Anyone can start a blog, it doesn’t need much technical or computer skills. Success a blog depends on many factors. If you are very serious about blogging and you are interested to earn money from blogs, you need to take care of a few things from the beginning itself. In this article, we are explaining, How to Start a Blog, step by step explanation of the process to start a blog.
How to Start a Blog – Step by Step
ഒരു ബ്ലോഗ് തുടങ്ങുന്നത് താരതമ്യേന വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാൽ നിങ്ങളുടെ ബ്ലോഗ് എത്രത്തോളം വിജയം ആകുന്നു എന്നുള്ളത് നിങ്ങളുടെ പരിശ്രമത്തെയും സ്ഥിരോത്സാഹത്തെയും അടിത്തനമാക്കിയാണ്. നല്ലയൊരു ബ്ലോഗ് തുടങ്ങാനും അത് നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാനും സന്ദർശകരെ നിങ്ങളുടെ ബ്ലോഗിലേക്ക് ആകർഷിക്കുവാനും നിങ്ങൾക്ക് സാധിക്കുകയാണെങ്കിൽ, ഇതിൽ നിന്നും ലഭിച്ചേക്കാവുന്ന വരുമാനം ഊഹിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്.
ദിവസങ്ങൾ കൊണ്ടോ ആഴ്ചകൾ കൊണ്ടോ ബ്ലോഗുകൾ വികയമാക്കി മാറ്റുവാൻ സാധിക്കുകയില്ല.എന്നാൽ സമയവും പരിശ്രമവും ചിലവഴിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, തീർച്ചയായും ഓൺലൈനിൽ ഗണ്യമായ വരുമാനം നേടാൻ കഴിയും. ധാരാളമായി സന്ദർശകർ ഉള്ള ഒരു ബ്ലോഗിൽ നിന്നും വിവിധ മാർഗങ്ങളിലൂടെ പണം സമ്പാദിക്കാൻ സാധിക്കുന്നതാണ്.
Realated Post : ബ്ലോഗിൽ നിന്ന് എങ്ങനെ വരുമാനം ഉണ്ടാക്കാം?
ഒരു ബ്ലോഗ് എങ്ങനെ തുടങ്ങണം, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം, എങ്ങനെ ബ്ലോഗ് മുന്നോട്ട് കൊണ്ട് പോകണം തുടങ്ങിയ കാര്യങ്ങൾ ആണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്.
1. Select a Topic
ഏതു മേഖലയിൽ ആണ് നിങ്ങൾ ബ്ലോഗ് തുടങ്ങാൻ പോകുന്നതെന്ന് തീരുമാനിക്കുക. മറ്റുള്ളവർ ചെയ്തു വിജയിച്ച വിഷയങ്ങളുടെ പുറകെ പോകാതെ സ്വന്തം ഇഷ്ടങ്ങൾക്കും, താല്പര്യങ്ങൾക്കും, അറിവിനും ചേരുന്ന ഒരു വിഷയം തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. വളരെ കാലം തുടരേണ്ട ഒരു പ്രവൃത്തി ആയതിനാൽ സ്ഥിരോത്സാഹം ഒരു വലിയ ഘടകമാണ്. വിഷയം തിരഞ്ഞെടുത്തു കഴിഞ്ഞാൽ, ഏതൊക്കെ കാര്യങ്ങൾ ബ്ലോഗിലൂടെ സംവദിക്കണം, ഏതു രീതിയിൽ അവതരിപ്പിക്കണം എന്നൊരു മുൻധാരണ ഉണ്ടാക്കുക. എഴുത്തിലൂടെയോ വിഡിയോകളിലൂടെയോ ഒക്കെ നിങ്ങളുടെ ആശയങ്ങൾ പറയുവാൻ സാധിക്കും.
2. Choose a Platform
ഒരു വിഷയം തീരുമാനിച്ചു കഴിഞ്ഞാൽ അടുത്ത പടി ബ്ലോഗ് ഉണ്ടാക്കുവാൻ ഒരു പ്ലാറ്റഫോം തിരഞ്ഞെടുക്കുക എന്നുള്ളതാണ്. സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാറ്റുഫോമുകൾ ലഭ്യമാണ്. ഇവയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും, ഏറ്റവും പ്രചാരത്തിലുള്ളതുമായ രണ്ടു പ്ലാറ്റുഫോമുകൾ ആണ് WordPress -ഉം Blogger -ഉം. പൂർണമായും സൗജന്യമായാണ് നിങ്ങൾ ബ്ലോഗ് ചെയ്യുവാൻ ഉദ്ദേശിക്കുന്നതെങ്കിൽ സൗജന്യ സേവനം നിങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. കുറച്ച പണം മുടക്കാൻ തയ്യാറാണെണെങ്കിൽ ഇഷ്ടാനുസരണമുള്ള ഡൊമൈൻ നിങ്ങൾക്കു വാങ്ങിച്ചു ഉപയോഗിക്കാൻ സാധിക്കും. സ്വന്തമായി ഒരു ഹോസ്റ്റിങ് വാങ്ങിക്കുകയാണെങ്കിൽ WordPress – ഇത് നിങ്ങൾക്കു പ്ലഗിൻസ് ഉപയോഗിച്ച് ഉയർന്ന നിലവാരത്തിലുള്ള ബ്ലോഗ് ചെയ്തെടുക്കുവാൻ സാധിക്കും. സൗജന്യമായി ആണ് ചെയ്യുന്നതെങ്കിൽ myblog.blogspot.com അല്ലെങ്കിൽ Myblog.wordpress.com എന്നായിരിക്കും url കാണിക്കുന്നത്. എന്നാൽ ആദ്യമേ തന്നെ ഏകദേശം 1000 രൂപയോളം മുടക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ Domain -ഉം Hosting -ഉം വാങ്ങിക്കുവാനും അതിലൂടെ നിങ്ങളുടെ ബ്ലോഗിന് ഇഷ്ടമുള്ള url തിരഞ്ഞെടുക്കുവാനും സാധിക്കുന്നു.
3. Get a Good Name for Blog
ബ്ലോഗ്ഗിങ്ങിനെ വളരെ ഗൗരവത്തോടെ കാണുകയും അതിലൂടെ ഒരു വരുമാനം നേടാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അനുയോജ്യമായൊരു Domain ഒഴിവാക്കാനാകാത്ത ഘടകം ആണ്. സൗജന്യമായി ലഭിക്കുന്ന സേവനങ്ങൾക്ക് ഇപ്പോഴും ഒരുപാട് പരിമിതികൾ ക്കാനും. അതുകൊണ്ടു തന്നെ ഇതിൽ നിന്നും നല്ല ഒരു റിസൾട്ട് ഉണ്ടാക്കാൻ നിങ്ങൾ തീവ്രമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ നല്ലൊരു Domain സ്വന്തമാക്കേണ്ടതുണ്ട്. Domain & Hosting വാങ്ങിക്കുവാൻ GoDaddy , Hostinger , BlueHost തുടങ്ങി നിരവധി വെബ്സൈറ്റുകൾ ലഭ്യമാണ്. താരതമ്യേന കുറഞ്ഞ ചിലവിൽ ഇവ രണ്ടും സ്വന്തമാക്കാൻ Hostinger -നെ ആശ്രയിക്കുന്നതാണ് നല്ലത്.
Domain തിരഞ്ഞെടുക്കുമ്പോ ഭാവിയിൽ നിങ്ങളുടെ ബ്ലോഗ് പ്രൊമോട്ട് ചെയ്യുന്നതിനായി ഡിജിറ്റൽ മാർക്കറ്റിങ് കൂടെ ഉപയോഗിക്കേണ്ടി വരും എന്നതുകൂടെ കണക്കിലെടുക്കേണ്ടതായുണ്ട്. അതുകൊണ്ടു തന്നെ Domain വാങ്ങിക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
.com, .in അല്ലെങ്കിൽ .net പോലുള്ള അറിയപ്പെടുന്ന Top Level Domain (TLD) ഉപയോഗിക്കുക.
Hyphen ഉള്ള domain വാങ്ങാതിരിക്കാൻ ശ്രമിക്കുക, കാരണം SEO ചെയ്യുമ്പോൾ തടസ്സങ്ങൾ നേരിടും.
കഴിയുന്നതും 15 അക്ഷരങ്ങളിൽ കുറവുള്ള Domain വാങ്ങിക്കുക.
നിങ്ങളുടെ വിഷയം എന്താണോ അത് നേരിട്ട് മനസ്സിലാക്കുന്ന വിധത്തിലുള്ള Domain തിരഞ്ഞെടുക്കുക.
4. Hosting
മുകളിൽ പറഞ്ഞ വെബ്സൈറ്റുകളിൽ നിന്നും ഡൊമൈനോടൊപ്പം തന്നെ ഹോസ്റ്റിംഗും വാങ്ങാവുന്നതാണ്. മിക്ക കമ്പനികളും ഹോസ്റ്റിങ് വാങ്ങിക്കുമ്പോൾ കോഡ് ഡൊമൈൻ സൗജന്യമായി നൽകാറുണ്ട്. നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ ഏതു ഹോസ്റ്റിങ് വേണമെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
5. WordPress Installation
ഡൊമൈനും ഹോസ്റ്റിംഗും ലഭിച്ചു കഴിഞ്ഞാൽ ഒറ്റ ക്ലിക്കിൽ തന്നെ wordpress installation സാധ്യമാകുന്നു. കുറച് സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള മേഖലയാണ് ഇത്. Worpress install ചെയ്തു കഴിഞ്ഞാൽ ഇഷ്ടപ്പെട്ട തീം തിരഞ്ഞെടുത് മെനു, ഹോം പേജ് സെറ്റിംഗ്സ് തുടങ്ങിയ അടിസ്ഥാനപരമായ എല്ലാ സെറ്റിങ്ങ്സും പൂർത്തിയാക്കിയാൽ ബ്ലോഗിൽ പോസ്റ്റ് ചെയ്തു തുടങ്ങാൻ സാധിക്കും.
WordPress -ലും Blogger – ലും ഫ്രീ ആയി ബ്ലോഗ് തുടങ്ങുന്നവർക്കു ഇത്രയും സ്റ്റെപ്പുകൾ ഇല്ലാതെ തന്നെ ബ്ലോഗ് തുടങ്ങാവുന്നതാണ്. ഒരു പേര് കണ്ടു പിടിച് ഇഷ്ടമുള്ള തീം കൂടെ സെലക്ട് ചെയ്താൽ നേരിട് പോസ്റ്റുകൾ ചെയ്തു തുടങ്ങാവുന്നതാണ്.
6. Digital Marketing
ബ്ലോഗുകളുടെ വിജയത്തിൽ ഡിജിറ്റൽ മാർകെറ്റിംഗിന് വലിയൊരു പങ്കുണ്ട്. നിങ്ങൾ ബ്ലോഗിലൂടെ പറയുന്ന കാര്യങ്ങൾ ആളുകളിലേക്ക് എത്തിച്ചെങ്കിലും മാത്രമേ അവർ ഇതിനെക്കുറിച്ചു അറിയുകയുള്ളൂ. ഇതിനായി വിവിധ മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് സോഷ്യൽ മീഡിയ. Facebook , Instagram തുടങ്ങിയ എല്ലാ പ്ലാറ്റുഫോമുകൾ വഴിയും നിങ്ങൾക്കു ബ്ലോഗ് പോസ്റ്റുകൾ പപ്രചരിപ്പിക്കാം. ഇതിനു പുറമെ മറ്റു സമാന ചിന്താഗതിക്കാരായ ബ്ലോഗർമാരെ കണ്ടു പിടിച്ചു അവർ വഴി ലിങ്കുകൾ ഷെയർ ചെയ്യുകയും ആശയങ്ങൾ അവരുമായി പങ്കിടുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ ബ്ലോഗ് മറ്റുള്ളവരിലേക്ക് എത്തി തുടങ്ങുന്നു.
7. Learn SEO Basics
Search Engine Optimisation സാങ്കേതികമായി ഒരുപാട് പരിക്ജ്ഞാനം വേണ്ട മേഖല ആണെങ്കിലും അടിസ്ഥാന കാര്യങ്ങൾ തുടക്കക്കാർക്കും ചെയ്യാൻ സാധിക്കും. മുന്നോട്ടുള്ള യാത്രയിൽ SEO വളരെ പ്രധാനപ്പെട്ട ഒരു ഘടകം ആയി വരും എന്നുള്ളതിനാൽ SEO – യിൽ നിങ്ങളുടെ അറിവും വൈദഗ്ധ്യവും വർധിപ്പിക്കേണ്ടത് ഈ മേഖലയിൽ വിജയിക്കുന്നതിനു പ്രധാനമാണ്.
8. Email Marketing
ഡിജിറ്റൽ മാർക്കറ്റിങ്ങിനോട് അനുബന്ധമായി ചെയ്യേണ്ട മറ്റൊരു കാര്യമാണ് ഇമെയിൽ മാർക്കറ്റിങ്. നിങ്ങളുടെ ബ്ലോഗിൽ നിന്ന് പണം സമ്പാദിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗവും ഇമെയിൽ മാർക്കറ്റിംഗ് ആണ്. MailChimp പോലെയുള്ള കമ്പനികൾ സൗജന്യമായി ഈ സേവനം നൽകുന്നുണ്ട്. തുടക്കക്കാർക്ക് ഇത് ധാരാളം മതി. സന്ദര്ശകരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച് പണം കൊടുത്തുള്ള പ്രീമിയം പാക്കേജ് വാങ്ങിച്ചാൽ മതിയാകും.
9. Regular Posts
ഒരു ബ്ലോഗിന്റെ വിജയം എന്ന് പറയുന്നത് അതിന്റെ ഉള്ളടക്കത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ പങ്കു വെക്കുന്ന ആശയങ്ങൾ ആളുകളിൽ താല്പര്യം ജനിപ്പിക്കുന്നവയാണെങ്കിൽ സന്ദർശകർ നിങ്ങളെ തേടി എത്തും. ആകർഷകവും വത്യസ്തവുമായ ആശയങ്ങൾ വായനക്കാർക്ക് ഇഷ്ടമാകുന്ന രീതിയിൽ ലളിതമായി അവതരിപ്പിക്കാൻ ശ്രദ്ധിക്കുക. സ്ഥിരമായി പുതിയ പോസ്റ്റുകൾ ബ്ലോഗിൽ ഇടുവാൻ പ്രത്യേകം ശ്രദ്ധിക്കുക.സ്ഥിരമായി ബ്ലോഗിൽ പോസ്റ്റുകൾ ഇടുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നതിനോടൊപ്പം നിങ്ങളുടെ എഴുതുവാനുള്ള കഴിവും വർധിക്കുന്നു.
Consistency is the key factor for success in Blogging. You can select any topic based on your interest and experience. Frequent updates will attract more traffic to the blog and eventually it will start growing. It is really important to engage your audience and maintain a good relation with them to become a successful blogger.