Logo designing skills can be converted into huge money using DesignCrowd platform. It is one of the most reputed websites for Business owners to crowdsource their all design requirements. DesignCrowd is a pool of most talented designers across the world. Design contests in DesignCrowd are a very cost-effective and efficient way to design requirements of businesses. On the other hand, DesignCrowd is the most legit platform for freelancers to earn huge amount of money using their designing skills. Participating in different contests are the best way to generate a huge income by completing simple tasks.
What is DesignCrowd?
Logo Design, Website Development, Graphic Design, Print Services എന്നീ സേവനങ്ങൾ നൽകുന്ന ലോകത്തെ ഏറ്റവും മികച്ച വെബ്സൈറ്റുകളിൽ ഒന്നാണ് DesignCrowd. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഡിസൈനർമാരിലേക്കു ബിസിനസ്സ് ഉടമകൾക്ക് അവരുടെ ഡിസൈൻ പ്രോജക്റ്റുകൾ crowd source ചെയ്യുന്നതിനുള്ള ഒരു മാർഗമാണ് DesignCrowd. ഡിസൈൻ ആവശ്യമുള്ള ബിസിനെസ്സുകാർ അവരുടെ ഡിസൈൻ സംബന്ധമായ പൂർണ്ണമായ വിവരങ്ങൾ DesignCrowd- ൽ പോസ്റ്റ് ചെയ്യും. ഒരു മത്സരം പോലെ ആയിരിക്കും കമ്പനികൾ അവരുടെ ലോഗോ ഡിസൈൻ വിവരങ്ങൾ പങ്കു വെക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് കമ്പനി ആദ്യമേ പറയുന്ന പണം ലഭിക്കുന്നു, Paypal അല്ലെങ്കിൽ Pioneer account വഴി പണം പിൻവലിക്കാവുന്നതാണ്.
How Does it Work?
ലോകത്തിലെ ഏതു രാജ്യങ്ങളിൽ നിന്നുള്ളവർക്കും DesignCrowd -ൽ ജോയിൻ ചെയ്യാൻ സാധിക്കും. ഡിസൈൻസ് ആവശ്യമുളവർക്കും ഡിസൈനേഴ്സിനും ഈ വെബ്സൈറ്റിൽ ജോയിൻ ചെയ്യാം. ലോകത്തെമ്പാടുമായുള്ള പതിനായിരക്കണക്കിന് Freelancers ഈ വെബ്സൈറ്റിൽ അംഗങ്ങൾ ആയിട്ടുണ്ട്. ലോഗോ അല്ലെങ്കിൽ മറ്റു ഡിസൈൻ ആവശ്യമുള്ള കമ്പനികൾ അവരുടെ ആവശ്യങ്ങൾ എന്താണെന്നുള്ളത് ഒരു മത്സരം ആയി DesignCrowd -ൽ പോസ്റ്റ് ചെയ്യും. Freelancers ന്, അത്തരത്തിലുള്ള ജോലികൾ കണ്ടു പിടിക്കാനും അതിലേക്കു ഡിസൈനുകൾ സമർപ്പിക്കാനും സാധിക്കും. ഓരോ മത്സരത്തിലേക്കും എത്ര ഡിസൈൻസ് വേണമെങ്കിലും സബ്മിറ്റ് ചെയ്യാം.
How to Earn Money
ഒരു ഡിസൈനർ ആയി ജോയിൻ ചെയ്യുന്നവർക്ക് ജോലികൾ തിരയാനുള്ള അവസരം ലഭ്യമാണ്. മത്സരങ്ങൾ ആയിട്ടായിരിക്കും കമ്പനികൾ അവരുടെ ഡിസൈൻ ആവശ്യങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ഒരേ സമയം എത്ര മത്സരങ്ങളിൽ വേണമെങ്കിലും പങ്കെടുക്കുവാൻ സാധിക്കും. ഓരോ ജോലികൾക്കു 100 $ മുതൽ 1000 അല്ലെങ്കിൽ അതിൽ കൂടിത്തലോ ഡോളറുകൾ സമ്പാദിക്കാൻ സാധിക്കും. തങ്ങളുടെ ഡിസൈനിനു എത്ര പണം ആണ് കൊടുക്കുന്നത് എന്ന് കമ്പനികൾ ആദ്യമേ വ്യക്തമാക്കും. DesignCrowd -ലെ ഏറ്റവും വലിയ Earners ലിസ്റ്റിൽ ഒരുപാട് ഇന്ത്യക്കാരുമുണ്ട്. ഇത് വരെ 2 million $ സമ്പാദിച്ചവരെ ആ ലിസ്റ്റിൽ കാണുവാൻ സാധിക്കും.
SignUp for Free
DesignCrowd -ൽ അക്കൗണ്ട് തുടങ്ങുന്നത് തികച്ചും സൗജന്യമാണ്. ഈ വിഭാഗത്തിലുള്ള മറ്റു വെബ്സൈറ്റുകളെ വെച്ച താരതമ്യം ചെയ്യുമ്പോൾ നിങ്ങളുടെ പ്രൊഫൈൽ വെരിഫൈ ആകുവാൻ ഏറെ കടമ്പകൾ കടക്കേണ്ടതുണ്ട്. നിങ്ങൾ ചെയ്യുന്ന ഡിസൈനുകളുടെ ക്വാളിറ്റി DesignCrowd വളരെ അധികം ശ്രദ്ധ കൊടുക്കും, അതുകൊണ്ടു തന്നെ verification process അത്ര എളുപ്പമല്ല. പ്രൊഫൈൽ വെരിഫൈ ചെയ്യുന്നതിനായി നിങ്ങൾക്കു ഏതേലും 3 വത്യസ്തമായ മത്സരങ്ങളിൽ നിങ്ങളുടെ ഡിസൈൻസ് സമർപ്പിക്കാം. DesignCrowd ടീം നിങ്ങളുടെ ഡിസൈനുകൾ പരിശോധിച്ച ശേഷം ഒന്നു മുതൽ രണ്ട് ആഴ്ചകൾക്കുള്ളിൽ മെയിൽ വഴി സ്റ്റാറ്റസ് നിങ്ങളെ അറിയിക്കുന്നതാണ്. സമർപ്പിക്കുന്ന 3 ഡിസൈൻസ് DesignCrowd അംഗീകരിച്ചാൽ മാത്രമേ പ്രൊഫൈൽ verified ആകുകയുള്ളു. ചെയ്ത ഡിസൈനുകൾ സബ്മിറ്റ് ചെയ്യുമ്പോഴും ഫയൽ ടൈപ്പ്, സൈസ്, ഫോർമാറ്റ് തുടങ്ങി ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങൾ ഉണ്ട്, നിർദ്ദേശങ്ങൾ എല്ലാം വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. ഡിസൈൻ ചെയ്യാൻ ആരംഭിക്കുന്നതിനു മുന്നേ തന്നെ കൃത്യമായി മനസ്സിലാക്കിയ ശേഷം ഡിസൈനിങ് ആരംഭിക്കുക.
Browse Jobs
പ്രൊഫൈൽ ക്രിയേറ്റ് ചെയ്തു കഴിഞ്ഞാൽ Browse Jobs ലിങ്കിൽ പോയാൽ ലഭ്യമായിട്ടുള്ള എല്ലാ മത്സരങ്ങളും കാണുവാൻ സാധിക്കും. എല്ലാ വിവരങ്ങളും വിശദമായി കൊടുത്തിട്ടുണ്ടായിരിക്കും. എന്ത് ഡിസൈൻ ആണ് വേണ്ടത്, ബഡ്ജറ്റ് എത്ര ആണ്, എത്ര ദിവസത്തിനുള്ളിൽ ഡിസൈൻസ് സബ്മിറ്റ് ചെയ്യണം, ഏതു കളർ ആണ് വേണ്ടത്, എന്ത് ടൈപ്പ് ലോഗോ ആണ് വേണ്ടത്, ലോഗോ തീം എന്താണ് തുടങ്ങി ബിസിനസ്സ് അനുബന്ധമായ മുഴുവൻ വിവരങ്ങളും അവിടെ ലഭ്യമാകും. എത്ര പേർ അതെ മത്സരത്തിൽ ഡിസൈൻസ് സമർപ്പിച്ചിട്ടുണ്ട് തുടങ്ങിയ വിവരങ്ങളും കാണുവാൻ സാധിക്കും, എന്നാൽ മറ്റുള്ളവരുടെ ഡിസൈൻസ് കാണണമെങ്കിൽ ഡിസൈൻസ് സമർപ്പിക്കാനുള്ള അവസാന തീയതി തീരുന്നതു വരെ കാത്തിരിക്കണം.
Submit Your Designs
നിർദ്ദേശങ്ങൾ എല്ലാം അനുസരിച്ചുള്ള ലോഗോ ഓരോ മത്സരത്തിലും സമർപ്പിക്കാവുന്നതാണ്. ഒരു മത്സരത്തിൽ എത്ര ഡിസൈൻസ് വേണമെങ്കിലും സബ്മിറ്റ് ചെയ്യാം. High Quality ഡിസൈൻസ് സബ്മിറ്റ് ചെയ്യുവാൻ എപ്പോഴും ശ്രദ്ധിക്കുക. ലോകത്തിലെ ഏറ്റവും മികച്ച ഡിസൈനർമാരോടാണ് മത്സരിക്കുന്നത് എന്നത് ഓർമയിൽ വെക്കുക. എന്നാൽ ലോഗോ ഡിസൈനിങ്ങിൽ പ്രവൃത്തി പരിചയത്തെക്കാൾ ക്രീയേറ്റിവിറ്റിക്കാണ് എപ്പോഴും മുൻതൂക്കം. നമ്മുടെ ഡിസൈൻ ആണ് Client – നു ഇഷ്ടപ്പെടുന്നതെങ്കിൽ അത് തീർച്ചയായും സ്വീകരിക്കുകയും അതിന്റെ പണം നമ്മുടെ അക്കൗണ്ടിൽ വരുകയും ചെയ്യും. വിവിധ മത്സരങ്ങളുടെ വിവരങ്ങളിലൂടെ പോയി നോക്കി നന്നായി ചെയ്യാൻ പറ്റും എന്ന് ഉറപ്പുള്ള മത്സരത്തിൽ മാത്രം പങ്കെടുക്കാൻ ശ്രദ്ധിക്കുക, പ്രൊഫൈൽ വെരിഫൈ ആകുന്നത് വരെ ഇത് വളരെ അധികം ശ്രദ്ധിക്കേണ്ട കാര്യമാണ്.
Get Paid
ആരുടെ ഡിസൈൻ ആണോ client company തിരഞ്ഞെടുക്കുന്നത് അവരെ വിന്നർ ആയി പ്രഖ്യാപിക്കുന്നു. ആരാണ് വിജയിച്ചത്, ഏതു ലോഗോ ആണ് തിരഞ്ഞെടുക്കപ്പെട്ടതെന്നു എല്ലാവർക്കും കാണാൻ സാധിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ DesignCrowd -ന്റെ കമ്മീഷൻ കുറച് ബാക്കി മുഴുവൻ തുകയും നിങ്ങളുടെ അക്കൗണ്ടിലേക്കു വരുന്നതാണ്. സാധാരണയായി 15 % ആണ് DesignCrowd കമ്മീഷൻ. എല്ലാ ദിവസവും DesignCrowd -ൽ പുതിയ ടാസ്കുകൾ പോസ്റ്റ് ചെയ്തു കൊണ്ടേയിരിക്കും. ശരാശരി 300 $ എങ്കിലും ഒരു ഡിസൈൻ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് ലഭിക്കും. എല്ലാ മാസവും ലക്ഷങ്ങൾ സംബന്ധിക്കുന്ന ഒരുപാട് പേരെയും അവർ എത്രത്തോളം സംബാധിക്കുന്നുണ്ട് എന്നും വെബ്സൈറ്റിൽ തന്നെ കാണാൻ സാധിക്കുന്നതാണ്.
Top Earners

Designers എന്ന ലിങ്കിൽ പോയാൽ DesignCrowd -ൽ അംഗങ്ങളായിട്ടുള്ള ഡിസൈനേഴ്സ് എത്രത്തോളം ഈ പ്ലാറ്റഫോമിനെ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് കാണുവാൻ സാധിക്കും. ഓരോ രാജ്യങ്ങളിൽ നിന്നും ഉള്ള മികച്ച ഡിസൈനേഴ്സിനെ ഈ ലിസ്റ്റിൽ കാണാൻ സാധിക്കുന്നതാണ്. നിങ്ങളുടെ പ്രൊഫൈൽ verified ആയി കഴിഞ്ഞാൽ ബിസിനസ്സ് ഉടമകൾ നേരിട് നിങ്ങൾക്ക് ജോലികൾ തന്നു തുടങ്ങും. ഒരു മത്സരത്തിൽ പ്രസിദ്ധീകരിച്ച കിട്ടുന്ന ഡിസൈനുകളിൽ നിന്നും വിജയിയെ കണ്ടു പിടിക്കുന്നതിനുള്ള സാവകാശം ഇല്ലാത്ത കമ്പനികൾ നേരിട്ട് ഒരു ഡിസൈനറെ കാര്യങ്ങൾ ഏല്പിക്കാനാകും താൽപര്യപ്പെടുന്നത്.
Other Jobs at DesignCrowd
Website Development, Graphic Design, Print Services തുടങ്ങി എല്ലാ വിധ ഡിസൈൻ ജോലികളും DesignCrowd -ൽ ലഭ്യമാണ്. നിങ്ങളുടെ പ്രവർത്തന മേഖല അനുസരിച്ച ജോലികൾ കണ്ടു പിടിക്കാൻ സാധിക്കുന്നതാണ്. ഡിസൈനിങ്ങിൽ നിങ്ങൾക്ക് ആത്മ വിശ്വാസം ഉണ്ടെങ്കിൽ പണം സമ്പാദിക്കാനുള്ള ഏറ്റവും നല്ല ഒരു മാർഗം ആണ് DesignCrowd. എന്നാൽ ഡിസൈനിങ്ങിൽ തുടക്കക്കാർക്കും അധികം പരിചയം ഇല്ലാത്തവർക്കും കാര്യങ്ങൾ അത്ര എളുപ്പമാകില്ല. 3 ഡിസൈൻസ് അംഗീകരിക്കപ്പെടുക എന്നുള്ളത് തുടക്കക്കാരെ സംബന്ധിച് അത്ര എളുപ്പമല്ല. നിങ്ങൾ സബ്മിറ്റ് ചെയ്യുന്ന ഡിസൈൻസിന്റെ നിലവാരം DesignCrowd മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് അവർ ക്യാൻസൽ ചെയ്യുന്നതായിരിക്കും. അതുകൊണ്ടു തന്നെ ഏറ്റവും നിലവാരമുള്ള ഡിസൈനുകൾ തന്നെ സബ്മിറ്റ് ചെയ്യാൻ ഇപ്പോഴും ശ്രദ്ധിക്കുക.
DesignCrowd platform for logo designing jobs is not ideal for beginners or amateur designers. Since they are providing huge amount for designing works, they are very particular about the quality of the works. If you are confident in your design skills make a try at DesignCrowd and this platform the potential to take you to a different level.