How to earn money from Facebook? Unlike other online platforms, direct money-making opportunities are less on Facebook. But you can use Facebook to get the required traffic to your products and convert that traffic to real money. Facebook is one of the most popular platforms for all kind of businesses to promote their products and services. Companies are heavily depending on Facebook to generate sales. If you can use Facebook effectively, money-making opportunities are huge. This blog is explaining how to earn money from Facebook using various methods.
മിക്ക ആളുകളും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് കൂട്ടുകാരുമായി സമ്പർക്കം പുലർത്താനും, വാർത്തകൾ വായിക്കാനും ലോകത്ത് എന്തെല്ലാം നടക്കുന്നു എന്ന് അറിയുവാനും വിഡിയോകൾ കാണുന്നതിനും ഒക്കെ വേണ്ടിയൊക്കെയാണ്. എന്നാൽ ഫേസ്ബുക്ക്, യൂട്യൂബ് പോലുള്ള ഏറ്റവും അധികം പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പണം സമ്പാദിക്കാനായി ധാരാളം ആളുകൾ ഉപയോഗിക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് ആളുകൾ ഇത്തരം പ്ലാറ്റ്ഫോമുകൾ പ്രത്യേകിച്ച് ഫേസ്ബുക് നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിനാൽ, നല്ല ഒരു വരുമാനം നേടാൻ ധാരാളം അവസരങ്ങൾ ഫേസ്ബുക്കിൽ ലഭ്യമാണ്. ഫേസ്ബുക്കിൽ നിന്ന് പണം സമ്പാദിക്കുക എന്നതുകൊണ്ട് നേരിട്ട് ഫേസ്ബുക് പണം നിങ്ങൾക്ക് നൽകും എന്ന് മാത്രമല്ല അർത്ഥമാക്കുന്നത്, ഫേസ്ബുക്കിൽ കൂടെയോ അല്ലെങ്കിൽ ഫേസ്ബുക് ഉപയോഗിച്ച് മറ്റു മാർഗങ്ങളിലൂടെയോ വരുമാനം നേടാൻ സാധിക്കും.
ഫേസ്ബുക്കിൽ നിന്നും പണം സമ്പാദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ അതിനു മുന്നോടിയായി ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതിൽ പ്രധാനം നിങ്ങളുടെ സ്വകാര്യ ഫേസ്ബുക് പ്രൊഫൈലിന് പുറമെ ഒരു ഒരു ബിസിനസ്സ് അക്കൗണ്ട് തുടങ്ങുക എന്നതാണ്. നിങ്ങൾക്ക് ഉൽപ്പന്നങ്ങളോ സേവനങ്ങളോ വിൽക്കുന്ന ഒരു വെബ്സൈറ്റ് അല്ലെങ്കിൽ ബ്ലോഗ് ഉണ്ടെങ്കിൽ അതിനായി ഒരു പേജ് തുടങ്ങുക. നിങ്ങൾ ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളുടെ സ്വന്തം സേവനങ്ങൾ വിൽക്കുകയാണെങ്കിലും നിങ്ങളുടെ ഓൺലൈൻ സാന്നിധ്യം പ്രൊഫഷണലാണെന്ന് ഒരു ലോഗോ, ഒരു നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ച് വ്യക്തവമായ വിവരണം എന്നിവ ചേർക്കുന്നത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും. ഒരു വെബ്സൈറ്റും പ്രൊഫഷണൽ ഇമെയിൽ വിലാസവും ഉണ്ടായിരിക്കുന്നതും നല്ലതാണ്.
How to earn money from Facebook – Top 7 Ways
1. Get Traffic to your website or Blog
സ്വന്തമായി ഒരു ബ്ലോഗ് അല്ലെങ്കിൽ വെബ്സൈറ്റ് ഉള്ളവർ സൈറ്റിലേക്ക് സന്ദർശകരെ കൊണ്ടുവരാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണ് ഫേസ്ബുക്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ സേവനങ്ങൾ അല്ലെങ്കിൽ ഉൽപ്പന്നങ്ങൾ കൂടുതൽ പേരിലേക്ക് എത്തുകയും കൂടുതൽ ബിസിനസ് സാധ്യമാക്കുകയും ചെയ്യുന്നു. സ്വന്തം ബ്ലോഗുകൾ ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്നതിലൂടെ ബ്ലോഗിലേക്ക് ആളുകളെ എത്തിക്കുന്നതിലൂടെ ബ്ലോഗ്ഗെര്മാർക്കും വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നു.
നിങ്ങളുടെ മേഖല ഇതാണോ അതിനെ അടിസ്ഥാമാക്കി ഒരു ഫേസ്ബുക് പേജ് , ഗ്രൂപ്പ് തുടങ്ങിയവ ഉണ്ടാക്കി ആളുകളെ നിങ്ങളുടെ വെബ്സൈറ്റിലേക്ക് ആകർഷിക്കാൻ കഴിയും. ഇതിനു പുറമെ Facebook Ads ഉപയോഗിച്ച് കൃത്യമായി നിങ്ങളുടെ ഉത്പന്നങ്ങൾ ആവശ്യക്കാരിലേക്കു എത്തിക്കുവാനും സാധിക്കും. നിങ്ങൾ നൽകുന്ന സേവനം എന്തും ആയിക്കൊള്ളട്ടെ, അത് ആവശ്യമുള്ള വലിയൊരു വിഭാഗം ആളുകൾ ഫേസ്ബുക്കിൽ ഉണ്ട്. ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ കൃത്യമായി അവരിലേക്ക് എത്തിച്ചേരാനും നിങ്ങളുടെ സേവനങ്ങൾ അവർക്കു കാണിച്ചു കൊടുത്ത അതിലൂടെ ബിസിനസ് സാധ്യമാകാനും ഏറ്റവും എളുപ്പമുള്ളതും ചെലവ് കുറഞ്ഞതുമായ മാർഗം ആണ് ഫേസ്ബുക്.
2. Facebook Ads Manager
നിങ്ങളുടെ ഫേസ്ബുക് എടുത്തു നോക്കിയാൽ വിവിധ കമ്പനിയുടെ ധാരാളം പരസ്യങ്ങൾ അല്ലെങ്കിൽ Sponsered പോസ്റ്റുകൾ നിങ്ങൾക്ക് കാണുവാൻ സാധിക്കും. പരസ്യങ്ങൾ ശ്രദ്ധിച്ചാൽ മിക്കവയും നിങ്ങൾ എപ്പോഴെങ്കിലും Google സെർച്ച് ചെയ്തവയുമായി ബന്ധപ്പെട്ടവ ആണെന്ന് മനസ്സിലാക്കാൻ സാധിക്കും. Facebook Ads ഇന്ന് എല്ലാ ബിസിനെസ്സുകളുടെയും ഒരു ഭാഗം ആയി മാറിക്കഴിഞ്ഞു. എന്നാൽ പല ബിസിനസ്സ് ഉടമകളും അവരുടെ ബിസിനസ്സിനായി Facebook പരസ്യങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാൻ വയ്യാത്തവർ ആയിരിക്കും, അല്ലെങ്കിൽ ഇതിനായി സമയം ചിലവഴിക്കാൻ പറ്റാത്തവർ ആയിരിക്കും. ഇത്തരം ആളുകളെ സഹായിക്കാൻ പറ്റുകയാണെങ്കിൽ നിങ്ങൾക്ക് ഇതിൽ നിന്നും മികച്ചൊരു വരുമാനം നേടാൻ സാധിക്കും. ഫേസ്ബുക്കിൽ പരസ്യം ചെയ്യുന്നതിനായി ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസിയെ ഏല്പിക്കുക എന്നത് ചെറുകിട സംരംഭകർക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ ചെറിയൊരു ചിലവിൽ നിങ്ങൾക്ക് ഇത് ചെയ്തു കൊടുക്കാൻ സാധിക്കുമെങ്കിൽ ഇത്തരത്തിലുള്ള ധാരാളം സംരംഭകരെ നിങ്ങളുടെ ചുറ്റും നോക്കിയാൽ തന്നെ കണ്ടു പിടിക്കാൻ സാധിക്കും.
Facebook Ads എങ്ങനെ ചെയ്യണം എന്നുള്ളത് നിങ്ങള്ക്ക് സ്വയം പഠിച്ചെടുക്കാൻ സാധിക്കും. ഓൺലൈൻ ആയി ധാരാളം സൗജന്യ ക്ലാസുകൾ ഇതിനായി ലഭ്യമാണ്. നിങ്ങളുടെ സഹായത്തോടെ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാനും കൂടുതൽ ബിസിനസ് നടത്താനും സാധിക്കുന്നതിനാൽ ഒരു ദീർഘ കാല ബന്ധം സ്ഥാപിച്ചെടുക്കാൻ സാധിക്കുന്നു. ഇത് മുന്നോട്ട് കൂടുതൽ ജോലികൾ ലഭിക്കാൻ സഹായകമാകുന്നു.
3. Facebook Groups and Pages
ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങുക എന്നത് ഫേസ്ബുക്കിലൂടെ വരുമാനം ഉണ്ടാക്കുന്നതിന്റെ ആദ്യ പടി ആണ്. ഒരു മേഖലയെ അടിസ്ഥാനമാക്കി ഗ്രൂപ്പ്, പേജ് എന്നിവ തുടങ്ങിയാൽ സമാന ചിന്താഗതിക്കാരായ ആളുകളെ അത്തരം ഗ്രൂപ്പുകളിലേക്ക് അല്ലെങ്കിൽ പേജിലേക്ക് എളുപ്പത്തിൽ ആകർഷിക്കാൻ കഴിയും. നിങ്ങളുടെ ബിസിനസിനെ അടിസ്ഥാനമാക്കി അതിലേക്കു ആളുകളെ ചേർത്ത്, വലിയൊരു ഗ്രൂപ്പ്/പേജ് ഉണ്ടാക്കി എടുത്താൽ നിങ്ങളുടെ ഉത്പന്നങ്ങളോ സേവനങ്ങളോ വളരെ എളുപ്പത്തിൽ താല്പര്യമുള്ള ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുന്നു. വളരെയധികം അംഗങ്ങൾ ഉള്ള ഫേസ്ബുക് ഗ്രൂപ്പുകളെയും പേജുകളെയും വിവിധ കമ്പനികൾ സ്പോൺസേർഡ് ആയിട്ടുള്ള പരസ്യങ്ങൾ ഇടുന്നതിനായി സമീപിക്കാറുണ്ട്. കമ്പനിയുടെ പുതിയ ഓഫറുകൾ അല്ലെങ്കിൽ പ്രൊമോ വിഡിയോകൾ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നതിന് കമ്പനി ഉടമകളിൽ നിന്നും ഒരു സംഖ്യ വാങ്ങിക്കാവുന്നതാണ്.
4. Facebook Moderator
സെലിബ്രിറ്റീസ് അല്ലെങ്കിൽ രാഷ്ട്രീയക്കാർ തുടങ്ങി സമൂഹത്തിലെ ഉന്നതർ അവരുടെ ഫേസ്ബുക്ക് ഗ്രൂപ്സ് അല്ലെങ്കിൽ പേജ് മോഡറേറ്റ് ചെയ്യുവാൻ മറ്റുള്ളവരെ ഏല്പിക്കാറുണ്ട്. ഒരു ഗ്രൂപ്പിൽ നിശ്ചിത അംഗങ്ങൾ ആയിക്കഴിഞ്ഞാൽ അതിൽ വരുന്ന പോസ്റ്റുകളും കമ്മെന്റുകളും വളരെയധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. വിവാദപരമായ പ്രശ്നമുള്ള അംഗങ്ങളോ വിഷയങ്ങളോ ഉണ്ടായിരിക്കാം, അതുകൊണ്ടു തന്നെ എല്ലാം കൃത്യമായി മോഡറേറ്റ് ചെയ്യപ്പെടേണ്ടതായിട്ടുണ്ട്. ബിസിനെസ്സുകാർ, രാഷ്ട്രീയക്കാർ, ഫിലിം ഫീൽഡിൽ ഉള്ളവർ തുടങ്ങി തിരക്കേറിയ ജീവിതം നയിക്കുന്നവർക്ക് തങ്ങളുടെ ഫേസ്ബുക് പേജ് അല്ലെങ്കിൽ ഗ്രൂപ്പ് ഇപ്പോഴും മോണിറ്റർ ചെയ്യാൻ സാധിച്ചെന്നു വരുകയില്ല. അതുകൊണ്ട് തന്നെ മോഡറേറ്റർ ആകുക എന്നുള്ളത് ഫേസ്ബുക്കിൽ നിന്നും വരുമാനം ഉണ്ടാക്കാനുള്ള മികച്ച മാർഗമാണ്.
ഫേസ്ബുക്കിലെ വിവിധ ഗ്രൂപ്പുകളെയും പേജുകളെയും ഫോളൊ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഗ്രൂപ്പുകളുടെ സ്വഭാവം മനസ്സിലാക്കാൻ സാധിക്കും. ആരും മോഡറേറ്റ് ചെയ്യാനില്ലാതെ കിടക്കുന്ന ധാരാളം പേജുകളും ഗ്രൂപ്പുകളും കണ്ടെത്താൻ സാധിക്കും. അത്തരം പേജുകളുടെ ഉടമകളെ നേരിട്ട് ബന്ധപ്പെട്ട്, മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ സേവങ്ങൾ നിങ്ങള്ക്ക് വാഗ്ദാനം ചെയ്യാം. ഒരു പ്ലാൻ ഉണ്ടാക്കിയിട്ട് വേണം അവരെ സമീപിക്കാൻ. കൃത്യമായ ഇടവേളകളിൽ പോസ്റ്റുകൾ ഇടുന്നതിലൂടെയും വിഡിയോകളും ഫോട്ടോകളും മറ്റു വാർത്തകളും ഷെയർ ചെയ്യുന്നതിലൂടെയും കൂടുതൽ ആളുകളെ പേജിൽ എത്തിക്കാൻ നിങ്ങൾക്ക് സാധിക്കുമെന്നും മനസ്സിലാക്കി കൊടുക്കാൻ പറ്റുകയാണെങ്കിൽ നിങ്ങളെ തീർച്ചയായും മോഡറേറ്റർ ആക്കും.
5. Sell Your Products & Services
നിങ്ങൾക്കു സ്വന്തമായി ഒരു ഉൽപ്പന്നമോ സേവനമോ വിൽക്കുവാൻ ഉണ്ടെങ്കിൽ, അവ നേരിട്ട് ഉപഭോക്താക്കളിലേക്കു എത്തിക്കുവാനും വിൽക്കുവാനും നിങ്ങൾക്ക് സാധിക്കും. ഇതിനായി ഉപഭോക്താക്കളെ നിങ്ങളുടെ വെബ്സൈറ്റിലേക്കോ ബ്ലോഗിലേക്കോ എത്തിക്കേണ്ടതില്ല. പ്രാദേശികമായിട്ടുള്ള ധാരാളം സംരംഭകർ ഫേസ്ബുക് അവരുടെ ഉല്പന്നങ്ങൾ വിൽക്കുവാൻ വളരെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.
ഫ്രീലാൻസ് ജോലികൾ ചെയ്യുന്നവർ, ഫോട്ടോഗ്രാഫർമാർ തുടങ്ങി നിരവധി ആളുകൾ ഫേസ്ബുക്കിലൂടെ ചിലവൊന്നും ഇല്ലാതെ ഉപഭോക്താക്കളെ കണ്ടു പിടിക്കുന്നുണ്ട്.
6. Facebook Videos
YouTube പോലെ ഇപ്പോൾ വളരെ പോപ്പുലർ ആയിക്കൊണ്ടിരിക്കുന്ന ഒരു പ്ലാറ്റ്ഫോം ആണ് Facebook Videos . യൂട്യൂബിൽ വീഡിയോകൾ അപ്ലോഡു ചെയ്ത് Google AdSense വഴി ആണ് പണം സമ്പാതിക്കുന്നതെങ്കിൽ ഫേസ്ബുക് Advertiser ആണ് നിങ്ങൾക്ക് പണം നൽകുന്നത്.
ഒരു Facebook Creator ആകുക എന്നതാണ് നിങ്ങളുടെ വീഡിയോകളിൽ നിന്ന് പണം സമ്പാദിക്കാനുള്ള ആദ്യപടി. ആകർഷകമായ വീഡിയോകൾ സൃഷ്ടിക്കുകയും അവ ഫേസ്ബുക്ക് പേജ്, ഫേസ്ബുക്ക് ഗ്രൂപ്പ്, ഇൻസ്റ്റാഗ്രാം (ഐജിടിവി) എന്നിവയിലുടനീളം ഷെയർ ചെയ്യുകയുമാണ് അടുത്ത ഘട്ടം. ഫേസ്ബുക്കിൽ പരസ്യങ്ങൾ ലഭിക്കണമെങ്കിൽ കുറഞ്ഞത് നിങ്ങളുടെ ഫേസ്ബുക് പേജിനു 10000 ഫോളോവേഴ്സ് ഉണ്ടായിരിക്കണം. 3 മിനുറ്റിൽ കൂടുതൽ ഉള്ള വിഡിയോകൾ വേണം അപ്ലോഡ് ചെയ്യാൻ. വീഡിയോക്ക് 30000 views ഉണ്ടായിരിക്കണം, കൂടാതെ വീഡിയോ കാണുന്ന ദൈർഘ്യം 1 മിനുട്ടിൽ കൂടുതൽ ആയിരിക്കുകയും വേണം. ഇതിനു പുറമെ ഫേസ്ബുക് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളും ഗുണനിലവാര മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണം.
7. Facebook Marketplace
Facebook Marketplace – ലൂടെ വിവിധ ഉത്പന്നങ്ങൾ നിങ്ങൾക്ക് വിൽക്കുവാൻ സാധിക്കും. പുതിയതും ഉപയോഗിച്ചതും ആയിട്ടുള്ള ഉൽപ്പന്നങ്ങൾ വിൽക്കാം. കളിപ്പാട്ടങ്ങൾ മുതൽ കാർ വരെ Facebook Marketplace -ൽ കാണാൻ സാധിക്കും. Market Place -ലൂടെ വിൽക്കുന്നതിന് ഫീസൊന്നുമില്ല, ആളുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അവരുടെ ഫേസ്ബുക്ക് പ്രൊഫൈലുകൾ ഉപയോഗിക്കുന്നതിനാൽ, ഉപഭോക്താക്കൾക്ക് കുറച്ചു കൂടെ വിശ്വാസ്യത Facebook Market Plce -ൽ ഉണ്ട്. പ്രാദേശികമായ സംരംഭകരെയാണ് Market Place പ്രധാനമായും ലക്ഷ്യം വെക്കുന്നത്. അതുകൊണ്ടു തന്നെ ഷിപ്പിംഗ് താരതമ്യേന എളുപ്പമാണ്.
ഫേസ്ബുക്കിൽ എത്രത്തോളം followers ഉണ്ടോ അത്രത്തോളം വരുമാനം നേടാനുള്ള സാധ്യത കൂടുതൽ ആണ്. അതുകൊണ്ടു തന്നെ ഫേസ്ബുക് വഴി വരുമാനം നേടാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ കഴിയാവുന്നത്ര ആളുകളെ നിങ്ങളുടെ പേജിലേക്കോ ഗ്രൂപ്പിലേക്കോ ആകർഷിക്കേണ്ടത് ആവശ്യമാണ്. ആകർഷകമായ പോസ്റ്റുകളിലൂടെയും പുതുമയാർന്ന ഉള്ളടക്കങ്ങൾ കൊണ്ടും ആളുകളെ നിങ്ങളുടെ ഫോള്ളോവെഴ്സ് ആക്കി മാറ്റുവാൻ സാധിക്കും. നിങ്ങളുടെ ഒരു പോസ്റ്റർ ഒറ്റ ക്ലിക്ക് കൊണ്ട് ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കാനുള്ള അവസരം ആണ് ഫേസ്ബുക് നൽകുന്നത്. അത് സമർത്ഥമായി ഉപയോഗിക്കാൻ സാധിച്ചാൽ ഫേസ്ബുക്കിലൂടെ മികച്ച ഒരു വരുമാനം നേടി എടുക്കാൻ നിങ്ങള്ക്ക് സാധിക്കും.
Always try to make more friends and become a popular personality on Facebook. This will lead you to become an influencer and companies and brands will approach you to promote their products through your page or group. If you start a page or group, it is easy to attract the like-minded people to your page. So the possibility of converting these members to sales are very high because they are somehow interested in your area of business. Your success on Facebook is mainly based on two factors, how much relations you are building and how effectively you are utilising them.
Facebook FAQ
Can I earn money from Facebook videos?
Yes, you can earn money from Facebook videos like Youtube by monetising your account. Facebook will show ads on your videos and you will get paid for every impression on your video.
How many views need to get paid on Facebook?
Facebook pays for ad impressions, not for the video views. Unlike Youtube, you will get paid for the ads displayed on your videos irrespective of the total number of video views.