Paypal is one of the most trusted websites to send and receive money online. When you work online, you will be working for clients across the globe, so you should have a Paypal or similar kind of account to receive money off your works. Paypal is providing a great service and you can start your account for free. This blog is explaining how to start a Paypal account and connect to your bank account.
നിങ്ങൾ ഓൺലൈൻ ആയി ജോലികൾ ചെയ്യുന്ന ആളാണെങ്കിൽ അല്ലെങ്കിൽ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു Paypal അക്കൗണ്ട് നിങ്ങൾക്ക് ഉണ്ടായിരിക്കണം. മിക്ക ഓൺലൈൻ ജോലികളുടെയും പ്രതിഫലം Paypal പോലെയുള്ള പ്ലാറ്റ്‌ഫോം വഴിയേ നിങ്ങൾക്കു പിൻവലിക്കാൻ സാധിക്കൂ. അതുകൊണ്ട് തന്നെ ഓൺലൈനിൽ ജോലികൾ ചെയ്യുന്നുണ്ട് എങ്കിൽ ഒരു Paypal അല്ലെങ്കിൽ അത് പോലെ ഉള്ള ഏതെങ്കിലും ഒരു പ്ലാറ്റ്‌ഫോം നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. എങ്ങനെ ഒരു Paypal അക്കൗണ്ട് തുടങ്ങാം എന്നാണ് ഈ ബ്ലോഗിൽ വിശദീകരിക്കുന്നത്.
Paypal അക്കൗണ്ട് തുടങ്ങുന്നത് തികച്ചും സൗജന്യമാണ്. www.paypal.com എന്ന വെബ്‌സൈറ്റിൽ പോയാൽ നിങ്ങൾക്ക് Sign Up for Free എന്ന ബട്ടൺ കാണാൻ സാധിക്കും.
Sign Up ലിങ്കിൽ ക്ലിക്ക് ചെയുമ്പോൾ നിങ്ങൾക്കു 2 ഓപ്ഷനുകൾ ലഭിക്കുന്നു. Individual Account , Business Account . അതിൽ Individual Account സെലക്ട് ചെയ്ത് Next ബട്ടണിൽ ക്ലിക്ക് ചെയ്തു അടുത്ത പേജിലേക്ക് പോകുക.
നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. മൊബൈലിലേക്ക് ഒരു OTP ലഭിക്കുന്നതതാണ്. നിങ്ങളുടെ മൊബൈൽ നമ്പർ സ്ഥിതീകരിക്കുന്നതിനായി മൊബൈലിൽ ലഭിക്കുന്ന OTP സൈറ്റിൽ നൽകുക.
OTP verification കഴിഞ്ഞാൽ ഇമെയിൽ അഡ്രസ്സും പാസ്സ്‌വേർഡും നൽകി അക്കൗണ്ട് ഉണ്ടാക്കാവുന്നതാണ്.
നിങ്ങളുടെ നാഷണാലിറ്റി, മുഴുവൻ പേര്, അഡ്രസ്, പിൻ കോഡ് തുടങ്ങി എല്ലാ വിവരങ്ങളും നൽകുക. അഡ്രസ് നൽകുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഉള്ള അഡ്രസ് തന്നെ നൽകാൻ പ്രത്യേകം ഓർമിക്കുക. എല്ലാ വിവരങ്ങളും നൽകി കഴിഞ്ഞാൽ Agree & Create Account ബുട്ടിനിൽ ക്ലിക്ക് ചെയ്തു അടുത്ത പേജിലേക്ക് പോകാവുന്നതാണ്.
നിങ്ങളുടെ debit അല്ലെങ്കിൽ credit card ഡീറ്റെയിൽസ് നൽകുക. വിവരങ്ങൾ നൽകിയ ശേഷം Link Account ബട്ടണിൽ ക്ലിക്ക് ചെയുമ്പോൾ നിങ്ങളുടെ മൊബൈലിലേക്ക് വീണ്ടും ഒരു OTP ലഭ്യമാകുന്നു. OTP നൽകി കഴിയുമ്പോൾ നിങ്ങളുടെ അക്കൗണ്ടുമായി paypal ബന്ധിപ്പിക്കപ്പെടുന്നു.
Account ലിങ്ക് ആയിക്കഴിഞ്ഞാൽ നിങ്ങൾക്ക് Paypal dashboad കാണാൻ സാധിക്കും. Dashboard ൽ നിങ്ങളുടെ മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ് എന്നിവ ഒന്നുകൂടെ വെരിഫൈ ചെയ്യാൻ ആവശ്യപ്പെടും. രണ്ടും verify ചെയ്ത ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറും IFSC കൊടും നൽകി Paypal അക്കൗണ്ടും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ പേയ്പാൽ അക്കൗണ്ടിലേക്കു പണം സ്വീകരിക്കുകയോ അല്ലെങ്കിൽ Paypal അക്കൗണ്ട് ഉപയോഗിച്ച് പണം നൽകുകയോ ചെയ്യാൻ സാധിക്കും.
Paypal അക്കൗണ്ട് നൽകേണ്ട സ്ഥലങ്ങളിൽ Paypal അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഇമെയിൽ ഐഡി നൽകിയാൽ മതി. അല്ലെങ്കിൽ Paypal dashboard ൽ settings ലിങ്കിൽ ക്ലിക്ക് ചെയ്തു Get PayPal.Me ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങൾക്കൊരു Paypal ഐഡി ഉണ്ടാക്കാൻ സാധിക്കും. പണം നൽകുന്നതിനും സ്വീകരിക്കുന്നതിനും ഈ ഐഡിയും ഉപയോഗിക്കാൻ സാധിക്കും.
Paypal account is mandatory if you are earning money online. In not all cases, clients will pay you directly to your bank account. In those cases, you should have a Paypal account. Almost all online platforms have a Paypal option to withdraw money to your account.