March 28, 2023

ഓൺലൈൻ ഡാറ്റാ എൻ‌ട്രി ജോലികൾക്ക് ആവശ്യമായ കഴിവുകൾ

Share Post

Skills for Data Entry Jobs are very important since the popularity of data entry jobs are increasing among part-time workers to earn a passive income. Various credible sources like Freelancer.in, Upwork, Fiverr, Micoworkers, Clickworker etc are providing data entry jobs. As a beginner, none of the websites is offering a huge income, but if you work consistently and concentrate on the quality of the work you complete, your profile will start to get noticed by potential clients. Data entry jobs are really simple and easy to complete but you should have some basic computer and management skills to complete these tasks on time.

Skills for Data Entry Jobs

ഓരോ ഡാറ്റാ എൻ‌ട്രി ജോലികളും വ്യത്യസ്‌തമാണെങ്കിലും, ഈ ഫീൽ‌ഡിൽ‌ വിജയിക്കണമെങ്കിൽ‌ ഉണ്ടായിരിക്കേണ്ട ചില അടിസ്ഥാന കഴിവുകളുണ്ട്. ഡാറ്റ എൻട്രി ജോലികളിൽ പ്രധാനമായും വേണ്ടത് സ്പീഡും തെറ്റുകൾ ഇല്ലാതെയുള്ള ടൈപ്പിങ്ങും ആണ്. മിക്ക ഡാറ്റാ എൻട്രി ജോലികൾ നൽകുന്ന വെബ്സൈറ്റുകളിലും നിങ്ങൾ ചെയ്തു കൊടുത്ത ജോലിയുടെ റിവ്യൂ ഇടുവാനുള്ള അവസരം ഉണ്ട്, അതുകൊണ്ടു തന്നെ ചെയ്തു കൊടുക്കുന്ന ജോലിയിൽ ക്ലയിന്റ്  100 % സംതൃപ്തർ ആണ് എന്ന് ഉറപ്പു വരുത്തുന്നത് പ്രധാനമാണ്. നിങ്ങളുടെ പ്രൊഫൈലിനെ കുറിച്ച മികച്ച റിവ്യൂസ് ലഭിക്കുന്നത് മുന്നോട്ട് കൂടുതൽ ഡാറ്റ എൻട്രി ജോലികൾ ലഭിക്കാൻ സഹായിക്കുന്നു.

ഡാറ്റ എൻട്രി ജോലികൾ എല്ലാം തന്നെ കംപ്യൂട്ടർ ഉപയോഗിച്ചാണ് ചെയ്യേണ്ടി വരുന്നത്. ഈ ജോലികൾ പൂർത്തിയാക്കുന്നതിനു വിദഗ്ദ്ധ തലത്തിലുള്ള കമ്പ്യൂട്ടർ കഴിവുകൾ ആവശ്യമില്ല, എന്നാൽ അടിസ്ഥാനപരമായ കംപ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. ഡാറ്റ എൻട്രി ജോലികൾക്കു ആവശ്യമായി വരുന്ന ചില കംപ്യൂട്ടർ കഴിവുകൾ ചുവടെ കൊടുത്തിരിക്കുന്നു.

Typing

ഡാറ്റാ എൻ‌ട്രി ജോലിയിൽ ഏറ്റവും പ്രധാനപ്പെട്ട നൈപുണ്യം ആണ് ടൈപ്പിംഗ്. നിങ്ങൾക്ക് എത്ര വേഗത്തിൽ ടൈപ്പുചെയ്യാൻ കഴിയുന്നുവോ അത്രയും വേഗത്തിൽ നിങ്ങളുടെ ജോലി പൂർത്തിയാക്കാനും അതു വഴി കൂടുതൽ പണം നേടുവാനും സാധിക്കും. ശരാശരി ടൈപ്പിംഗ് വേഗത മിനിറ്റിൽ 40 വാക്കുകളാണ്, അതിനാൽ അതിന് മുകളിലുള്ള എന്തും ഒരു ഡാറ്റാ എൻ‌ട്രി ജോലിയിൽ കൂടുതൽ പണം നേടാൻ സഹായിക്കും. ഓൺലൈനായി നിങ്ങളുടെ ടൈപ്പിംഗ് വേഗത പരിശോധിക്കുവാനും വിലയിരുത്തുവാനും ധാരാളം വെബ്സൈറ്റുകളും സോഫ്റ്റ് വെയറുകളും ലഭ്യമാണ്. ടൈപ്പിംഗ് സ്പീഡ് കൂട്ടുന്നതിനൊപ്പം തെറ്റുകൾ കൂടുതൽ വരാനുള്ള സാധ്യത കൂടുതൽ ആണ്, അതുകൊണ്ട് സ്പീഡിനൊപ്പം തന്നെ കൃത്യതയിലും ശ്രദ്ധിക്കേണ്ടതാണ്.

Spreadsheets

പല കമ്പനികളും അവരുടെ ഡാറ്റ സ്പ്രെഡ്ഷീറ്റുകളിൽ ആണ് സൂക്ഷിക്കുന്നത്. അതിനാൽ ഒരു സ്പ്രെഡ്ഷീറ്റ് എങ്ങനെ ഉപയോഗിക്കാമെന്ന് അറിയുന്നത് ഡാറ്റാ എൻ‌ട്രി ഫീൽഡിൽ പ്രധാനമാണ്. ഡാറ്റ എൻട്രി ജോലികളിൽ പരിചിതമായിരിക്കേണ്ട രണ്ട് പ്രോഗ്രാമ്മുകളാണ് Microsoft Excel , Google Sheets. തികച്ചും സമാനമായ രണ്ടു പ്രോഗ്രാമുകളാണ് ഇവ രണ്ടും. Google sheets ഓൺലൈൻ ആണെന്നുള്ള മാറ്റം മാത്രമേ ഉള്ളു. ഡാറ്റ എൻട്രി ജോലികളിൽ സ്ഥിരമായി കണ്ടു വരുന്നതാണ് Excel ഡോക്യൂമെന്റിനെ word file ആകുന്നതും pdf file -നെ excel ആക്കുന്നതും.

Word Documents

ഡാറ്റ എൻട്രി ജോലികളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ആണ് Microsoft Word. ഒരു Word Document ഫോർമാറ്റ് ചെയ്യുക , ലിങ്കുകൾ ചേർക്കുക, ഫോട്ടോകൾ ചേർക്കുകതുടങ്ങിയ കാര്യങ്ങളിൽ അറിവുണ്ടായിരിക്കണ്ടത് അത്യാവശ്യമാണ്. Microsoft word – ന്റെ ഓൺലൈൻ പതിപ്പാണ് Google Docs .

Power Point

ഡാറ്റ എൻട്രി ജോലികളിൽ Powerpoint ഉപയോഗം താരതമ്യേന കുറവാണെങ്കിലും ഉപയോഗിക്കാൻ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. Power Point Presentation – ൽ ഉള്ള വിവരങ്ങൾ excel അല്ലെങ്കിൽ word document ആകുവാനുള്ള ജോലികളും കണ്ടു വരുന്നുണ്ട്.

Google Applications

ഓൺലൈൻ ഡാറ്റ എൻട്രി ജോലികളിൽ പ്രവർത്തിക്കുന്നവരുടെ ഏറ്റവും ജനപ്രിയമായ മാർഗ്ഗങ്ങളിൽ ഒന്നാണ് Google Drive . Gmail id ഉള്ളവർക്കെല്ലാം Google Drive ഉപയോഗിക്കാൻ സാധിക്കുന്നതാണ്. Google Docs, Spreadsheets, Google slide തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ ആയി ഉപയോഗത്തിൽ വരുന്ന ആപ്പ്ളിക്കേഷനുകൾ. ഒരു Google അക്കൗണ്ടും Google അപ്ലിക്കേഷനുകളെക്കുറിച്ച് അടിസ്ഥാനപരമായ അറിവും ഡാറ്റ എൻട്രി ജോലികളിൽ പ്രധാനമാണ്.
ഇതിനു പുറമെ ചില കമ്പനികൾ ഡാറ്റാ എൻട്രി ജോലികൾക്കായി അവരുടെ തന്നെ പ്ലാറ്റുഫോമുകൾ ഉപയോഗിക്കാറുണ്ട്, അത്തരം പ്ലാറ്റുഫോമുകൾ ഉപയോഗിക്കുന്ന കമ്പനികൾ സാധാരണയായി ജോലി തുടങ്ങുന്നതിനു മുൻപ് ആയി ട്രെയിനിങ് നൽകാറുണ്ട്. എന്നിരുന്നാലും കമ്പ്യൂട്ടർ സംബന്ധമായ അടിസ്ഥാന അറിവ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ നിരവധി ഓൺലൈൻ കോഴ്സുകളും ട്യൂട്ടോറിയലുകളും സൗജന്യമായി ലഭ്യമാണ്.

കമ്പ്യൂട്ടർ കഴിവുകളോടൊപ്പം തന്നെ മറ്റു ചില കഴിവുകളും ഡാറ്റ എൻട്രി അല്ലെങ്കിൽ അത് പോലെയുള്ള ഓൺലൈൻ ജോലികളിൽ അത്യാവശ്യമാണ്. നിങ്ങൾക്ക് ലഭിക്കുന്ന ജോലികൾ എങ്ങനെ നിങ്ങൾ പൂർത്തിയാക്കി കൊടുക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ആയിരിക്കും കൂടുതൽ ജോലികൾ ലഭ്യമാകുന്നത്. ഓൺലൈൻ ജോലികളിൽ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ചില കഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്.

20190913194650 enaff i?offer id=6&file id=1058&aff id=44310

Organizational Skills

ഒരു ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർ എന്ന നിലയിൽ നിങ്ങളുടെ വിജയത്തിന് Organization Skills വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ്. കൂടുതൽ വരുമാനം ലഭിക്കാൻ ഒരേ സമയം ഒന്നിൽ കൂടുതൽ ജോലികളിൽ ഏർപ്പെടേണ്ടി വരുന്നതിനാൽ കൃത്യമായി ചിട്ടപ്പെടുത്തി കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ലഭ്യമായ സമയത്തിനുള്ളിൽ ജോലികൾ തീർത്തു കൊടുക്കുവാൻ സാധിക്കാതെ വരുന്നു.

Keeping files and folders straight.

ഡാറ്റ എൻട്രി ജോലികളിൽ ധാരാളം ഫയലുകളും ഫോൾഡറുകളും ഡൌൺലോഡ് ചെയ്യുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യേണ്ടതായി വരുന്നു. നിങ്ങളുടെ കമ്പ്യൂട്ടറിൽ എല്ലാം നിയന്ത്രിക്കാൻ ഒരു സിസ്റ്റം ഉണ്ടാക്കി എടുക്കുക. ഓരോ ജോലിയുമായി ബദ്ധപ്പെട്ട ഫയലുകൾ വേറെ വേറെ ഫോൾഡറുകൾ ഉണ്ടാക്കി അതിൽ സൂക്ഷിക്കുക. കൃത്യമായി ജോലികൾ ഓർഗനൈസ് ചെയ്തില്ലെങ്കിൽ ഫയലുകൾ കാണാതെ പോകുന്നതിനും തെറ്റായ ഫയലുകൾ client -ന് അയക്കുന്നതിനും ഇടയാക്കുന്നു.

Attention to Detail

നിങ്ങൾ detail-oriented അല്ലെങ്കിൽ ഡാറ്റാ എൻ‌ട്രി ജോലികളിൽ വിജയിക്കുവാൻ ബുദ്ധിമുട്ടാണ്. ചെറിയ തെറ്റുകൾ പോലും ചിലപ്പോൾ payment കിട്ടാതിരിക്കുന്നതിനു കാരണമാകാറുണ്ട്. കൃത്യമായി നിർദേശങ്ങൾ മനസ്സിലാക്കിയ ശേഷം മാത്രം ജോലി ചെയ്തു തുടങ്ങുക.

Tracking Deadlines.

എല്ലാ ഡാറ്റാ എൻ‌ട്രി പ്രോജക്റ്റുകളും നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കി കൊടുക്കേണ്ടതാണ്. നിങ്ങൾക്ക് ഒന്നിലധികം ക്ലയന്റുകളോ പ്രോജക്റ്റുകളോ ഉണ്ടെങ്കിൽ, സമയപരിധി നിയന്ത്രിക്കുന്നതിന് ഒരു സിസ്റ്റം ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനപ്പെട്ട തീയതികൾ‌, ടാസ്‌ക്കുകൾ‌, അസൈൻ‌മെന്റുകൾ‌ എന്നിവ ട്രാക്കുചെയ്യുന്നതിന് Google calendar പോലുള്ള അപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. അതിനു പുറമെ Evernote പോലെയുള്ള സൗജന്യ മൊബൈൽ ആപ്പ്ളിക്കേഷനുകളും ഉപയോഗിച്ച് ജോലികൾ കൃത്യമായി പ്ലാൻ ചെയ്യാൻ സാധിക്കുന്നതാണ്.

Communication Skills

ഡാറ്റ എൻട്രി ജോലികൾ കൃത്യമായി പൂർത്തിയാക്കുന്നതിനു ആശയ വിനിമയത്തിന് വലിയ പ്രാധാന്യമുണ്ട്. ഡാറ്റാ എൻട്രി ജോലികൾ സാധാരണ വീട്ടിൽ ഇരുന്നു ചെയ്യുന്നതിനാൽ വരുന്ന എല്ലാ സംശയങ്ങളും അപ്പപ്പോൾ തന്നെ ക്ലയിന്റുമായി ബന്ധപ്പെട്ടു തീർക്കേണ്ടതായി വരുന്നതിനാൽ ഓൺലൈൻ ആശയവിനിമയത്തിൽ നൈപുണ്യം നേടേണ്ടതു അത്യാവശ്യമാണ്.

Email.

ഓൺലൈൻ ജോലികൾക്കായുള്ള മിക്ക ആശയവിനിമയങ്ങളും ഇമെയിൽ വഴിയാണ് നടക്കുന്നത്. നിങ്ങളുടെ ഇൻ‌ബോക്സ് നിരീക്ഷിക്കുന്നതിനും സമയബന്ധിതമായി ഇമെയിലുകളോട് പ്രതികരിക്കുന്നതിനും നിങ്ങൾക്ക് ഒരു സിസ്റ്റം ആവശ്യമാണ്. ഇടയ്ക്കിടയ്ക്ക് ഇമെയിൽ ചെക്ക് ചെയ്യുവാനും എത്രയും പെട്ടെന്ന് മറുപടി അയക്കുവാനും പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഒരു മെയിൽ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ ഇമെയിൽ വരുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുകയും അപ്പോൾ തന്നെ മറുപടി അയക്കുവാനും സാധിക്കുന്നു.

Online Chat Communications.

ചില കമ്പനികൾക്ക് സ്വന്തമായി ഒരു ഓൺലൈൻ ചാറ്റ് സിസ്റ്റം ഉണ്ട്. നിങ്ങളുടെ തൊഴിലുടമ ഇത്തരത്തിലുള്ള ഒരു സിസ്റ്റം ഉപയോഗിക്കുന്നുവെങ്കിൽ, അത് ശരിയായി ഉപയോഗിക്കാൻ നിങ്ങൾ പഠിച്ചുവെന്ന് ഉറപ്പാക്കി ആവശ്യാനുസരണം നിങ്ങളുടെ സന്ദേശങ്ങൾ പരിശോധിക്കുക. നിങ്ങൾ ഏതെല്ലാം സമയങ്ങളിൽ ഓൺലൈനിൽ ഉണ്ടായിരിക്കണം എന്നതിനെ പറ്റി തൊഴിലുടമകളിൽ നിന്നോ ക്ലയന്റുകളിൽ നിന്നോ വ്യക്തമായ മാർഗ്ഗനിർദ്ദേശം നേടാൻ പ്രത്യേകം ശ്രദ്ധിക്കുക.

Video Conferencing.

നിങ്ങളുടെ ക്ലയന്റിനോ തൊഴിലുടമയ്‌ക്കോ ZOOM അല്ലെങ്കിൽ മറ്റൊരു വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോം വഴി ടീം മീറ്റിംഗുകളോ പരിശീലനങ്ങളോ നടത്താവുന്നതാണ്. ആ പ്ലാറ്റ്‌ഫോമുകളിൽ എങ്ങനെ ഉപയോഗിക്കാമെന്നും എങ്ങനെ വിവരങ്ങൾ കൈമാറാം എന്നും കൃത്യമായി മനസ്സിലാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
Speed, Time Management, Accuracy ഇത് മൂന്നും ഡാറ്റാ എൻട്രി ജോലികളെ സംബന്ധിച്ചു വളരെയധികം പ്രധാനപ്പെട്ട കാര്യങ്ങൾ ആണ്. ഓൺലൈൻ ആയി ഒരു ഡാറ്റാ എൻട്രി ജോലി കണ്ടു പിടിക്കുന്നതിനേക്കാൾ പ്രധാനമാണ് ഒരു തവണ നിങ്ങളെ ജോലി ഏല്പിച്ച ക്ലയിന്റ് വീണ്ടും നിങ്ങൾക്കു കൂടുതൽ ജോലികൾ തരുക എന്നുള്ളത്. ഡാറ്റാ എൻട്രി ജോലികളിൽ വിജയിക്കുവാനും കൂടുതൽ പണം സമ്പാദിക്കാനും ഒരേ ക്ലയിന്റിൽ നിന്നും വീണ്ടും വീണ്ടും ജോലികൾ ലഭിക്കേണ്ടത് അത്യാവശ്യമാണ്.

If you can make a great data entry profile over time, data entry jobs will help you to generate huge income. Hundreds of credible platforms are there to get data entry jobs online. On the other hand, fake data entry jobs are also there in the market. You should be very careful in identifying the right and legit data entry jobs.

Link : ഓൺലൈൻ ഡാറ്റ എൻട്രി ജോലികൾ ചെയ്തു വരുമാനം നേടാൻ 7 മാർഗങ്ങൾ


Share Post

Leave a Reply

Your email address will not be published. Required fields are marked *