March 30, 2023

സർവേയിൽ നിന്നും ഓൺലൈൻ ആയി പണം നേടാനുള്ള മികച്ച അവസരം – Rakuten Insight Online Survey

Share Post

Rakuten Insight online survey is one the most legit and easy online survey available in the market. Anyone can join and make a profile in Rakuten Insight website for free and can attend surveys and make money by spending very minimal time every day.

ഓൺലൈൻ സർവേയിലൂടെ പണം സമ്പാദിക്കാനുള്ള മികച്ച അവസരം ആണ് Rakuten Insight സർവേയിലൂടെ സാധ്യമാകുന്നത്. 20 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള ഒരു വിശ്വസ്ത പ്രൊഫഷണൽ കമ്പനിയാണ് Rakuten. ലോകത്തിലൂടനീളം 1.8 ദശലക്ഷത്തിലധികം ആളുകൾ Rakuten വെബ്‌സൈറ്റിൽ അംഗത്വം എടുത്തിട്ടുണ്ട്.
Rakuten Insight – ൽ അംഗത്വം എടുക്കുന്നത് തികച്ചും സൗജന്യം ആണ്. എങ്ങനെ ആണ് Rakuten Insight സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടത് എന്നും എങ്ങനെ സർവ്വേ ചെയ്തു പണം സമ്പാദിക്കാം എന്നുമാണ് ഈ ബ്ലോഗിൽ വിശദീകരിക്കുന്നത്.

online survey

How to Register Rakuten Online Survey

Rakuten Insight വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനായി Rakuten Insight വെബ്സൈറ്റ് സന്ദർശിക്കുക.

  • Email ID, Password, പേര്, DOB എന്നിവ പോലുള്ള നിങ്ങളുടെ വിശദാംശങ്ങൾ നൽകുക.
  • നിങ്ങളുടെ മെയിലിൽ ലഭിച്ച ലിങ്കിൽ ക്ലിക്കുചെയ്ത് നിങ്ങളുടെ ഇമെയിൽ വിലാസം ശരിയാണെന്നു സ്ഥിതീകരിക്കുക.
  • ഇപ്പോൾ നിങ്ങളുടെ പ്രൊഫൈൽ പേജ് തുറക്കും, അതിൽ നിങ്ങളുടെ State, District, Locality എന്നിവ ആവശ്യപ്പെടും. അവിടെ ചോദിച്ച എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക.
  • വിശദാംശങ്ങളെല്ലാം പൂരിപ്പിച്ചു കഴിയുമ്പോൾ നിങ്ങളുടെ പ്രൊഫൈൽ പൂർത്തിയാകും, പ്രൊഫൈൽ പൂർത്തിയായ ശേഷം ലോഗിൻ പേജിൽ നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ നൽകി ലോഗിൻ ചെയ്യുക.
  • ഇപ്പോൾ നിങ്ങളെക്കുറിച്ചുള്ള കൂടുതൽ അടിസ്ഥാന വിശദാംശങ്ങൾ പൂരിപ്പിക്കുക, ഇത് നിങ്ങളുടെ പ്രൊഫൈലിനെയും യോഗ്യതയെയും അടിസ്ഥാനമാക്കി സർവേകൾ നേടാൻ സഹായിക്കും.

online surveyനിങ്ങളുടെ പ്രൊഫൈലിൽ വിവരങ്ങൾ കൊടുക്കുമ്പോൾ കൃത്യമായ വിവരങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ കൊടുക്കുന്ന വിവരങ്ങളുടെ അടിസ്ഥനത്തിലുള്ള സർവ്വേ ആയിരിക്കും നിങ്ങൾക്ക് കിട്ടുന്നത്. തെറ്റായ വിവരങ്ങൾ കൊടുക്കാതിരിക്കുവാൻ ശ്രദ്ധിക്കുക, സർവേയിൽ നമ്മുടെ പ്രൊഫൈൽ അടിസ്ഥാനമാക്കി ആയിരിക്കും ചോദ്യങ്ങൾ. തെറ്റായ വിവരങ്ങൾ സ്ഥിരമായി കൊടുക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന സർവേയുടെ എണ്ണത്തെ സാരമായി ബാധിക്കുവാൻ ഇടയുണ്ട്.നിങ്ങളുടെ പ്രൊഫൈൽ പൂർത്തിയാക്കിക്കഴിഞ്ഞാൽ, നിങ്ങൾക്ക് സർവേകൾ ലഭിക്കാൻ തുടങ്ങും. നമ്മുടെ പ്രൊഫൈലിന് അനുയോജ്യമായ സർവ്വേകൾ വരുമ്പോൾ ഇമെയിൽ വഴി നമുക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. സാധാരണയായി 2 മുതൽ 100 E Points ആണ് ഒരു സർവെയ്‌ക്കു ലഭിക്കാറ്‌. 1 EPoint = Rs. 1. ഓരോ സർവ്വേ പൂർത്തിയാക്കുമ്പോഴും അതിന്റെ E Points നമ്മുടെ പ്രൊഫൈലിൽ കാണിക്കുന്നതാണ്.  100 E പോയ്ന്റ്സ് ആയിക്കഴിയുമ്പോൾ നമുക്ക് Redeem ചെയ്യാവുന്നതാണ്. Redeem EPoints ലിങ്കിൽ ക്ലിക്ക് ചെയ്ത് redeem ചെയ്യാവുന്നതാണ്.  100 EPoints ൽ കുറവാണെങ്കിൽ redeem ചെയ്യാൻ കഴിയില്ല.online survey
Paytm/Amazon/Flipkart/Lifestyle vouchers ആയിട്ടായിരിക്കും നമുക്ക് redeem ചെയ്യാൻ സാധിക്കുന്നത്.
Rakuten Insight – ൽ വരുന്നതിൽ കൂടുതലും നമ്മുടെ ലൈഫ് സ്റ്റൈൽ അടിസ്ഥാനമാക്കി ഉള്ള സർവ്വേകൾ ആയിരിക്കും. വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും അധികം സമയം എടുക്കാത്തതും ആയിട്ടുള്ള സർവ്വേകൾ ആണ് Rakuten Insightൽ ലഭ്യമാകുന്നത്. സർവ്വേകൾ മൊബൈലിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നും ചെയ്യാവുന്നതാണ്, എന്നാൽ ചില സർവ്വേകളിൽ മൊബൈൽ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിക്കണം എന്ന് കമ്പനി എടുത്ത് പറയാറുണ്ട്. വലിയൊരു വരുമാനമൊന്നും ഈ വെബ്‌സൈറ്റിൽ നിന്ന് നമുക്ക് ഉണ്ടാക്കാൻ സാധിക്കുകയില്ല എന്നിരുന്നാൽ പോലും ദിവസം രണ്ടോ മൂന്നോ മിനുറ്റ് സമയം ചിലവഴിക്കാൻ പറ്റുകയാണെങ്കിൽ മാസം മോശമല്ലാത്ത ഒരു വരുമാനം ഉണ്ടാക്കാനുള്ള നല്ല ഒരു അവസരം ആണ് Rakuten Insight.

Click here to Join Rakuten Insight online survey


Share Post

Leave a Reply

Your email address will not be published. Required fields are marked *