൽ, വീഡിയോ കാണുന്നതിലൂടെ ഒരു വരുമാനം സ്വന്തമാക്കാനുള്ള ഒരു നല്ല മാർഗം ആണ് Swagbuck Watch . വിനോദം, ഫാഷൻ, ആരോഗ്യം, ഭക്ഷണം, യാത്ര എന്നിവ ഉൾപ്പെടെ പത്തിലധികം വിഭാഗങ്ങളിൽ നിന്ന് നിങ്ങൾക്ക് വീഡിയോ തിരഞ്ഞെടുക്കാം. നിങ്ങൾ ഒരു വിഭാഗത്തിൽ ക്ലിക്കുചെയ്യുമ്പോൾ, വീഡിയോകളുടെ ഒരു പ്ലേലിസ്റ്റ് ലഭിക്കും, ഓരോ വീഡിയോ കാണുന്നതിലൂടെയും എത്ര SB points ലഭിക്കും എന്നും കാണാൻ സാധിക്കും. സാധാരണയായി 15 അല്ലെങ്കിൽ 30 വീഡിയോകളാണ് Play List -ൽ കാണാൻ സാധിക്കുന്നത്. 30 മിനിറ്റിൽ താഴെ മുതൽ ഒരു മണിക്കൂറിൽ കൂടുതൽ ഉള്ള വിഡിയോകൾ വരെ ഉണ്ട്.
3. Cash Back Offers
നിങ്ങൾ Swagbucks ലിങ്കുകളിലൊന്നിലൂടെ ഷോപ്പിംഗ് നടത്തുമ്പോൾ, കമ്പനികൾ സ്വാഗ്ബക്ക്സ്നു ഒരു ചെറിയ കമ്മീഷൻ നൽകുന്നു. ആ കമ്മീഷന്റെ ഒരു ഭാഗം ക്യാഷ് ബാക്ക് ആയി സ്വാഗ്ബക്ക്സ് നിങ്ങൾക്ക് കൈമാറുന്നു.
ഉദാഹരണത്തിന്, ആമസോണിൽ 5% ക്യാഷ് ബാക്ക് ഡീൽ ഉണ്ടെങ്കിൽ നിങ്ങൾ ഒരു സ്വാഗ്ബക്ക്സ് ലിങ്ക് വഴി എന്തെങ്കിലും വാങ്ങിയാൽ നിങ്ങൾ ചെലവഴിക്കുന്ന ഓരോ ഡോളറിനും 5 SB പോയ്ന്റ്സ് ലഭിക്കുന്നു. പ്രാദേശിക, ഓൺലൈൻ റീട്ടെയിലർമാർക്കുള്ള കൂപ്പണുകളും സ്വാഗ്ബക്ക്സ് ഷോപ്പിംഗ് പേജ് നൽകുന്നു.
4. Swagbucks Search
Swagbucks Search ഉപയോഗിച്ച ഇൻറർനെറ്റിൽ തിരയുന്നവർക്കു സ്വാഗ്ബക്ക്സ് പ്രതിഫലം നൽകുന്നു. നിങ്ങളുടെ google chrome ബ്രൗസറിൽ സ്വാഗ്ബക്ക്സ് Search default Browser ആയി സെറ്റ് ചെയ്യാൻ സാധിക്കും. ഓരോ സെർച്ചിനും എത്ര SB ലഭിക്കും എന്ന് കൃത്യമായി പറയാൻ സാധിക്കില്ലെങ്കിലും സ്വാഗ്ബക്ക്സ് Search കൂടുതൽ ആയി ഉപയോഗിക്കും തോറും കൂടുതൽ SB പോയിന്റുകൾ നിങ്ങൾക്കു ലഭിക്കുന്നു.
5. Games
പോയിന്റുകൾക്കായി നിങ്ങൾക്ക് കളിക്കാൻ കഴിയുന്ന സൗജന്യ ഗെയിമുകൾ സ്വാഗ്ബക്ക്സ് ൽ ഉണ്ട്. ഏറ്റവും പുതിയ Flash Player നിങ്ങൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം, കൂടാതെ Ad Blocking softwares ഉണ്ടെങ്കിൽ അവ ഓഫ് ചെയ്യുകയും വേണം.
Bejeweled, Solitaire, Bingo, Angry Birds Champions, and Slots തുടങ്ങി നിരവധി ജനപ്രിയ ഗെയിമുകൾ സ്വാഗ്ബക്ക്സ് വാഗ്ദാനം ചെയ്യുന്നു. കമ്പ്യൂട്ടർ ഗെയിമുകൾ സ്വന്തമാക്കുന്നതിന് പണം ചിലവഴിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ, നിങ്ങളുടെ ഹോബിയിൽ നിന്ന് പണം തിരികെ നേടാനുള്ള ഒരു നല്ല മാർഗമാണിത്.
6. Swagbucks Discover for Deals
Swagbucks Discover ഉപയോഗിച്ച്, product trials അല്ലെങ്കിൽ മൊബൈൽ അപ്ലിക്കേഷനുകൾ ഡൌൺലോഡ് ചെയ്യാൻ സൈൻ അപ്പ് ചെയ്യുമ്പോൾ നിങ്ങൾക്ക് SB പോയ്ന്റ്സ് ലഭിക്കുന്നു. സൗജന്യ ഓഫറുകൾ തിരയുന്നതിലൂടെ പണം മുടക്കാതെ SB പോയിന്റുകൾ നിങ്ങള്ക്ക് നേടാൻ സാധിക്കും.
7. Gift Cards
സ്വാഗ്ബക്ക്സ്ൽ SB പോയ്ന്റ്സ് നേടാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗങ്ങളിൽ ഒന്നാണ് Gift Cards. നിങ്ങൾ സ്ഥിരമായി ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്ന ആളാണെങ്കിൽ സ്വാഗ്ബക്ക്സ് Gift Card ഉപയോഗിച്ച് ഷോപ്പിംഗ് ചെയ്യാവുന്നതാണ്. ഓരോ ഷോപ്പിംഗ് ചെയ്യുമ്പോഴും നിങ്ങൾക്കു ക്യാഷ് ബാക് ലഭിക്കുന്നു. ഓരോ വാങ്ങലുകൾക്കും വാങ്ങലുകൾക്കും 10 % വരെ ക്യാഷ് ബാക്ക് ലഭിക്കും. ഒരു purchase നടത്തിക്കഴിഞ്ഞാൽ, ഒന്ന് മുതൽ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങളുടെ SB പോയിന്റുകൾ നിങ്ങളുടെ സ്വാഗ്ബക്ക്സ് അക്കൗണ്ടിലേക്ക് ചേർക്കും.
8. Refer and Earn
നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും സ്വാഗ്ബക്ക്സ് ൽ നിങ്ങള്ക്ക് ജോയിൻ ചെയ്യിക്കാം . നിങ്ങളുടെ റഫറൽ കോഡ് അവർക്കു അയച്ചു കൊടുക്കുക, അവർ സൈൻ അപ്പ് ചെയ്ത് സൈറ്റ് ഉപയോഗിക്കാൻ തുടങ്ങുമ്പോൾ, ഒരു ദിവസം അവർ സമ്പാദിക്കുന്നതിന്റെ 10 % SB പോയിന്റ്സ് നിങ്ങള്ക്ക് ലഭിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ കൂട്ടുകാരൻ നിങ്ങളുടെ റഫറൽ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയും ഒരു ദിവസം 1000 SB പോയിന്റ്സ് നേടുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ അക്കൗണ്ടിലേക്ക് 100 SB ക്രെഡിറ്റ് ലഭിക്കും.
How to Redeem Money
നിങ്ങളുടെ SB പോയിന്റുകൾ പണമായി അല്ലെങ്കിൽ ഇ-ഗിഫ്റ്റ് കാർഡുകളാക്കി മാറ്റാം. നിങ്ങൾക്ക് പണം വേണമെങ്കിൽ, അത് നിങ്ങളുടെ Paypal അക്കൗണ്ടിൽ ലഭിക്കും. $ 25, $ 50, $ 100, $ 250 എന്നിങ്ങനെ നിങ്ങള്ക്ക് പണമായി പിൻവലിക്കാം. ഇത് പ്രോസസ്സ് ചെയ്യുന്നതിന് 10-14 ദിവസം എടുക്കും. ആമസോൺ, സ്റ്റാർബക്സ്, വാൾമാർട്ട്, ടാർഗെറ്റ് എന്നിവയുൾപ്പെടെയുള്ള പ്രധാന റീട്ടെയിലർമാരുടെ ഗിഫ്റ്റ് കാർഡിന്റെ രൂപത്തിൽ പണം പിൻവലിക്കാം.
Swagbucks Conclusion
നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒരു വരുമാനം ഉണ്ടാകാനുള്ള മാർഗമാണ് സ്വാഗ്ബക്ക്സ്. നിങ്ങൾ പതിവായി ഓൺലൈനിൽ ഷോപ്പിംഗ് ചെയ്യുകയാണെങ്കിൽ, അല്ലെങ്കിൽ ഇൻറർനെറ്റിൽ സെർച്ച് ചെയ്യുന്നുണ്ടെങ്കിൽ സ്വാഗ്ബക്ക്സ് വഴി ഒരു പ്രതിഫലം ലഭിക്കുന്നു. വലിയൊരു വരുമാനം ലഭ്യമല്ലെങ്കിലും ഓൺലൈനിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ സ്വാഗ്ബക്ക്സ് പ്ലാറ്റഫോം വഴി ചെയ്യുകയാണെങ്കിൽ വിവിധയിനത്തിൽ ലഭിക്കുന്ന SB പോയ്ന്റ്സ് പണം അല്ലെങ്കിൽ ഗിഫ്റ്റ് കൂപ്പൺ ആയി മാറ്റാൻ സാധിക്കുന്നു.
Swagbucks is a legit platform for earning money online. Even though you cannot earn a huge amount from Swagbucks platform but it is really worth to make a try since you need to spend a very little time every day.
100 Sb points is 1 Dollar. You will get SB points by doing simple tasks like surveys, watching videos, shopping, games etc. This Sb points can be converted into money or gift voucher and 100 SB points is equal to 1 dollar.
How many Swagbucks can I earn in a day?
It depends on how much time you can spend on Swagbucks. If you can spend a minimum of 1 hour a day you can earn between 200 and 500 SB points.