March 30, 2023

Youtube -ൽ നിന്ന് ഏതെല്ലാം മാർഗങ്ങളിൽ പണം സമ്പാദിക്കാം

Share Post

How to earn money from youtube and how much money you can earn from YouTube? These are the most common question that everyone used to ask. Answers are, if you have Chanel with a decent number of subscribers and views, you can earn money through various methods and there is no limit on how much you can earn. Money earning opportunities are not just for top popular channels, Youtubers with 500 subscribers are earning money through brand promotion. This article is explaining about how to earn money from Youtube.

ഇൻറർനെറ്റിന്റെ ഉപയോഗം വ്യാപകമായതോടു കൂടി വിവിധതരം പുതിയ മാർ‌ഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കാനുള്ള അവസരം ഇപ്പോൾ‌ നമുക്ക് ലഭ്യമാണ്. അവയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് YouTube. നിങ്ങളുടെ ജോലി അല്ലെങ്കിൽ പ്രായം എന്തുമായിക്കോട്ടെ, പരിശ്രമിക്കാം നിങ്ങൾ തയ്യാറാണെങ്കിൽ YouTube- ൽ നിന്ന് സമ്പാദിക്കാൻ സാധിക്കുന്ന പണത്തിനു അതിരുകൾ ഇല്ല.

YouTube- ൽ നിന്ന് വിവിധ മാർഗങ്ങളിലൂടെ പണം സമ്പാദിക്കാൻ സാധിക്കും. വരുമാനത്തോടൊപ്പം, പ്രശസ്തി, ബ്രാൻഡ് പ്രൊമോഷൻ, ബിസിനസ് വളർച്ച തുടങ്ങി ഒരുപാട് കാര്യങ്ങൾ YouTube ലൂടെ സാധ്യമാകുന്നു. ഒരു YouTube ചാനലിൽ നിന്ന് ഏതെല്ലാം രീതിയിൽ ആണ് പണം നേടാൻ കഴിയുന്നത് എന്നാണ് ഈ ബ്ലോഗിൽ വിവരിക്കുന്നത്.

Related: Youtube Channel എങ്ങനെ ആരംഭിക്കാം

How to earn money from Youtube

1. Google Adsense

നിങ്ങളുടെ YouTube വീഡിയോയിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നതിൽ ഏറ്റവും പ്രഥമ സ്ഥാനത്തുള്ള മാർഗം Google Adsense തന്നെയാണ്. YouTube- ൽ നിന്ന് വരുമാനം ഉണ്ടാക്കുന്നതിനുള്ള ആദ്യ പടിയാണ് AdSense. Google ഉടമസ്ഥതയിലുള്ള Ad Program ആണ് Adsense , YouTube വീഡിയോയ്‌ക്ക് മുമ്പോ, അല്ലെങ്കിൽ വീഡിയോയുടെ ഇടക്കോ അല്ലെങ്കിൽ വീഡിയോക്ക് ശേഷമോ പരസ്യങ്ങൾ നൽകുന്നതിലൂടെയാണ് നിങ്ങൾക്കു വരുമാനം ലഭിക്കുന്നത്.  എന്നാൽ Adsense അക്കൗണ്ട് നിങ്ങള്ക്ക് യൂട്യൂബ് ചാനലിൽ ഉപയോഗിക്കണമെങ്കിൽ പന്ത്രണ്ട് മാസത്തിനുള്ളിൽ 4,000-ത്തിലധികം watch hours ഉം 1,000 ആയിരത്തിലധികം സബ്‌സ്‌ക്രൈബർമാരും വേണം.

How to earn money from youtube
1,000 ആളുകൾ നിങ്ങളുടെ വീഡിയോ പൂർണ്ണമായി കാണുകയാണെങ്കിൽ 3 മുതൽ 5 ഡോളർ വരെ ലഭിക്കാൻ സാധ്യതയുണ്ട്. ഇത് കൃത്യമായ കണക്കല്ല. കാഴ്‌ചക്കാർ പരസ്യത്തിൽ ക്ലിക്കുചെയ്യുകയോ മുപ്പത് സെക്കൻഡിൽ കൂടുതൽ കാണുകയോ ചെയ്താൽ മാത്രമേ പരസ്യം വിജയകരമായ ഡെലിവറിയായി അംഗീകരിക്കപ്പെടുകയുള്ളൂ. അതിനാൽ, നിങ്ങളുടെ വീഡിയോയ്ക്ക് 1000 views ഉണ്ടെങ്കിലും അവർ ആരും പരസ്യത്തിൽ ക്ലിക്ക് ചെയ്തിട്ടില്ലെങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന സംഖ്യ ലഭിക്കുകയില്ല. പരസ്യ നിരക്കുകളിൽ ഏറ്റക്കുറച്ചിലുകളും വരാം. ഇത് വരുമാനം മാസംതോറും വത്യാസപ്പെടുന്നതിനു കാരണമാകും.

സന്ദർശകരെ ആകർഷിക്കുന്ന വീഡിയോ ഉണ്ടാക്കുക എന്നുള്ളതാണ് Adsense വഴി വരുമാനം ഉണ്ടാക്കാൻ ഉള്ള മികച്ച മാർഗം. കൂടുതൽ സന്ദർശകർ വീഡിയോ കാണുകയാണെങ്കിൽ പരസ്യങ്ങളിൽ കൂടുതൽ ക്ലിക്ക് ലഭിക്കാനുള്ള സാധ്യതയും കൂടുതൽ ആണ്. നല്ല ഉള്ളടക്കം ഉള്ള വിഡിയോകൾ ഇടുന്നതും കൃത്യമായ ഇടവേളകളിൽ പുതിയ വിഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതും കൂടുതൽ സന്ദർശകരെ ലഭിക്കാൻ സഹായിക്കും.

2. Amazon Affiliate

ആമസോൺ പോലെയുള്ള പല കമ്പനികളും അഫിലിയേറ്റ് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങളുടെ ചാനലിന് ധാരാളം സന്ദർശകർ ഉണ്ടെങ്കിൽ Adsense നേക്കാൾ മികച്ച വരുമാനം ലഭിക്കാൻ സാധ്യതയുള്ളത് affiliate marketing തന്നെയാണ്. അഫിലിയേറ്റ് ലിങ്കുകൾ നിങ്ങളുടെ യൂട്യൂബ് വീഡിയോകളിൽ നൽകുന്നതിലൂടെ കാഴ്ചക്കാരെ ആമസോൺ വെബ്‌സൈറ്റിൽ എത്തിക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നു. അങ്ങനെ സൈറ്റിൽ എത്തുന്ന എന്തെങ്കിലും വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് ഒരു കമ്മീഷൻ ലഭിക്കും. നിങ്ങളുടെ വീഡിയോയുടെ ഉള്ളടക്കത്തിന് ചേരുന്ന വിധത്തിലുള്ള വസ്തുക്കളുടെ പരസ്യം കൊടുക്കുകയാണെങ്കിൽ ആളുകൾ അത്തരം products വാങ്ങിക്കുവാനുള്ള സാധ്യത കൂടുതൽ ആണ്.
ഉദാഹരണത്തിന് നിങ്ങളുടെ വീഡിയോ ഡിജിറ്റൽ ക്യാമെറകളെക്കുറിച്ച് ആണെങ്കിൽ, വീഡിയോ കാണാൻ വരുന്നവർ ഡിജിറ്റൽ ക്യാമെറയിൽ താല്പര്യം ഉള്ളവർ ആയിരിക്കും. അവർക്കു ഡിജിറ്റൽ ക്യാമറയുടെ നല്ല ഓഫറുകൾ നൽകുന്ന ഒരു ലിങ്ക് നിങ്ങൾ നൽകുകയാണെങ്കിൽ അവിടെ വില്പന നടക്കുവാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഇത് പോലെ നിങ്ങളുടെ വിഡിയോയിൽ പ്രതിപാദിക്കുന്ന വിഷയങ്ങളുമായി യോജിക്കുന്ന ധാരാളം ലിങ്കുകൾ നിങ്ങള്ക്ക് നല്കാൻ കഴിയും

3. Brand Sponsorship

നിങ്ങളുടെ വീഡിയോകളുടെ ഉള്ളടക്കം നല്ലതാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ ചാനലിൽ ചെറുതാണെങ്കിലും സന്ദർശകർ സ്ഥിരമായി വരുന്നുണ്ടെങ്കിൽ ബ്രാൻഡുകൾ നിങ്ങളെ തേടി വരും. കൂടുതൽ സന്ദർശകർ ഉള്ളവർക്ക് മാത്രമല്ല ചെറിയ ചാനലുകളെയും തേടി നടക്കുന്ന നിരവധി ബ്രാൻഡുകൾ ഉണ്ട്. AdSense അല്ലെങ്കിൽ ആമസോൺ അഫിലിയേറ്റുകളിൽ നിന്നും വത്യസ്തമായി ഇതൊരു സ്ഥിര വരുമാനമല്ലേ. ബ്രാൻഡുകൾ നിങ്ങളെ സമീപിക്കുന്നത് അവരുടെ സേവനങ്ങൾ ഒരു വീഡിയോയിൽ എടുത്തു പറയുന്നതിന് വേണ്ടി ആയിരിക്കും, അതിനൊരു പ്രതിഫലവും ലഭിക്കും. ഏതു മേഖലയുമായി ബന്ധപ്പെട്ട വീഡിയോ ആണോ നിങ്ങൾ ചെയ്യുന്നത് ആ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ശ്രദ്ധയിൽ നിങ്ങളുടെ വീഡിയോ എത്തിക്കാൻ ശ്രമിക്കേണ്ടതാണ്. സോഷ്യൽ മീഡിയ പ്ലാറ്റുഫോമിൽ ഷെയർ ചെയ്യുന്നത് വഴി അത്തരം ബ്രാൻഡുകളില്ലേക്ക് നിങ്ങള്ക്ക് എത്തിച്ചേരാൻ സാധിക്കും.

ലക്ഷക്കണക്കിന് അല്ലെങ്കിൽ ദശലക്ഷക്കണക്കിന് വരിക്കാരുള്ളവർ അവരുടെ വിഡിയോ വഴി ഏതേലും ബ്രാൻഡ് പ്രൊമോട്ട് ചെയ്യാൻ കൂടുതൽ പണം ആവശ്യപ്പെടും. അതുകൊണ്ട് തന്നെ ഇത് എല്ലാ ബ്രാൻഡുകൾക്കും സാധ്യമാകണം എന്നില്ല. അതുകൊണ്ടു തന്നെ കാഴ്ചക്കാരുടെ എണ്ണം കുറവാണെങ്കിലും ബ്രാൻഡ് സ്‌പോൺസർഷിപ് വഴി ഒരു വരുമാനം നേടിയെടുക്കാൻ അവസരം ഉണ്ട്.

യൂട്യൂബ് ചാനൽ തുടങ്ങി അതിലേക്കു സന്ദർശകരെ എത്തിക്കാൻ നിങ്ങൾക്ക് സാധിച്ചാൽ ഈ മാർഗങ്ങളിലൂടെയെല്ലാം നിങ്ങൾക്കു വരുമാനം ഉണ്ടാക്കാൻ സാധിക്കും. യൂട്യൂബ് വഴി വലിയ വരുമാനം ഉണ്ടാക്കുന്നവർ ധാരാളം നമ്മുടെ ചുറ്റും ഉണ്ട്, അതിൽ കൊച്ചു കുട്ടികൾ മുതൽ പ്രായം ആയവർ വരെയുണ്ട്. അതുകൊണ്ട് തന്നെ യൂട്യൂബിൽ നിന്നും മികച്ച വരുമാനം ഉണ്ടാക്കാൻ സാധിക്കും എന്നതിൽ സംശയമില്ല. എന്നാൽ നിങ്ങൾ പ്രസിദ്ധീകരിക്കുന്ന എല്ലാ വിഡിയോക്കും മികച്ച പ്രതികരണം ലഭിക്കണം എന്നില്ല. അതുകൊണ്ടു തന്നെ പുതിയ വിഡിയോകൾ ഉണ്ടാക്കുന്നതും അപ്‌ലോഡ് ചെയ്യുന്നതും ഒരിക്കലും നിർത്തരുത്. ചാനലിൽ വീഡിയോകളുടെ എണ്ണം കൂടുന്നതനുസരിച്ച് ആളുകളുടെ ശ്രദ്ധ ലഭിക്കാനുള്ള സാധ്യതയും വര്ധിക്കുന്നതിനാൽ മികച്ച പ്രയാസങ്ങൾ കൈമാറുന്ന ധാരാളം വിഡിയോകൾ ചാനലിൽ സ്ഥിരമായ ഇടവേളകളിൽ അപ്‌ലോഡ് ചെയ്തുകൊണ്ടേയിരിക്കുക. നിങ്ങളുടെ സമയം മാത്രം ഇൻവെസ്റ്റ് ചെയ്തു ഭാവിയിലേക്ക് നല്ലൊരു വരുമാനം നേടാനുള്ള മികച്ച അവസരം ആണ് യൂട്യൂബ് നൽകുന്നത്.

If you ever doubted the earning potential of Youtube, just Google for successful Youtubers. You will get details of Successful Youtubers and how much they are earning every month and you will get an idea about how to earn money from Youtube. It is not just Adsense, once people start to follow you, companies or brands are also starting to follow you to promote their products through your channel. Then why you are waiting for, create a channel and start creating and promoting your videos today itself.

Youtube FAQ

Can you make money from YouTube?

Yes, anyone can make money from Youtube using ad monetization, affiliate links, and doing brand promotion in your videos.

How to earn money by YouTube ?

By creating a YouTube channel and uploading the videos consistently for a long time and get a good number of visitors for your videos, then you can earn money through different methods.

Do YouTubers get paid if I skip ads?

No, advertisers don't pay for skipped ads and YouTube does not count skipped ads as a view. So you will not get paid for skipped ads.


Share Post

Leave a Reply

Your email address will not be published. Required fields are marked *