Sell Photos on Shutterstock is one of the most popular ways to earn money from Photography. Shutterstock is one of the most credible and reputed stock photography website, used by millions of people around the world. Anyone can join as a Shutterstock Contributor for free and can start selling photos. This blog is explaining what is Shutterstock, How you can register your profile and How to start earning money using this platform.
Sell Photos on Shutterstock
ഫോട്ടോകൾ ഓൺലൈൻ ആയി വിൽക്കുവാനായി നിരവധി സ്റ്റോക്ക് ഇമേജ് വെബ്സൈറ്റുകൾ ഉണ്ടെങ്കിലും എന്നും ഫോട്ടോഗ്രാഫർമാർക്ക് ഏറ്റവും പ്രിയങ്കരമായ വെബ്സൈറ്റ് ആണ് Shutterstock . ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റോക്ക് ഇമേജുകളുടെ ശേഖരം ആണ് ഷട്ടർ സ്റ്റോക്കിന് ഉള്ളത്. Shutterstock Contributer എന്നാണ് ഫോട്ടോകൾ സംഭാവന ചെയ്യുന്നവരെ വിളിക്കുന്നത്. Contributors ന് ഇത് വരെ ഒരു ബില്യൺ ഡോളറിൽ അധികം വരുമാനം നൽകിയതായാണ് Shutterstock അവകാശപ്പെടുന്നത്. Shutterstock നെ ഫോട്ടോഗ്രാഫർമാർക്കിടയിൽ പ്രിയങ്കരമാക്കുന്ന ഒരു കാര്യം ഷട്ടർ സ്റ്റോക്കിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾ മറ്റു സ്റ്റോക്ക് ഇമേജ് വെബ്സൈറ്റുകളിലും വിൽക്കുവാൻ സാധിക്കും എന്നുള്ളതാണ്.
2003 ൽ ആണ് ഷട്ടർ സ്റ്റോക്ക് ആരംഭിക്കുന്നത്. 2020 ആയപ്പോഴേക്കും 300 ദശലക്ഷത്തിലധികം ചിത്രങ്ങളും വീഡിയോകളും സംഗീത ട്രാക്കുകളും ഷട്ടർ സ്റ്റോക്ക് ലൈബ്രറിയിൽ ഉണ്ട്. ഫോട്ടോഗ്രഫിയിലെ തുടക്കക്കാർ മുതൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്സ് വരെ ഷട്ടർ സ്റ്റോക്ക് contributors ലിസ്റ്റിൽ ഉണ്ട്. പ്രവൃത്തി പരിചയത്തെക്കാൾ ഉപരി നിങ്ങൾ എടുക്കുന്ന ഫോട്ടോയുടെ ക്വാളിറ്റി ആണ് ഷട്ടർ സ്റ്റോക്കിൽ വില്പന നടക്കാൻ മുഖ്യ ഘടകം. എന്ന് വെച്ചാൽ നിങ്ങൾ എടുക്കുന്ന ഒരു ഫോട്ടോ ലോകത്തിന്റെ മറ്റൊരു കോണിൽ ഇരിക്കുന്ന ആർക്കെങ്കിലും ഒക്കെ വേണ്ടതായിരിക്കും. അത് അവരിലേക്ക് എത്തിക്കാൻ സാധിച്ചാൽ നിങ്ങള്ക്ക് ഷട്ടർ സ്റ്റോക്കിൽ നിന്ന് നല്ലൊരു വരുമാനം ഉണ്ടാക്കാൻ സാധിക്കും.
3 വിഭാഗങ്ങളിൽ ആണ് ഷട്ടർ സ്റ്റോക്കിൽ നിങ്ങള്ക്ക് വില്പന നടത്തുവാൻ സാധിക്കുന്നത്, Photos, Vectors, Video. കൂടിയ റെസൊല്യൂഷനിൽ ഉള്ള മൊബൈൽ ഫോണിൽ എടുത്ത ഫോട്ടോകളും നിങ്ങൾക്കു അപ്‌ലോഡ് ചെയ്യുവാൻ സാധിക്കും.
How to Become a Contributor?
ഷട്ടർസ്റ്റോക്കിൽ ഫോട്ടോകൾ വിൽക്കാൻ ആരംഭിക്കുന്നതിനുള്ള ആദ്യപടി Shutterstock Contributor ആയി രജിസ്റ്റർ ചെയ്യുക എന്നുള്ളതാണ്. Shutterstock വെബ്‌സൈറ്റിൽ Contributor എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യാവുന്നതാണ്.
Click here to Register as Shutterstock Contributor
രെജിസ്ട്രേഷനു ശേഷം ലോഗിൻ ചെയ്തു നിങ്ങളുടെ പ്രൊഫൈൽ പൂർത്തിയാക്കുക. ഏതെങ്കിലും ഐഡി പ്രൂഫ്, paypal details , tax details എന്നിവ പ്രൊഫൈലിൽ ചേർക്കേണ്ടതുണ്ട്. പ്രൊഫൈൽ പൂർത്തിയാക്കി കഴിഞ്ഞു നിങ്ങളുടെ ആദ്യത്തെ ഫോട്ടോ അപ്‌ലോഡ് ചെയ്യുക. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾ ഷട്ടർ സ്റ്റോക്ക് റിവ്യൂ ചെയ്ത ശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മെയിൽ വഴി നിങ്ങളെ സ്റ്റാറ്റസ് അറിയിക്കുന്നതാണ്. ഒരുപാട് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഫോട്ടോകൾ റിവ്യൂ ചെയ്യുന്നത്.
How to Get Photos Approved Easily
ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിരസിക്കാനുള്ള സാധ്യത കുറവാണ്.
- സ്വന്തമായി എടുത്ത ഫോട്ടോകൾ മാത്രം ഉപയോഗിക്കുക.
- ഉയർന്ന ക്വാളിറ്റി ഉള്ള ഫോട്ടോകൾ മാത്രം ഉപയോഗിക്കുക
- JPEG ഫോർമാറ്റിൽ ഉള്ള ഫോട്ടോകൾ വേണം ഷട്ടർ സ്റ്റോക്കിൽ അപ്‌ലോഡ് ചെയ്യാൻ.
- കുറഞ്ഞത് 4.0 മെഗാ പിക്സിൽ ഉണ്ടായിരിക്കണം
- കൃത്യമായ ഫോക്കസ് ഉള്ള ഫോട്ടോകൾ മാത്രം തിരഞ്ഞെടുക്കുക
- ഫോട്ടോയുടെ Description വളരെ പ്രധാനപ്പെട്ടതാണ്. മറ്റുള്ളവരുടെ സെർച്ചിൽ നിങ്ങളുടെ ഫോട്ടോ ഉൾപ്പെടണമെങ്കിൽ ഫോട്ടോയെക്കുറിച് കൃത്യമായ description ഉണ്ടായിരിക്കണം.
- അപ്‌ലോഡ് ചെയ്യുമ്പോൾ രണ്ടു categories നിങ്ങൾക്കു കൊടുക്കുവാൻ സാധിക്കും, രണ്ടും കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
- നിങ്ങളുടെ ഫോട്ടോക്ക് അനുയോജ്യമായ Keywords കൊടുക്കുക. ഓരോ ഫോട്ടോക്കും 50 keywords വരെ കൊടുക്കുവാൻ സാധിക്കും. ഫോട്ടോയുമായി ബന്ധമില്ലാത്ത കീവേഡ്സ് ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്.
- Shutterstock Keyword Tool ഉപയോഗിച്ച നിങ്ങളുടെ ഫോട്ടോക്ക് ഏറ്റവും അനുയോജ്യമായ keywords കണ്ടു പിടിക്കാൻ സാധിക്കും.
- നിങ്ങൾ ആളുകളുടെയോ കെട്ടിടങ്ങളുടെയോ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു മോഡൽ റിലീസ് / പ്രോപ്പർട്ടി റിലീസ് ആവശ്യമാണ്. മോഡൽ റിലീസ് ഫോം വെബ്‌സൈറ്റിൽ ലഭ്യമാണ്. അതിൽ മോഡൽ അല്ലെങ്കിൽ ബിൽഡിംഗ് ഉടമസ്ഥരിൽ നിന്നും സിഗ്നേച്ചർ വാങ്ങി അതും അപ്‌ലോഡ് ചെയ്യേണ്ടതാണ്.
- സമാനമായ നിരവധി ചിത്രങ്ങളുണ്ടെങ്കിൽ, അതിൽ നിന്ന് മികച്ചത് മാത്രം തിരഞ്ഞെടുത്ത് അപ്‌ലോഡ് ചെയ്യുക.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫോട്ടോകൾ നിരാകരിക്കാനുള്ള സാധ്യത തീരെ കുറവാണ്. നിങ്ങൾ അപ്‌ലോഡ് ചെയുന്ന എല്ലാ ഫോട്ടോകളും അതിന്റെ സ്റ്റാറ്റസും നിങ്ങൾക്ക് വെബ്‌സൈറ്റിൽ കാണുവാൻ സാധിക്കും. നിരസിക്കപ്പെടുന്ന ഫോട്ടോകൾ എന്ത് കൊണ്ട് നിരസിച്ചു എന്നും വെബ്‌സൈറ്റിൽ വ്യകതമാകും. ഇത് നിങ്ങളുടെ ഫോട്ടോഗ്രാഫി സ്‌കിൽസ് മെച്ചപ്പെടുത്താൻ സഹായകരമാകും.
നിങ്ങളെ ഒരു Contributor ആയി ഷട്ടർ സ്റ്റോക്ക് അംഗീകരിച്ചാൽ പിന്നെ എത്ര ഫോട്ടോസ് വേണമെങ്കിലും അപ്‌ലോഡ് ചെയ്യാം.
How much You can Earn?
ഒരു ഷട്ടർസ്റ്റോക്ക് Contributor എന്ന നിലയിൽ, നിങ്ങളുടെ ഫോട്ടോകൾ കസ്റ്റമേഴ്സ് വാങ്ങിക്കുന്ന ലൈസൻസിന്റെ സ്വഭാവം അനുസരിച് നിങ്ങൾക്കു പണം ലഭിക്കുന്നു. വത്യസ്തമായ ലൈസൻസുകൾ അനുസരിച് 15% മുതൽ 40% വരെ വരുമാനം നേടാൻ സാധിക്കുന്നതാണ്. നിങ്ങളുടെ പ്രൊഫൈലിൽ 35$ ആകുമ്പോൾ പണം പിൻവലിക്കാൻ സാധിക്കും. ചെക്ക് ആയിട്ടാണ് പിൻവലിക്കുന്നതെങ്കിൽ പ്രൊഫൈലിൽ 500$ ആകേണ്ടതുണ്ട്.
How to Become a Successful Contributor?
1. Build a Large Portfolio
ഷട്ടർസ്റ്റോക്കിൽ ഗുണനിലവാരം പ്രധാനമാണെങ്കിലും, മാന്യമായ നിലവാരം ഉണ്ടെന്നു തോന്നുന്ന ഫോട്ടോകളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്ന കാര്യത്തിൽ നിങ്ങൾ ഒരു സ്ഥിരത പുലർത്തേണ്ടത് ആവശ്യമാണ്. സ്വന്തം പോർട്ടഫോളിയോയിൽ കഴിയാവുന്ന അത്ര ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുക. എല്ലാ ആഴ്ചയിലും ഫോട്ടോകൾ അപ്‌ലോഡ് ചെയ്തുകൊണ്ടേയിരിക്കുക. നിങ്ങളുടെ പോർട്ട്‌ഫോളിയോയിലെ ഫോട്ടോകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനൊപ്പം വില്പന നടക്കുവാനുള്ള സാധ്യതയും വർധിക്കുന്നു. പതിവായി അപ്‌ലോഡുചെയ്യുന്നത് നിങ്ങളുടെ ഫോട്ടോകൾ Recent Images വിഭാഗത്തിൽ ദൃശ്യമാകുന്നതിനും സഹായിക്കും. കൂടുതൽ ഫോട്ടോസ് പ്രൊഫൈലിൽ വരുന്നത് കൂടുതൽ ആളുകളെ നിങ്ങളുടെ പോർട്ടഫോളിയോയിലേക്കു ആകർഷിക്കാൻ സഹായിക്കും.
2. Use the Right Keywords
നിങ്ങളുടെ ഫോട്ടോകൾ ശ്രദ്ധ നേടാനുള്ള ഏറ്റവും എളുപ്പ മാർഗം ശരിയായ കീവേഡുകൾ ഉപയോഗിച്ച് ടാഗുചെയ്യുക എന്നതാണ്. നിങ്ങൾക്ക് പരമാവധി 50 കീവേഡുകൾ ടാഗുചെയ്യാൻ കഴിയും. കൃത്യമായ കീവേഡുകൾ ഉപയോഗിക്കുന്നത് കസ്റ്റമേഴ്സിനെ നിങ്ങളുടെ ഫോട്ടോകളിൽ എത്തിക്കാൻ സഹായിക്കും. തെറ്റായ keywords കൊടുക്കുന്നത് നിങ്ങളുടെ പ്രൊഫൈലിനോട് ആളുകൾക്കുള്ള മതിപ്പ് നഷ്ടപ്പെടാൻ ഇടയാക്കും.
3. Proper Description
നിങ്ങളുടെ ഫോട്ടോക്ക് ഏറ്റവും അനുയോജ്യമായ description കൊടുക്കുക. നിങ്ങളുടെ ഫോട്ടോ എന്താണ് എന്നതായിരിക്കണം decription ൽ കൊടുക്കുന്നത്. എവിടെ വെച്ച് എടുത്തു, ഏതു സാഹചര്യത്തിൽ എടുത്തു എന്നൊക്കെ decription -ൽ വിശദീകരിക്കാവുന്നതാണ്. നിങ്ങളുടെ ഫോട്ടോ കേരളത്തിലെ ഒരു കായൽ ആണെങ്കിൽ, ‘Backwater in Kerala’ എന്ന് കൊടുക്കുന്നതിനു പകരം ചിത്രത്തിലെ ചില പ്രധാന സവിശേഷതകൾ ഉൾപ്പെടുത്തി, ‘Beautiful Backwater at Kerala with Green Nature Background on a Sunny Day’ എന്ന് കൊടുക്കാൻ ശ്രദ്ധിക്കുക.
നല്ലൊരു പോർട്ട്‌ഫോളിയോ ഉണ്ടാക്കി എടുക്കാൻ സമയമെടുക്കും. 100 ൽ താഴെ ചിത്രങ്ങളുള്ള ഒരു പോർട്ട്‌ഫോളിയോ ഉപയോഗിച്ച് അധികം വില്പന നടത്തുക ദുഷ്കരമാണ്. Shutterstock contributors -ൽ മാസം ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കുന്നവരുടെ പോർട്ടഫോളിയോകളിൽ ആയിരക്കണക്കിന് ഫോട്ടോകൾ കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ ഷട്ടർ സ്റ്റോക്കിൽ നിന്ന് നല്ലൊരു വരുമാനം ഉണ്ടാക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ കൂടുതൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യേണ്ടത് അനിവാര്യമാണ്.
ഷട്ടർ സ്റ്റോക്കിൽ ധാരാളം contributors ഉള്ളതുകൊണ്ട് തന്നെ മത്സരം വളരെ ശക്തമാണ്. എന്നിരുന്നാലും കേരളത്തിൽ ജീവിക്കുവരെ സംബന്ധിച്ചു ഒരുപാട് ഗുണങ്ങൾ ഷട്ടർ സ്റ്റോക്ക് പോലെയുള്ള സ്റ്റോക്ക് ഇമേജ് വെബ്സൈറ്റുകളിൽ ലഭിക്കും. കേരളത്തിന്റെ ഭൂപ്രകൃതി, കായൽ, പുഴകൾ, പുരാതനമായ കെട്ടിടങ്ങൾ, കാടുകൾ തുടങ്ങിയവക്കൊക്കെ ആഗോള വിപണിയിൽ വലിയ ഡിമാൻഡ് ആണ് ഉള്ളത്. അതായത് നിങ്ങളുടെ ചുറ്റും ഒന്ന് കണ്ണോടിച്ചാൽ ഇന്റർനാഷണൽ മാർക്കറ്റിൽ വിൽക്കുവാൻ സാധിക്കുന്ന ഫോട്ടോകൾ നിങ്ങൾക്ക് ക്യാമറയിൽ പകർത്താൻ സാധിക്കും.
If photography is your passion and if you have a good number of good quality photos on your computer, start to sell photos on Shutterstock today itself. Someone in this world is searching for your photos. Once you upload your photo, it’s done, nothing else to do, whenever someone buys your image, you will get the amount. So a good quality photo can earn you money forever.
Shutterstock FAQ
Can you make money on Shutterstock?
Yes, you can register as a contributor and can sell your photos through Shutterstock. Shutterstock sells images on a monthly or yearly subscription to the customers. The contributor gets 15 to 40% based on the type of subscription customers choose.
Can I sell photos on Shutterstock?
You can sell photos on Shutterstock as a contributor. Images should meet the criteria given by Shutterstock to get approved. Images should be 4 Mega Pixels and in jpg format. Need to care about focus and lighting of the image.
Is it worth selling photos on Shutterstock?
Shutterstock is one of the most popular and widely used stock image websites. You can upload any number of images on Shutterstock. Bigger portfolio means more earning. You can upload the same images in other stock websites also.
How much money do you earn from Shutterstock?
It is based on how good your photos are and how many photos you have in your portfolio. Shutterstock has just revised its terms in June 2020. Shutterstock has 6 levels and you can earn 15 to 40% based on your level.
How can I make money from my photos?
You can upload your image on stock image websites like Shutterstock. For each sale, Shutterstock will pay you a commission. You can sell both camera and smartphone pics on these websites.
How much money can you make selling stock footage?
Earning is based on the quality and size of your portfolio. Beginner contributors are earning up to 50$ per month and expert contributors are earning hundred to several thousand dollars every month.
How many photos can I upload to Shutterstock?
You can upload any number of images on Shutterstock, provided, all images should be owned by you. Images should meet the criteria given by Shutterstock to get approved.
Does Shutterstock accept mobile photos?
Yes, you can upload photos taken using the camera and smartphones.Shutterstock contributor mobile app is available in Android and IOS platform. Contributors can directly upload images in your phone gallery to Shutterstock using the mobile application.