March 30, 2023

ഡാറ്റാ എൻട്രി ജോലികളിലെ തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം?

Share Post

Data entry job scams are very common now on internet. Every day thousands of people are searching over the internet for online data entry jobs. Because of this, a good number of  companies are there to cheat people and earn money by offering fake jobs. It’s highly important to be cautious about data entry job scams and should be aware of how to identify and keep away from such fake offers.

ഓൺലൈൻ ഡാറ്റാ എൻട്രി ജോലികൾ ലോകത്തെമ്പാടുമുള്ള ആളുകൾ ധാരാളമായി ഇൻറർനെറ്റിൽ തിരയുന്നതിനാൽ അതുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകളും ധാരാളമായി നടക്കുന്നു. ഓൺലൈൻ ഡാറ്റാ എൻട്രി ജോലി ഒഴുവുകൾ അല്ലെങ്കിൽ work from home ജോലി അവസരങ്ങൾ എന്ന് പറഞ്ഞു വരുന്ന പരസ്യങ്ങളിൽ ഒരു നല്ല പങ്കും ആളുകളെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പറ്റിക്കുന്നതായി കണ്ടു വരുന്നു. ഡാറ്റാ എൻട്രി ജോലികൾ തിരഞ്ഞെടുക്കുന്നതിൽ കുറച്ചു ശ്രദ്ധ കാണിക്കുകയാണെങ്കിൽ ഇത് പോലെയുള്ള തട്ടിപ്പുകളിൽ ചെന്ന് വീഴാതിരിക്കാൻ സാധിക്കുന്നതാണ്.

Data Entry Job Scams

മോഹന വാഗ്ദാനങ്ങളിൽ വീഴാതിരിക്കുക

കുറഞ്ഞ ജോലികൾക്ക് പ്രതിമാസം ആയിരക്കണക്കിന് പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന ഡാറ്റ എൻട്രി ജോലി നിങ്ങൾ കാണുന്നു എങ്കിൽ, ഇത് ഒരു തട്ടിപ്പായിരിക്കാൻ ഉള്ള സാധ്യത കൂടുതൽ ആണ്. മെഡിക്കൽ കോഡിംഗ് പോലുള്ള ഒരു പ്രത്യേക മേഖലയിൽ നിങ്ങൾക്ക് പരിചയമുണ്ടെങ്കിൽ കുറച്ച് അധികം പണം സമ്പാദിക്കാൻ നിങ്ങൾക്ക് സാധിക്കും, പക്ഷെ സാധാരണ ഡാറ്റാ എൻട്രി ജോലികളിൽ പ്രതിമാസം സംബാധിക്കാൻ കഴുയുന്ന പണത്തിനു ഒരുപാട് ലിമിറ്റേഷൻസ് ഉണ്ട് എന്ന് ആദ്യം തന്നെ മനസിലാക്കുക. ദിവസം 2 മണിക്കൂർ ജോലി ചെയ്ത് മാസം 30000 രൂപ നേടൂ എന്ന് തുടങ്ങുന്ന പരസ്യങ്ങളോട് കൂടുതൽ ജാഗ്രത പാലിക്കുക.

ജോലിക്കായി പണം മുടക്കാതിരിക്കുക

ഡാറ്റാ എൻട്രി ജോലികളിൽ വ്യാപകമായി കണ്ടു വരുന്ന തട്ടിപ്പാണ്, ആദ്യമേ പണം നൽകി രജിസ്റ്റർ ചെയ്യാൻ പറയുന്നത്. നിശ്ചിത തുക കമ്പനി അക്കൗണ്ടിൽ ഇട്ടു കഴിഞ്ഞാൽ ജോലി ലഭിച്ചു തുടങ്ങും എന്ന രീതിയിൽ ആയിരിക്കും പരസ്യം വരുന്നത്. എന്നാൽ പണം അടച്ചു കഴിഞ്ഞാൽ പിന്നീട് കമ്പന്യിൽ നിന്ന് യാതൊരു വിധ വിവരങ്ങളും ലഭ്യമാകാതെ വരുമ്പോഴാണ് തട്ടിപ്പിന് ഇരയായ കാര്യം മനസ്സിലാകുക.
നിങ്ങൾ ചെയ്തു കൊടുക്കുന്ന ജോലിയുടെ നിലവാരം കുറവായിരുന്നു എന്ന് പറഞ്ഞു നിരാകരിക്കുന്ന രീതിയിലും തട്ടിപ്പു നടക്കാറുണ്ട്. രണ്ടോ മൂന്നോ തവണ നിങ്ങൾ sumbit ചെയ്തു കഴിയുമ്പോൾ ഇതേ കാരണം പറഞ്ഞു നിങ്ങളുടെ അക്കൗണ്ട് ക്യാൻസൽ ചെയ്യുന്നു. ഇങ്ങനെയും ഒരുപാട് പേർക്ക്‌ പണം നഷ്ടമാകാറുണ്ട്. ജോലി ലഭിക്കുന്നതിനായി ഏതെങ്കിലും തരത്തിൽ പണം ആവശ്യപ്പെടുകയാണെങ്കിൽ, അത്തരം ജോലികളിൽ നിന്ന് മാറി നിൽക്കുന്നതാണ് ഉത്തമം. ജോലി ആരംഭിക്കുന്നതിനുമുമ്പ് ഒരു നിയമാനുസൃത കമ്പനിയും നിങ്ങളോട് ഒരു ഫീസ് നൽകാനോ പരിശീലനത്തിനായി പണമടയ്ക്കാനോ ആവശ്യപ്പെടില്ല. എന്നാൽ Flexjobs പോലെയുള്ള ഡാറ്റാ എൻട്രി ജോലികൾ നൽകുന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്ലാറ്റുഫോമുകൾ ആദ്യമേ പണം അടക്കാൻ ആവശ്യപ്പെടുന്നുണ്ട്. ജോലി ചെയ്യുന്നവരുടെ ക്വാളിറ്റി ഉറപ്പു വരുത്താനും ഈ ജോലിയെ അതിന്റെതായ ഗൗരവത്തോടെ കാണുന്നവരെ ലഭിക്കാനും വേണ്ടി ആണ് അത്തരം കമ്പനികൾ ആദ്യമേ പണം അടക്കാൻ പറയുന്നത്.

20190913194650 enaff i?offer id=6&file id=1058&aff id=44310

വ്യക്തമായി പഠിക്കുക

ആര് ജോലി വാഗ്ദാനം നൽകിയാലും ആ കമ്പനിയെ കുറിച്ച നന്നായി പഠിച്ച ശേഷം മാത്രം കോൺട്രാക്ടിൽ ഏർപ്പെടുക. ഇന്റർനെറ്റ് ഇത്രത്തോളം ലഭ്യമായ ഈ കാലഘട്ടത്തിൽ തട്ടിപ്പാണോ അല്ലയോ എന് കണ്ടു പിടിക്കാൻ വളരെ എളുപ്പമാണ്. ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ പേര് ഇൻറർനെറ്റിൽ സെർച്ച് ചെയ്താൽ തന്നെ കൂടുതൽ വിവരം ലഭ്യമാകും. മുൻ കാലങ്ങളിൽ ആരെങ്കിലും ഈ കമ്പനിയാൽ വഞ്ചിക്കപ്പെട്ടിട്ടുണ്ടോ എന്ന വിവരങ്ങൾ ഇൻറർനെറ്റിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നതാണ്. നേരത്തെ സൂചിപ്പിച്ച പോലെ Flexjobs പോലെയുള്ള പ്രസിദ്ധമായ കമ്പനികളുടെ റിവ്യൂസ് ഇൻറർനെറ്റിൽ നോക്കി മനസ്സിലാക്കിയ ശേഷം മാത്രം ചേരാവുന്നതാണ്.

എഗ്രിമെന്റ് ആദ്യമേ ഉണ്ടാക്കുക

പല തൊഴിൽ ദാതാക്കളും ജോലി ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് പരിശീലനം നൽകാറുണ്ട്. ഈ കാലയളവിൽ ലഭിക്കുന്ന ശമ്പളത്തെ കുറിച്ച് ആദ്യമേ തന്നെ ധാരണയിൽ എത്തുക. അത് പോലെ തന്നെ എത്ര ദിവസത്തെ പരിശീലന പരിപാടിയാണ് എന്നതും ആദ്യമേ സംസാരിച്ചു തീരുമാനത്തിൽ എത്തുക. പരിശീലന കാലയളവിൽ സൗജന്യമായോ വളരെ കുറഞ്ഞ വേതനത്തിനോ ജോലിചെയ്യാൻ ആവശ്യപ്പെടുന്ന തൊഴിലുടമകളെക്കുറിച്ച് ജാഗ്രത പാലിക്കുക. മിക്കപ്പോപ്പോഴും വാഗ്ദാനം ചെയ്യുന്നത് പോലെ, പരിശീലന കാലയളവിനുശേഷം ഉയർന്ന ശമ്പളമുള്ള ജോലി ചിലപ്പോൾ നിങ്ങൾക്ക് ലഭിക്കില്ല. ഒരു ജോലി ആരംഭിക്കുന്നതിന് എല്ലാ കാര്യങ്ങളും വ്യക്തമായി രേഖപ്പെടുത്തിയ കരാറോ എഗ്രിമെന്റോ നേടാൻ പ്രത്യേകം ശ്രദ്ധിക്കുക.

നിയമാനുസൃതമായി പ്രവർത്തിക്കുന്ന ധാരാളം കമ്പനികൾ ഡാറ്റാ എൻട്രി ജോലികൾ നൽകുന്നുണ്ട്. എന്നാൽ തുടക്കക്കാർക്ക് മിക്ക ജോലികളിൽ നിന്നും നേടാൻ കഴിയുന്ന വരുമാനം ചിലപ്പോൾ തുച്ഛമായ തുക ആയിരിക്കും. ഇത് മുതലെടുത്താണ് തട്ടിപ്പുകാർ ഈ രംഗത് നിൽക്കുന്നത്. മറ്റു ഏതു ജോലിയെപ്പോലെ തന്നെയാണ് ഓൺലൈൻ ജോലികളും, ഒരു ദിവസം കൊണ്ടോ ഒരു ആഴ്ച കൊണ്ടോ ഇതിൽ നിന്നും വലിയ വരുമാനം പ്രതീക്ഷിക്കരുത്. ചെറിയ തുകയ്ക്ക് തുടങ്ങി കാലങ്ങൾ കൊണ്ട് ഒരു നല്ല പ്രൊഫൈൽ ഉണ്ടാക്കി എടുക്കാൻ സാധിച്ചാൽ മാസം നല്ലൊരു വരുമാനം നേടാൻ നിങ്ങള്ക്ക് സാധിക്കും. എളുപ്പത്തിൽ കാശുണ്ടാക്കാൻ സഹായിക്കാമെന്ന് വാഗ്ദാനവുമായി വരുന്നവരെ അകറ്റി നിർത്തുന്നതാണ് ഇപ്പോഴും നല്ലത്.

Never ever go for an unrealistic offer by anyone. 90% of the online jobs will take time to get a decent income. If you are searching for online jobs, first need to understand that you are not going to generate a huge income over a night. One day millionnare options are scams and never fall for such fake offers. Anyone can earn huge money from internet because has the potencial for that but like any other job, it will take time.


Share Post

Leave a Reply

Your email address will not be published. Required fields are marked *