March 30, 2023

ഓൺലൈൻ ഡാറ്റ എൻട്രി ജോലികൾ ചെയ്തു വരുമാനം നേടാൻ 7 മാർഗങ്ങൾ – Online Data Entry Jobs

Share Post

Online data entry jobs are one of the best available option to earn passive income while working from home. No particular technical skills required to do online data entry jobs. And most importantly one can work on their convenient time. Data entry jobs are ideal for freelancers, part time workers, house wives, students or anyone looking to earn extra money online. The income you can generate from data entry works are completely based on your accuracy and how much time you can spend every day for these jobs.

ഒട്ടു മിക്ക ഓൺലൈൻ ഡാറ്റ എൻട്രി ജോലികളും നിങ്ങൾ വിനിയോഗിക്കുന്ന സമയത്തിനനുസരിച്ച്  പണം നൽകുന്നവ ആയിരിക്കുകയില്ല. എന്നിരുന്നാൽ പോലും വീട്ടിൽ ഇരുന്നുകൊണ്ട് ജോലി ചെയ്തു പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെയ്യാൻ സാധിക്കുന്ന ചില മികച്ച entry-level data entry ജോലികൾ ലഭ്യമാകുന്ന വെബ്സൈറ്റുകൾ ആണ് ഈ ബ്ലോഗിൽ പരിചയപ്പെടുത്തുന്നത്.

List of Online Data Entry Jobs Websites

 

1. Microworkers

online data entry jobചെറുകിട ബിസിനസ്സുകാർ, സംരംഭകർ തുടങ്ങിയവർ, അവരുടെ ബസിനെസ്സുമായി ബന്ധപ്പെട്ടു തീർക്കേണ്ട ചെറിയ ജോലികൾ ആണ് Microworkers വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്യുന്നത്. ഇവയിൽ പലതും പ്രത്യേക പരിശീലനമോ കഴിവുകളോ ആവശ്യമില്ലാത്ത അടിസ്ഥാന ഡാറ്റാ എൻട്രി ജോലികൾ ആണ്.
മിക്ക Microworkers ജോലികളും ഒരു ഡോളറിൽ താഴെയാണ് പ്രതിഫലം നൽകുന്നത്, പക്ഷേ ഓരോ ടാസ്‌കും പൂർത്തിയാക്കാൻ ഏതാനും മിനിറ്റുകൾ മാത്രമേ എടുക്കു എന്നുള്ളതുകൊണ്ട് ദിവസവും നിങ്ങൾക്ക് ഒരു നിശ്ചിത സമയം ഈ ടാസ്കുകൾക്കായി മാറ്റി വെക്കാൻ ഉണ്ടെങ്കിൽ വേഗത്തിൽ പണം സമ്പാദിക്കാൻ ഉള്ള ഒരു നല്ല ഒരു മാർഗമാണ് Microworkers

2. Amazon MTurk

online data entry jobAmazon MTurk അഥവാ Amazon Mechanical Turk, ആമസോണിന്റെ മൈക്രോ-ടാസ്കിംഗ് സൈറ്റിന്റെ ഒരു പതിപ്പാണ്. Fact checking അല്ലെങ്കിൽ ഓഡിയോ ഫയലുകൾ transcribe ചെയ്യുന്നത് പോലുള്ള ഡാറ്റ എൻട്രി അടിസ്ഥാനമാക്കിയുള്ള ജോലികളിൽ Amazon MTurk ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡേറ്റാബേസുകളിൽ‌ നിന്നും ഡ്യൂപ്ലിക്കേറ്റ്സ് നീക്കംചെയ്യുകയോ അല്ലെങ്കിൽ‌ ഒരു ലിസ്റ്റിംഗിലെ വിശദാംശങ്ങൾ‌ പരിശോധിക്കുകയോ ചെയ്യുന്നതാണ് ഡാറ്റ എൻ‌ട്രി ടാസ്‌ക്കുകളിൽ‌ ഉൾപ്പെടുന്നത്. Amazon MTurk ഉപയോഗിക്കുന്നതിനു അക്കൗണ്ട് ഉണ്ടാക്കിയ ശേഷം നിങ്ങള്ക്ക് അനുയോജ്യമായ ജോലികൾ സെർച്ച് ചെയ്യാവുന്നതാണ്.

3. Clickworker

online data entry job

Clickworkers എന്നറിയപ്പെടുന്ന ഫ്രീലാൻ‌സർ‌മാർ‌ സ്വതന്ത്രമായി ജോലി ചെയ്യുന്ന മറ്റൊരു മൈക്രോ ടാസ്‌ക് ജോലികൾ നൽകുന്ന മറ്റൊരു സൈറ്റാണ് Clickworker. ഡാറ്റാ എൻ‌ട്രി ഉൾപ്പെടയുള്ള വിവിധ ജോലികൾ‌ ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ‌ ചെയ്തതിനു ശേഷം‌, നിങ്ങൾ‌ ഏതുതരം ജോലികൾ‌ക്ക് യോഗ്യരാണെന്ന് തെളിയിക്കുന്നതിനു ഒരു assessment പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിങ്ങൾ ജോലികൾ സെർച്ച് ചെയ്യുമ്പോൾ നിങ്ങളുടെ ലിസ്റ്റിംഗുകളിൽ ദൃശ്യമാകുന്നത്. ജോലികൾ ലഭ്യമാകുന്നത് പൂർണമായും നിങ്ങളുടെ കഴിവുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും. നിങ്ങൾക്ക് ഒന്നിൽ കൂടുതൽ ഭാഷകളിൽ പ്രാവീണ്യം ഉണ്ടെങ്കിൽ ആ ഭാഷകളിൽ എല്ലാം ഉള്ള ജോലികളും ലഭ്യമാകുന്നതാണു്.
Clickworker രജിസ്റ്റർ ചെയ്യുന്നത് പാർട്ട് ടൈം ആയി പണം സമ്പാദിക്കാനുള്ള ഒരു മികച്ച മാർഗമാണ്, എന്നാൽ ഒരു full time ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനവുമായി ഇതിനെ താരതമ്യം ചെയ്യാൻ സാധിക്കില്ല.

Related: Clickworker – Make Money Online with Clickworker

4. Fiverr

online data entry job

Proof Reading, article writing, data entry, graphic design, web design, presentations തുടങ്ങി voice over വരെയുള്ള സേവനങ്ങൾ പോസ്റ്റുചെയ്യാൻ ഫ്രീലാൻ‌സർ‌മാരെ അനുവദിക്കുന്ന ഒരു വെബ്സൈറ്റ് ആണ് Fiverr. ജോലികൾ ലഭ്യമാക്കുന്നതിനായി നിങ്ങള്ക്ക് bid ചെയ്യുവാൻ സാധിക്കും അല്ലെങ്കിൽ നിങ്ങളുടെ സേവനങ്ങൾക്കായി ഒരു ലിസ്റ്റിംഗ് ഉണ്ടാക്കി മറ്റുള്ളവർക്ക് ഡാറ്റാ എൻട്രി ജോലികൾ വാഗ്ദാനം ചെയ്യാനും സാധിക്കും. നിങ്ങളുടെ പ്രൊഫൈലിന്റെ സ്വീകാര്യത വെച് വരുമാനം തീരുമാനിക്കാം. ഒരു ടാസ്ക് ചെയ്തു തീർക്കുമ്പോൾ ഏറ്റവും കുറഞ്ഞത് 5 $ ലഭിക്കും. ഏതു മേഖലയിൽ ആണെങ്കിലും നിങ്ങൾക്കുള്ള കഴിവുകൾ ഉപയോഗിച് നല്ല വരുമാനം ഉണ്ടാക്കാനുള്ള ഒരു മികച്ച പ്ലാറ്റഫോം ആണ് Fiverr. അക്കൗണ്ട് തുടങ്ങുന്നത് തികച്ചും സൗജന്യം ആണ്. വീട്ടിൽ ഇരുന്നു പാർട്ട് ടൈം ആയി ജോലി ചെയ്യുന്നവർ മുതൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനികൾ വരെ Fiverr പ്ലാറ്റഫോമിൽ ഉണ്ട്. അതുകൊണ്ടു തന്നെ ജോലികൾ ലഭിക്കുന്നതിന് നിങ്ങളുടെ സ്വീകാര്യതയും, കഴിവും, പ്രവൃത്തി പരിചയവും എല്ലാം ഒരു മാനദണ്ഡം ആണ്. അതുകൊണ്ടു തന്നെ നിങ്ങളുടെ കഴുവുകൾ എല്ലാം പ്രദർശിപ്പിക്കുന്ന രീതിയിൽ പ്രൊഫൈൽ ഉണ്ടാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

5. Kendall Creek Communications

online data entry job

ഡാറ്റാ എൻ‌ട്രി ജോലികൾ ഉൾപ്പെടെയുള്ള freelancing ജോലികൾ നൽകുന്ന ഒരു വലിയ കമ്പനി ആണ് Kendall Creek Communications. Transcription, data processing, market research എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ ചെയ്യുന്നതിനായി ഈ കമ്പനി വലിയ തോതിൽ freelancers -നെ കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമിക്കുന്നു. സർക്കാർ ഏജൻസികൾ‌ ഉൾപ്പെടെ നിരവധി വലിയ ക്ലയന്റുകൾ Kendall Creek Communications -നുണ്ട്. ഇപ്പോൾ ലഭ്യമായിട്ടുള്ള ജോലി അവസരങ്ങൾ കാണുന്നതിനും പ്രൊഫൈൽ ഉണ്ടാക്കുന്നതിനുമായി അവരുടെ വെബ്‌സൈറ്റ് പരിശോധിക്കുക.

6. Capital Typing

Online data entry jobsCapital Typing ബിസിനസുകൾക്കായി വൈവിധ്യമാർന്ന data entry , clerical സേവനങ്ങൾ നൽകുന്നു. Data entry ജോലികൾക്കു പുറമെ മറ്റു നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു പ്രശസ്ത കമ്പനിയാണ് Capital Typing.
വീട്ടിൽ നിന്ന് ചെയ്യാവുന്ന ഫ്രീലാൻസിങ് ഡാറ്റാ എൻ‌ട്രി ജോലികൾ Capital Typing വാഗ്ദാനം ചെയ്യുന്നു. തൊഴിലവസരങ്ങൾക്കായി അവരുടെ വെബ്‌സൈറ്റ് പരിശോധിക്കുക.

7. FlexJobs

Online data entry jobs

ഡാറ്റാ എൻ‌ട്രി ഉൾപ്പെടെയുള്ള work from home ജോലികൾ കണ്ടെത്തുന്നതിനും ഫ്രീലാൻസ് ആയി ചെയ്യുന്നതിനും സ്ഥാപിതമായ പ്രശസ്തമായ സൈറ്റാണ് ഫ്ലെക്സ്ജോബ്സ്. ഈ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യുന്ന എല്ലാ ജോലികളും വ്യക്തികൾ അല്ലെങ്കിൽ സംരംഭകർ നേരിട്ട് പോസ്റ്റ് ചെയ്യുന്നതായതിനാൽ വിശ്വാസ്യത കൂടുതൽ ആണ്. ഡാറ്റാ എൻട്രി ജോലികൾ നൽകുന്ന വെബ്സൈറ്റുകളിൽ ഫ്ലസ്‌ജോബ്‌സിന്റെ റേറ്റിംഗ് കൂട്ടുന്നതും ഇത് തന്നെയാണ്. ഫ്ലക്സ് ജോബ്‌സിന്റെ ഏറ്റവും വലിയ ന്യുനത അവരുടെ ലിസ്റ്റിംഗുകൾ ആക്സസ് ചെയ്യുന്നതിന് നിങ്ങൾ പണം നൽകേണ്ടിവരും. നിങ്ങൾക്ക് പ്രതിമാസം $14.95 പ്ലാൻ അല്ലെങ്കിൽ കുറഞ്ഞ പ്രതിമാസ ചിലവുള്ള ദീർഘകാല പ്ലാനുകളിൽ ഒന്നു തിരഞ്ഞെടുക്കാവുന്നതാണ്. ചെറിയൊരു ഇൻവെസ്റ്റ്മെന്റ് നടത്തുവാൻ താല്പര്യമുള്ളവർക്ക് യോജിച്ച പ്ലാറ്റഫോം ആണ് ഫ്ളക്സ് ജോബ്സ്.

These are some of the reputed online data entry job providers in market. Before starting working with any of these websites, do a research about the kind of work, mode payment, payment processing etc.

en 728x90 1


Share Post

Leave a Reply

Your email address will not be published. Required fields are marked *