How to Start a Youtube Channel? Youtube is one of the most popular online platforms where people spend hours every day for watching videos. Anyone can upload videos on Youtube. If you can do it in a systematic way, a huge amount of money can be generated from Youtube. For beginners, the most common question is How to start a Youtube Chanel. In this blog, step by step process of starting a Youtube channel is explained.
ലോകത്തിലെ ഏറ്റവും പ്രചാരമുള്ള സോഷ്യൽ പ്ലാറ്റ്‌ഫോമാണ് YouTube. Google കഴിഞ്ഞാൽ സെർച്ച് ചെയ്യനായി ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് YouTube ആണ്. ഓരോ മാസവും 1.9 ബില്യൺ ഉപയോക്താക്കൾ YouTube ൽ ലോഗിൻ ചെയ്യുന്നു. ഓരോ മിനിറ്റിലും 500 മണിക്കൂർ വീഡിയോ സൈറ്റിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നു. യൂട്യൂബിലൂടെ ജീവിത വിജയം നേടിയ ഒരുപാട് പേരെ നമുക്ക് ചുറ്റും കാണാം. Education , teaching, entertaining, reviewing തുടങ്ങി ഏതു മേഖലയിൽ വേണമെങ്കിലും YouTube ചാനൽ തുടങ്ങാം.
യൂട്യൂബിലൂടെ പണം സമ്പാദിക്കുന്നത് സമയബന്ധിതമായ കാര്യമാണ്. Channel Subscription , Views തുടങ്ങിയവ അടിസ്ഥാമാക്കി യൂട്യൂബിലൂടെ വിവിധ മാർഗങ്ങളിലൂടെ വരുമാനം നേടാൻ സാധിക്കും.
Related: Youtube -ൽ നിന്ന് ഏതെല്ലാം മാർഗങ്ങളിൽ പണം സമ്പാദിക്കാം
How to Start a Youtube Channel – Step by Step Explanation.
1. Create a Google Account
നിങ്ങളുടെ Gmail id വെച്ച് നിങ്ങള്ക്ക് YouTube ചാനൽ തുടങ്ങാം. Gmail അക്കൗണ്ട് ഇല്ലാത്തവർക്ക് വളരെ എളുപ്പത്തിൽ പുതിയ അക്കൗണ്ട് തുടങ്ങാവുന്നതാണ്. നിങ്ങളുടെ personal gmail ഐഡി വെച്ച് തന്നെ Youtube Channel തുടങ്ങാം. നിങ്ങളുടെ നിലവിലുള്ള Google അക്കൗണ്ട് വിശദാംശങ്ങൾ നിങ്ങളുടെ YouTube ചാനലിൽ കാണിക്കുകയില്ല. അതുകൊണ്ട് യൂടുബ് ചാനലിന് വേണ്ടി മാത്രമായി gmail ഐഡി ഉണ്ടാക്കേണ്ട കാര്യമില്ല.
2: Create Youtube Brand Account
നിങ്ങളുടെ Google അക്കൗണ്ട് YouTube അക്കൗണ്ട് സൗജന്യമായി നൽകുന്നു. യൂട്യൂബ് ചാനൽ തുടങ്ങുന്നതിന്റെ ആദ്യത്തെ ഘട്ടങ്ങൾ താഴെ കൊടുത്തിരിക്കുന്നു
1. Google Account ഡീറ്റെയിൽസ് വെച്ച് Youtube ൽ ലോഗിൻ ചെയ്യുക
2. YouTube channels പേജിലേക്ക് പോകുക.
3. Create a new Channel ലിങ്കിൽ ക്ലിക്ക് ചെയ്യുക.
4 . നിങ്ങളുടെ ചാനലിന്റെ പേര് കൊടുത്ത ശേഷം Create ൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ നിങ്ങളുടെ ചാനൽ പേജിൽ നോക്കിയാൽ നിങ്ങളുടെ സ്വകാര്യ അക്കൗണ്ടും ബ്രാൻഡ് അക്കൗണ്ടും കാണുവാൻ സാധിക്കും.
3. Customize Your Youtube Channel
ഏതൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പോലെ യൂട്യൂബ് ചാനലിനും profile picture , cover image എല്ലാം അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇതിനായി YouTube- ലേക്ക് ലോഗിൻ ശേഷം സ്‌ക്രീനിന്റെ മുകളിൽ വലതുവശത്തുള്ള നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ക്ലിക്കുചെയ്‌ത് നിങ്ങളുടെ ചാനൽ തിരഞ്ഞെടുക്കുക. അവിടെ നിങ്ങൾക്ക് പ്രൊഫൈൽ ഇമേജിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള ഫോട്ടോ ചേർക്കാം. 800 x 800 പിക്സലുകൾ സൈസിലുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ചാനൽ സന്ദർശിക്കുന്നവർ ആദ്യമേ കാണുന്ന ഒന്നാണ് പ്രൊഫൈൽ ഇമേജ്. അതുകൊണ്ടുതന്നെ മികച്ചൊരു പ്രൊഫൈൽ ഫോട്ടോ നല്കാൻ ശ്രദ്ധിക്കുക.
അടുത്തതായി YouTube Channel ബാനർ ഇമേജ് അല്ലെങ്കിൽ കവർ ഇമേജ് അപ്‌ലോഡ് ചെയുക. 2,560 x 1,440 പിക്സലുകൾ ഉള്ള ഫോട്ടോ ആണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ചാനൽ ലൈവ് ആയി. ഇനി നിങ്ങള്ക്ക് ചാനൽ description ഇൻട്രോ വീഡിയോ തുടങ്ങിയവ ചേർക്കാം. ഇനി ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്തു തുടങ്ങാം.
4. Start Uploading Videos
വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിനായി Create ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം Upload Video തിരഞ്ഞെടുക്കുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് അപ്‌ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന വീഡിയോ തിരഞ്ഞെടുക്കാൻ സാധിക്കും.
നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വിഡിയോകൾക്ക് 100 അക്ഷരങ്ങളിൽ കവിയാത്ത ഒരു Video Title ഉം 5000 അക്ഷരങ്ങളിൽ കവിയാത്ത Video Description ഉം ചേർക്കുക. നിങ്ങളുടെ വീഡിയോയുമായി ഏറ്റവും ബന്ധമുള്ള കീവേർഡുകൾ ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
യൂട്യൂബ് വിഡിയോകൾ ആളുകൾ കാണുന്നതിൽ വലിയൊരു പങ്ക് Youtube Thumbnails -നുണ്ട്. Canva പോലെയുള്ള ഓൺലൈൻ പ്ലാറ്റ് ഫോം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ Thumbnail നിങ്ങൾക്ക് ഡിസൈൻ ചെയ്യാവുന്നതാണ്. നിങ്ങളുടെ വീഡിയോയുമായി ബദ്ധപ്പെട്ടു കീവേർഡുകൾ Tags ആയി കൊടുക്കുക. 500 അക്ഷരങ്ങളിൽ കുറയാതെ tags നിങ്ങള്ക്ക് ചേർക്കാം.
Video Title , Description , Thumbnail , tags എന്നിവ ചേർത്ത് കഴിഞ്ഞാൽ Publish ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ വീഡിയോ യൂട്യൂബിൽ ലൈവ് ആകാവുന്നതാണ്.
5: Organize Your Youtube Channel
കുറച്ച് വീഡിയോകൾ പോസ്റ്റുചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ ചാനൽ ഓർഗനൈസ് ചെയ്യാൻ ശ്രദ്ധിക്കുക. എപ്പോഴും ഏതെങ്കിലും ഒരു മേഖലയെ കേന്ദ്രീകരിച്ചുള്ള വിഡിയോകൾ മാത്രം ഒരു ചാനലിൽ ഇടുന്നതാണ് നല്ലത്. വിവിധ playlist കൾ ഉണ്ടാക്കി വീഡിയോകളെ വിവിധ category ആകാവുന്നതാണ്. Playlist ൽ ക്ലിക്ക് ചെയ്ത് New Playlist ലിങ്കിൽ ക്ലിക്ക് ചെയ്തു പുതിയ Playlist ഉണ്ടാക്കാം. ഓരോ പ്ലേയ്‌ലിസ്റ്റിനും അനുയോജ്യമായ പേര് നൽകുക. നിങ്ങളുടെ ചാനലിലെ വിഡിയോകൾ വിവിധ പ്ലേയ്‌ലിസ്റ്റുകളിലേക്കു ചേർക്കുക.
6. Upload Channel Trailer
നിങ്ങളുടെ ചാനലിലേക്ക് വരുന്ന പുതിയ സന്ദർശകർക്ക് നിങ്ങളുടെ ചാനലിനെ പരിചയപ്പെടുത്തുന്ന ഒരു ഹ്രസ്വ വീഡിയോയാണ് ചാനൽ ട്രെയിലർ. പുതിയ കാഴ്ചക്കാർക്ക് നിങ്ങളുടെ ചാനൽ എന്തിനെക്കുറിച്ചാണെന്നും എന്ത് വിവരങ്ങൾ ആണ് നിങ്ങൾ ചാനലിലൂടെ പറയാൻ ശ്രമിക്കുന്നതെന്നും ട്രയ്ലർ വീഡിയോയിലൂടെ വ്യക്തമാക്കാം. വീഡിയോ മുഴുവനായി കാണാനും സബ്സ്ക്രൈബ് ചെയ്യാനും ഈ വീഡിയോയിലൂടെ പറയാവുന്നതാണ്.
7. Complete Channel Settings
ചാനൽ ഉണ്ടാക്കി, വീഡിയോ അപ്‌ലോഡ് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ചാനൽ ആളുകളിലേക്ക് എത്തിക്കാം. ലിങ്ക് ആളുകൾക്ക് അയച്ചു കൊടുത്ത് അവരെ ചാനലിലേക്ക് എത്തിക്കുന്നതോടൊപ്പം ആളുകൾ യൂട്യൂബിൽ സെർച്ച് ചെയ്യുമ്പോൾ നിങ്ങളുടെ ചാനൽ സെർച്ച് റിസൾട്ടിൽ വരേണ്ടതും പ്രധാനമാണ്. അതിനായി ചാനലിൽ കുറച്ച് വിവരങ്ങൾ ചേർക്കേണ്ടതുണ്ട്.
അതിനായി നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്ത് ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന്, ക്രിയേറ്റർ സ്റ്റുഡിയോ തിരഞ്ഞെടുക്കുക. ഇടത് വശത്തുള്ള മെനുവിൽ, ചാനൽ ലിങ്കിൽ ക്ലിക്കുചെയ്യുക. തുടർന്ന്, ദൃശ്യമാകുന്ന മെനുവിൽ Advanced ലിങ്കിൽ ക്ലിക്കുചെയ്യുക. ചാനൽ കീവേഡുകൾ വിഭാഗത്തിൽ, നിങ്ങളുടെ ചാനലിന് ചേരുന്ന കീവേഡുകൾ നൽകുക. നിങ്ങളുടെ ചാനൽ അല്ലെങ്കിൽ വീഡിയോയുമായി ഏറ്റവും ചേരുന്ന കീവേർഡുകൾ മാത്രം നല്കാൻ ശ്രദ്ധിക്കുക.
ഇതോടൊപ്പം About ടാബിൽ ക്ലിക്ക് ചെയ്‌ത് ചാനൽ description ചേർക്കാൻ സാധിക്കും. നിങ്ങൾക്ക് 1,000 അക്ഷരങ്ങളിൽ കൂടാതെ description കൊടുക്കാം. നിങ്ങളുടെ ചാനൽ സെർച്ചുകളിൽ കൂടുതൽ കണ്ടെത്താനാകാൻ സഹായിക്കുന്നതിന് അനുയോജ്യമായ കീവേഡുകൾ ഉൾപ്പെടുത്തുക.
8. Verify Your Channel
Youtube Channel ഉണ്ടാക്കി കഴിഞ്ഞാൽ വെരിഫൈ ചെയ്യേണ്ടത് അത്യാവശ്യമാണ്. 15 മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡുചെയ്യാനും നിങ്ങളുടെ വീഡിയോകൾക്കായി നിങ്ങള്ക്ക് ഇഷ്ടപ്പെട്ട Thumbnails ചേർക്കുന്നതിനും verify ചെയ്തെങ്കിൽ മാത്രമേ സാധിക്കൂ.
ഇതിനായി youtube.com/verify എന്ന ലിങ്കിൽ പോകുക. നിങ്ങളുടെ Country തിരഞ്ഞെടുക്കുക, തുടർന്ന് നിങ്ങളുടെ ഫോൺ നമ്പർ നൽകിയ ശേഷം Verification code request നൽകുക. ഫോണിൽ ലഭിക്കുന്ന verification code നൽകി submit ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ചാനൽ verified ആകും.
9. Reach the Criteria and Apply for Monetisation
12 മാസത്തിനുള്ളിൽ ആയിരത്തിലധികം സബ്‌സ്‌ക്രൈബർമാരെ ലഭിക്കുകയും 4,000-ത്തിലധികം public Watch hours -ഉം നേടിയാൽ, നിങ്ങൾക്ക് YouTube Monitisation പ്രോഗ്രാമ്മിനായി അപേക്ഷിക്കാം. നിങ്ങളുടെ പ്രൊഫൈലിൽ നിന്ന് ക്രിയേറ്റർ സ്റ്റുഡിയോ തിരഞ്ഞെടുക്കുക. ഇടത് വശത്തുള്ള മെനുവിൽ, ചാനൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് Status and features ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങൾക്ക് Monetization Enable ചെയ്യാൻ സാധിക്കും. Monetization ലഭിച്ചു കഴിഞ്ഞാൽ നിങ്ങളുടെ വിഡിയോയിൽ Ads കാണിച്ചു തുടങ്ങും. കൊടുത്താൽ ആളുകൾ വീഡിയോ കാണുന്നത് അനുസരിച്ച് വരുമാനവും വർധിക്കുന്നു.
ഒരു YouTube ചാനൽ ആരംഭിക്കുന്നത് വളരെ എളുപ്പമായി തോന്നാമെങ്കിലും മികച്ച വിഡിയോകൾ സൃഷ്ടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമില്ല. വീഡിയോ ക്ലാരിറ്റി അല്ലെങ്കിൽ സ്റ്റൈലിനെക്കാൾ പ്രധാനം വീഡിയോയുടെ ഉള്ളടക്കം ആണ്. ആളുകൾക്ക് താല്പര്യം ഉണ്ടാക്കുന്ന വീഡിയോ നിങ്ങൾക്ക് സൃഷ്ടിക്കാൻ സാധിക്കുമാകയാണെങ്കിൽ , ഇത്തരം വിഡിയോകൾ പല മാർഗങ്ങളിലൂടെ വൈറൽ ആകുവാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. നിങ്ങളുടെ ചാനൽ വളരുന്തോറും നിങ്ങളുടെ YouTube വീഡിയോകളുടെ ക്വാളിറ്റി കൂട്ടിക്കൊണ്ടു പോകുവാൻ ശ്രദ്ധിക്കുന്നതിലൂടെ ധാരാളം സന്ദർശകരെ ആകർഷിക്കാനും നല്ലൊരു വരുമാനം നേടുവാനും സാധിക്കുന്നു.
You can start a Youtube Channel in less than one hour. But your channel will become a success only if you can engage your subscribers or visitors. So consistency is the key factor for the success of a Youtube Channel. Try to publish videos at regular intervals and use social media platforms to share your videos. Remember to stick on to a niche rather than posting all kind of videos in one channel. If you are serious and ready to put some effort, then youtube has no limit on how much you can earn from this platform.