March 30, 2023

Freelancer.in – തുടക്കക്കാർ അറിയേണ്ടതെല്ലാം

Share Post

Freelancer.in is one of the most popular platforms for online jobs. All kinds of jobs are available on the Freelancer website and payment for each work is also very high compared with other online job platforms. Freelancer.in is very useful for employers to get done their tasks with minimum cost. For employers, they don’t have to hire an employee for their jobs, they can just post their project details and get done with the help of a freelancer. For freelancer also, its really beneficial, as they have no restrictions on the number of projects they can handle at a time. Step by step process of profile creation, Bidding, Projects, contests, Payments and reviews are detailed in this blog.

freelancer.in

ലോകമെമ്പാടുമുള്ള തൊഴിലുടമകൾക്കും ഫ്രീലാൻ‌സർ‌മാർക്കും സഹകരിച്ചു പ്രവൃത്തിക്കുന്നതിനുള്ള ഒരു ഓൺലൈൻ പ്ലാറ്റ്ഫോം ആണ് Freelancer.in. ഹ്രസ്വ അല്ലെങ്കിൽ ദീർഘകാല പ്രോജക്ടുകൾക്ക് വിദഗ്ധ സഹായം ആവശ്യമുള്ള വ്യക്തികൾക്കോ ബിസിനസുകൾക്കോ ആ പ്രോജക്റ്റുകൾ പോസ്റ്റുചെയ്യാനും ഫ്രീലാൻസർമാർക്ക് ആ ജോലികൾ ഏറ്റെടുത്ത് ചെയ്ത് പണം സമ്പാദിക്കാനും സാധിക്കുന്നു. വെബ്സൈറ്റ് വികസനം, writing, ഡാറ്റാ എൻട്രി മുതൽ മാർക്കറ്റിംഗ്, അക്കൗണ്ടിംഗ് വരെ 750 ലധികം വിഭാഗങ്ങളിൽ പെട്ട ജോലികൾ Freelancer.in -ൽ ഉണ്ട്.
Freelancer.in എങ്ങനെ ഒരു freelancer ആയി ജോയിൻ ചെയ്യാം എന്നത് മുതൽ ജോലി പൂർത്തീകരിക്കുന്നത് വരെയുള്ള സ്റ്റെപ്പുകൾ ഈ ബ്ലോഗിൽ വിശദീകരിക്കുന്നു.

1. Starting an Account on Freelancer.in

Freelancer.in പോലെയുള്ള സൈറ്റുകളിൽ ജോലികൾ ലഭിക്കുന്നതിൽ നിങ്ങളുടെ പ്രൊഫൈലിനുള്ള പങ്ക് വളരെ വലുതാണ്. ഒരു എംപ്ലോയർ നിങ്ങള്ക്ക് ജോലി തരാമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പ്രൊഫൈലിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.

freelancer.in

Freelancer.in വെബ്‌സൈറ്റിൽ സൈൻ അപ്പ് ഓപ്ഷനിൽ ക്ലിക്ക് ചെയ്തു അക്കൗണ്ട് തുടങ്ങാവുന്നതാണ്. സൈൻ അപ്പ് ചെയ്യുമ്പോൾ ഇമെയിൽ ഐഡി വെരിഫൈ ചെയ്യാൻ പറയും. അക്കൗണ്ട് ഉണ്ടാക്കുന്നത് സൗജന്യമാണ്. അക്കൗണ്ട് വെരിഫൈ ചെയ്തു കഴിഞ്ഞാൽ Projects , contests തുടങ്ങിയവയിൽ പങ്കെടുക്കാൻ സാധിക്കും. അക്കൗണ്ട് ഉണ്ടാക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ കൃത്യമായി കൊടുക്കുവാൻ ഓർക്കുക.

a. Profile Picture

നിങ്ങളുടെ വ്യക്തമായ പാസ്പോർട്ട് സൈസ് ഫോട്ടോ ആയിരിക്കണം പ്രൊഫൈൽ ഫോട്ടോ ആയി കൊടുക്കേണ്ടത്. 280×280 പിക്സലുകൾ ഉള്ള 2 MB താഴെ സൈസ് ഉള്ള ഫോട്ടോ ഉപയോഗിക്കാം.

b. Profile Heading

നിങ്ങളുടെ തെഴിൽ മേഖലയെ സൂചിപ്പിക്കുന്ന Profile Heading കൊടുക്കാൻ ശ്രദ്ധിക്കുക. ഹ്രസ്വവും എന്നാൽ വായിച്ചാൽ നിങ്ങളുടെ പ്രാവീണ്യം മനസ്സിലാക്കുന്നതുമായ heading കൊടുക്കാൻ ശ്രദ്ധിക്കുക.

c. Profile Summary

നിങ്ങളുടെ Skills, experience തുടങ്ങിയവ Summary യിൽ വിശദീകരിക്കുക. നിങ്ങളെ എംപ്ലോയേഴ്സിന് മുന്നിൽ മാർക്കറ്റ് ചെയ്യുവാനുള്ള മാർഗം ആണ് Summary . ശരിയായ ഗ്രാമ്മറും ഫോർമാറ്റിംഗും ഉറപ്പു വരുത്തുക. 1000 അക്ഷരങ്ങളിൽ കവിയാത്ത ഉള്ള Summary വേണം നൽകാൻ.

2. Portfolio

Freelancer.in സൈറ്റിലെ ഏറ്റവും പ്രധാന ഘടകം ആണ് Portfolio . തൊഴിലുടമകൾക്ക് നിങ്ങളെക്കുറിച്ചും നിങ്ങളുടെ ജോലിയുടെ ഗുണനിലവാരത്തെക്കുറിച്ചും, പ്രവൃത്തി പരിചയത്തെക്കുറിച്ചും മനസ്സിലാക്കുവാൻ Portfolio സഹായിക്കുന്നു. മികച്ച ഒരു Portfolio നിങ്ങൾക്ക് ഉണ്ടെങ്കിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാകുന്നു.

Portfolio ഉണ്ടാക്കുമ്പോൾ നിങ്ങൾ മുൻപ് ചെയ്തിട്ടുള്ള വർക്കുകൾ ഉൾപ്പെടുത്തുക. കൂടുതൽ എണ്ണത്തേക്കാൾ പ്രാധാന്യം ഉയർന്ന നിലവാരം ഉള്ള വർക്കുകൾക്ക് ആണ്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ചതും നല്ല റിവ്യൂ ഉള്ളതുമായ വർക്കുകൾ ഉൾപ്പെടുത്തുക.
നിങ്ങളുടെ വിദ്യാഭ്യാസം, ജോലിയിലെ മുൻപരിചയം എന്നിവ കൃത്യമായി നൽകുക.

നിങ്ങൾക്ക് വൈദഗ്ദ്ധ്യം ഉള്ള Skills ചേർക്കുക. ലഭിച്ചിട്ടുള്ള അവാർഡുകൾ, അല്ലെങ്കിൽ അത് പോലെയുള്ള നേട്ടങ്ങൾ ചേർക്കുക. അതോടൊപ്പം ഏതെങ്കിലും certifications ഉണ്ടെങ്കിൽ അതും ഉൾപ്പെടുത്തുക. നിങ്ങളുടെ Facebook , LinkedIn പോലെയുള്ള സോഷ്യൽ മീഡിയ പ്രൊഫൈൽ, portfolio യുമായി ആയി ബന്ധപ്പെടുത്തുന്നത് വിശ്വാസ്യത വർധിപ്പിക്കാൻ സഹായിക്കും.

3. Find a Niche

ഏതൊക്കെ മേഖലകളിൽ ആണ് നിങ്ങൾ ജോലി ചെയ്യാൻ പോകുന്നത് എന്ന് തീരുമാനിക്കുക. അത് അനുസരിച്ചു വേണം portfolio ഉണ്ടാക്കുവാൻ. ഓരോ ജോലികൾക്കും ഓരോ കഴിവുകൾ തൊഴിൽദാതാക്കൾ നിഷ്കർഷിക്കും. അതുള്ളവരെ മാത്രമേ അതിലേക്കു പരിഗണിക്കുകയുള്ളൂ. നിങ്ങൾ തിരഞ്ഞെടുക്കുന്ന മേഖലയിൽ ആവശ്യമുള്ള Skills നിങ്ങൾക്കുണ്ടെന്നും അവ നിങ്ങളുടെ portfolio യിൽ നൽകിയിട്ടുണ്ട് എന്നും ഉറപ്പു വരുത്തുക.

ഒരു മേഖല തിരഞ്ഞെടുത്തു കഴിഞ്ഞാൽ വിവിധ വ്യവസായങ്ങൾ, കമ്പനികൾ, വ്യത്യസ്ത തൊഴിൽ സ്ഥാനങ്ങൾ എന്നിവയിൽ ചെയ്യാൻ കഴിയുന്ന നിരവധി ഫ്രീലാൻസ് ജോലികൾ Freelancer.in -ൽ ഉണ്ട്. ലഭിക്കുന്ന ജോലികൾ കൃത്യതയോടെ ചെയ്തു കൊടുത്ത് നല്ലൊരു പ്രൊഫൈൽ ഉണ്ടാക്കി എടുക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. ഒരു മേഖലയിൽ നിങ്ങൾ കഴിവ് തെളിയിക്കുന്നതിന് അനുസരിച്ച് കൂടുതൽ മികച്ച ജോലികൾ നിങ്ങള്ക്ക് ലഭിച്ചു തുടങ്ങുന്നു.

4. Bidding

Freelancer.in- ൽ പണം സമ്പാദിക്കുന്നതിന്റെ ആദ്യത്തെ സ്റ്റെപ് ആണ് bidding. Freelancer.in വെബ്‌സൈറ്റിൽ വിവിധ വിഭാഗങ്ങളിലുള്ള നൂറുകണക്കിന് പ്രോജക്റ്റുകളും contest – കളും ഓരോ ദിവസവും പോസ്റ്റു ചെയ്യപ്പെടുന്നു. ജോലികൾ അല്ലെങ്കിൽ contest പേജ് പതിവായി സന്ദർശിച്ച് നിങ്ങള്ക്ക് അനുയോജ്യമായ ജോലികൾ കണ്ടെത്തി നിങ്ങളുടെ Bid സമർപ്പിക്കാവുന്നതാണ്. Contest -കൾക്കായി തന്നിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വർക്ക് പൂർത്തിയാക്കി എൻ‌ട്രി സമർപ്പിക്കുക.

a. Projects

Freelancer.com- ലെ Projects അല്ലെങ്കിൽ Contests നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
Projects ലഭ്യമാക്കുന്നതിന് നിങ്ങൾ ഓരോ Project നും Bid ചെയ്യേണ്ടതാണ്. നിങ്ങളുടെ പ്രവൃത്തി പരിചയം അല്ലെങ്കിൽ‌ മുമ്പത്തെ വർ‌ക്ക് സാമ്പിളുകൾ‌ അടിസ്ഥാനമാക്കി ആയിരിക്കും തൊഴിലുടമകൾ‌ ഫ്രീലാൻസറെ തിരഞ്ഞെടുക്കുന്നത്. രണ്ടു തരത്തിൽ ഉള്ള പ്രൊജെക്ടുകൾ ആണ് ഉള്ളത്.

Fixed Price Projects & Hourly Projects

Fixed Price Projects മുൻകൂട്ടി നിശ്ചയിച്ച ഒരു തുകക്ക് പ്രൊജക്റ്റ് നൽകുന്നു. സാധാരണയായി ഒറ്റത്തവണ തുക നൽകുന്ന പ്രോജക്ടുകൾ ആണിത്.
എന്നാൽ Hourly Projects നിർദ്ദിഷ്ട സമയപരിധികളില്ലാതെ തുടർച്ചയായി ചെയ്യാവുന്ന ജോലികൾ ആയിരിക്കും, സാധാരണയായി ദീർഘ കാലം നീണ്ടു നിൽക്കുന്നതും മുഴുവൻ സമയം ജോലി ചെയ്യേണ്ടതുമായ പ്രൊജെക്ടുകൾ ആയിരിക്കും Hourly Project -ൽ ലഭ്യമാകുന്നത്.

b. Contests

തൊഴിൽ ഉടമകൾ അവരുടെ പ്രൊജക്റ്റ് ഒരു Contest ആയി പോസ്റ്റ് ചെയ്യുന്നു. ആർക്കു വേണമെങ്കിലും എൻട്രികൾ സമർപ്പിക്കാം എന്നതാണ് Contest -കളുടെ പ്രത്യേകത. ലഭിച്ച എൻട്രികളിൽ നിന്ന് ഏറ്റവും മികച്ചത് തൊഴിൽ ഉടമ തിരഞ്ഞെടുക്കുകയും ആ എൻട്രിക്ക് സമ്മാന തുക ലഭിക്കുകയും ചെയ്യുന്നു. Contest -കളിൽ പങ്കെടുക്കാൻ Bid ചെയ്യേണ്ട ആവശ്യമില്ല. Browse Contest -ൽ ക്ലിക്ക് ചെയ്തു Contest -ൽ പങ്കെടുക്കാം. Contest പേജിന്റെ താഴത്തെ ഭാഗത്തുള്ള പബ്ലിക് ക്ലാരിഫിക്കേഷൻ ബോർഡ് ഉപയോഗിച്ച് തൊഴിൽ ഉടമയോട് വിശദീകരണങ്ങൾ തേടാവുന്നതാണ്.

5. Start Work

നിങ്ങളുടെ Bid തൊഴിൽ ഉടമ അംഗീകരിച്ചു കഴിഞ്ഞാൽ നിങ്ങള്ക്ക് ജോലി ആരംഭിക്കാം. എന്നാൽ ജോലി ആരംഭിക്കുന്നതിനു മുൻപായി നിങ്ങളും തൊഴിലുടമയും പ്രോജക്റ്റ് സ്കോപ്പ്, ജോലി സമർപ്പിക്കേണ്ട തീയതി, തുക എന്നിവയുടെ കാര്യത്തിൽ കൃത്യമായി കരാർ ഉണ്ടാക്കിയിട്ടുണ്ട് എന്ന് ഉറപ്പാക്കുക. എഗ്രിമെന്റ്, കോൺട്രാക്ട് എന്നിവ കൃത്യമായി മനസിലാക്കുക.

ജോലി ലഭിച്ചുകഴിഞ്ഞാൽ, കൃത്യമായ ആശയ വിനിമയത്തിലൂടെ നിങ്ങളുടെ തൊഴിൽ ഉടമയുമായി നല്ലൊരു ബന്ധം സ്ഥാപിച്ചെടുക്കുക. എളുപ്പത്തിൽ ആശയ വിനിമയം നടത്താൻ Built in Chat Box സൗകര്യം ഉപയോഗപ്പെടുത്താം. നല്ലൊരു ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞാൽ ഭാവിയിൽ അത് വഴി ധാരാളം ജോലികൾ ലഭ്യമാകാൻ സാധ്യതയുണ്ട്.

6. Get Paid

ജോലി പൂർത്തീകരിച്ചു നൽകി കഴിഞ്ഞാൽ PayPal Wire Transfer,Moneybookers അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വഴി പണം പിൻവലിക്കാം.

7. Feedback & Testimonials

വിജയകരമായ ഓരോ ജോലിക്കും ശേഷം, നിങ്ങളുടെ തൊഴിൽ ഉടമയിൽ നിന്നും Feedback & Testimonials ചോദിച്ചു വാങ്ങുക. നിങ്ങളുടെ ജോലിയെക്കുറിച്ച് ഉപയോക്താക്കൾ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും എന്താണെന്ന് അറിയാൻ ഫീഡ്‌ബാക്ക് സഹായിക്കും. കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ ജോലിയിൽ മികച്ചവരാകുന്നതിനും ഇത് സഹായിക്കും. മറുവശത്ത്, പുതിയ തൊഴിൽ ഉടമകളെ ആകർഷിക്കുന്നതിനും അവരുടെ വിശ്വാസം നേടി എടുക്കുന്നതിനും കൂടുതൽ ജോലികൾ കിട്ടുന്നതിനും Testimonials സഹായിക്കും.

8. Networking

ഫ്രീലാൻ‌സർ‌മാർ‌ക്ക് വളരെ അധികം ആവശ്യമുള്ള ഒന്നാണ് നെറ്റ്‌വർ‌ക്കിംഗ്. സോഷ്യൽ മീഡിയ, ഫോറങ്ങൾ, ഇമെയിൽ എന്നിവയിലൂടെ ബന്ധങ്ങൾ വളർത്തുക. മറ്റ് ഫ്രീലാൻ‌സർ‌മാരുമായുള്ള ബന്ധങ്ങൾ ഏറ്റവും പുതിയ ട്രെൻ‌ഡുകളിൽ‌ അറിയുവാനും വലിയ പ്രോജക്റ്റുകളിൽ‌ പങ്കു ചേരുന്നതിനും സ്വന്തം കഴിവുകൾ വളർത്തുന്നതിനും സഹായിക്കും.

Freelancer.in -ൽ വരുന്ന തുടക്കക്കാർ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ആദ്യത്തെ വർക്ക് കിട്ടുക എന്നുള്ളതായിരിക്കും. എല്ലാ ദിവസവും Project പേജ് സന്ദർശിച് അനുയോജ്യമായ ജോലികൾക്ക് അപേക്ഷിക്കുക അതോടൊപ്പം തന്നെ Bid കഴിയുന്നത്ര കുറച്ച വെച്ച് തൊഴിൽ ഉടമകളെ ആകർഷിക്കാൻ ശ്രമിക്കുക. തുടക്കക്കാർക്ക് ക്ഷമ അത്യാവശ്യമാണ്. നല്ലൊരു protfolio -യും നിൻരാന്തര പ്രരിശ്രമവും ഉണ്ടെങ്കിൽ Freelancer വെബ്‌സൈറ്റിൽ നിന്ന് നല്ല വരുമാനം നിങ്ങൾക്ക് ഉണ്ടാക്കാൻ സാധിക്കും. Project -കളോടൊപ്പം തന്നെ Contest -കളിലും പങ്കെടുത്ത് വരുമാനം ഉണ്ടാക്കാൻ ശ്രമിക്കുക. നിങ്ങളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും വിവിധ ജോലികളെ മനസ്സിലാക്കുന്നതിനും Contest -കൾ നല്ലതാണ്. ഇത് ഭാവിയിൽ Project -കൾ മികച്ച രീതിയിൽ പൂർത്തീകരിക്കാൻ നിങ്ങളെ സഹായിക്കും.

Freelancer.in is a great platform for both employers and freelancers. If you have the patience and read to put some efforts, definitely you can make a great portfolio in Freelancer.in website. Testimonials from your previous clients will increase the value of your profile and more and more employers will come and find you for their projects.

Freelancer.in FAQ

How to become a freelancer?

1. Create an account in Freelancer.in
2. Build your portfolio
3. Find a Niche
4. Sart Bidding
5. Level up Skills
6. Collect feedbacks and Testimonials
7. Network with other freelancers

Does freelancer really pay?

Yes, based on your subscription, freelancer pays you the amount after reducing their service charge. If you can deliver your projects with the quality, the employer will definitely pay you.

Is freelancer website free?

Freelancer is free to create your profile and start bidding for projects or participate in contests. From a free account, freelancer.in will allow only 8 bids a month. And the service charge of freelancer.in also vary based on your subscription, for a free account, they will charge 10% of the full amount. 

 


Share Post

Leave a Reply

Your email address will not be published. Required fields are marked *