Clickworker is a legit online platform where you can do small jobs online to earn a passive income. More than 2.2 million Clickworkers have joined in this platform from 136 countries worldwide. Clickworker has more than 15 years of micro-task expertise and has completed over 1 million projects so far. Clickworker is a great platform for all looking to make a passive income by doing small tasks online.
നിരവധി ചെറിയ ടാസ്കുകൾ ചെയ്യുന്നതിലൂടെ ഓൺലൈനിൽ പണമുണ്ടാക്കാൻ പ്രാപ്‌തമാക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് Clickworker. ഡാറ്റാ എൻട്രി ജോലികൾ ചെയ്യാൻ സാധിക്കുന്ന ഒരു മുൻനിര പ്ലാറ്റ്ഫോമാണ് Clickworker. ഇംഗ്ലീഷ് ഭാഷയിൽ നിങ്ങൾക്ക് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുമെങ്കിൽ കൂടുതൽ വരുമാനം ഈ പ്ലാറ്റ്ഫോമിൽ നിന്ന് നേടാൻ സാധിക്കും. ഡാറ്റാ എൻട്രി ജോലികൾ കൂടാതെ, സർവേകൾ, മിസ്റ്ററി ഫോട്ടോഗ്രാഫർമാർ എന്നിവയും മറ്റ് നിരവധി അവസരങ്ങളും അവർക്ക് ഉണ്ട്. വീട്ടിൽ ഇരുന്നുകൊണ്ട് ചെറിയ ഓൺലൈൻ ജോലികൾ ചെയ്തു പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു പ്ലാറ്റ്‌ഫോം ആണ് Clickworker .
ഓരോ ടാസ്കിനുമുള്ള പ്രതിഫലം വ്യത്യസ്തമായിരിക്കും. മണിക്കൂറിൽ 3 ഡോളർ മുതൽ 25 ഡോളർ വരെ ലഭിക്കുന്ന ജോലികൾ Clickworker -ൽ വരാറുണ്ട്. എന്നിരുന്നാലും ഇതിൽ നിന്നും ഒരു സ്ഥിര വരുമാനം ഉണ്ടാക്കുക എന്നത് അത്ര എളുപ്പമല്ല. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകൾ Clickworker -ൽ മെംബേർസ് ആയിട്ടുണ്ട്. അതുകൊണ്ടു തന്നെ സമയബന്ധിതമായി വേഗത്തിൽ ജോലികൾ പൂർത്തീകരിക്കേണ്ടത് കൂടുതൽ ജോലികൾ ലഭിക്കാൻ അത്യാവശ്യമാണ്.
Click here to join CLICKWORKER
How to start with Clickworker?
1. Sign Up as a Clickworker
Clickworker.com ലേക്ക് പോയി നിങ്ങൾക്ക് സൈൻ അപ്പ് ചെയ്യാൻ കഴിയും. രജിസ്റ്റർ ബട്ടൺ കണ്ടെത്തി അതിൽ ക്ലിക്കുചെയ്യുക.. ഒരു ക്ലിക്ക് വർക്കർ എന്ന നിലയിൽ രജിസ്റ്ററിൽ ചെയ്യുക.
2. Enter your details
നിങ്ങളുടെ പേര്, ഇമെയിൽ, വിലാസം എന്നിവയും മറ്റ് അടിസ്ഥാന വിവരങ്ങളും പൂരിപ്പിക്കുക. നിങ്ങളുടെ ഇമെയിലിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു അക്കൗണ്ട് verify ചെയ്യുക.
3. Verify your Account
നിങ്ങളുടെ ഇമെയിൽ verify ചെയ്തു കഴിഞ്ഞാൽ ടാസ്‌ക്കുകൾ ചെയ്തു തുടങ്ങാം. എന്നാൽ അവിടെ കാണുന്ന ടാസ്കുകൾ എല്ലാം വളരെ ചെറുതും ചെറിയ വരുമാനം നല്കുന്നവയും ആയിരിക്കും. കൂടുതൽ മികച്ച ജോലികൾ കണ്ടെത്തുന്നതിനായി Assessments എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. നിങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകുക.
4. Complete Assessments
നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം പരിശോധിക്കുന്നതിനായി Assessments നടത്താവുന്നതാണ്. Assessments ലിങ്കിൽ ക്ലിക്ക് ചെയ്തു നിർദ്ദേശങ്ങൾ പാലിച്ച് ടെസ്റ്റ് പൂർത്തിയാക്കാവുന്നതാണ്. നിങ്ങൾക്ക് ഒരു തവണ മാത്രമേ Assessment test പങ്കെടുക്കാൻ സാധിക്കൂ. അതുകൊണ്ട് മികച്ച രീതിയിൽ ടെസ്റ്റ് പൂർത്തിയാക്കുവാൻ ശ്രദ്ധിക്കുക. ഏറ്റവും ലളിതമായ ചോദ്യങ്ങൾ ആണ് ടെസ്റ്റിൽ ഉള്ളത്.
5. Complete UHRS
ആദ്യത്തെ Assessment പൂർത്തിയാക്കി കഴിഞ്ഞാൽ രണ്ട് Assessments കൂടി പൂർത്തിയാക്കേണ്ടതുണ്ട്: UHRS I, UHRS II. Live Id വെച്ച് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം വേണം Assessments പൂർത്തിയാക്കാൻ. ഈ assessments കൂടി പൂർത്തിയാക്കിയാൽ കൂടുതൽ അവരങ്ങൾ ലഭിച്ചു തുടങ്ങും.
UHRS II assessments എടുക്കുമ്പോൾ നിങ്ങൾ നേരത്തെ ഉണ്ടാക്കിയ ലൈവ് ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ലോഗിൻ ചെയ്തു കഴിയുമ്പോൾ “HitApps” എന്ന് വിളിക്കുന്നവയുടെ ഒരു ലിസ്റ്റ് നിങ്ങൾക്ക് ലഭിക്കും. കൊടുത്തിരിക്കുന്ന ഓരോ ടാസ്‌കും ചെയ്യുന്നതിന് മുന്നേ യോഗ്യതാ ഘട്ടത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. ഒരു നിർദ്ദിഷ്ട ജോലിയ്ക്കുള്ള യോഗ്യത പൂർത്തിയാക്കിക്കഴിഞ്ഞാൽ, വീണ്ടും വീണ്ടും യോഗ്യത പൂർത്തീകരിക്കേണ്ട ആവശ്യമില്ല. യോഗ്യതകൾ ചെയ്യാനുള്ള നിശ്ചിത എണ്ണം അവസരങ്ങൾ മാത്രമേ നിങ്ങൾക്ക് ലഭിക്കുകയുള്ളൂ, അതിനാൽ വളരെ ശ്രദ്ധിച്ച് വേണം യോഗ്യത പൂർത്തീകരിക്കാൻ. ചെയുന്ന ടാസ്കുകൾ കൃത്യമായും വേഗത്തിലും പൂർത്തീകരിക്കുക. ധാരാളം clickworkers ഉള്ളതിനാൽ കഴിയുന്നത്ര വേഗത്തിൽ ടാസ്കുകൾ പൂർത്തിയാക്കാൻ ശ്രമിക്കുക.
കഴിയുന്നത്ര ജോലികൾ ചെയ്തു തീർക്കാൻ ശ്രമിക്കുന്നതിലൂടെ കൂടുതൽ വരുമാനം നേടാൻ സാധിക്കും. ചെറിയ പ്രതിഫലം നൽകുന്ന ജോലികൾ ആണെങ്കിൽ പോലും ചെയ്യാൻ ശ്രമിക്കുക. ഇത്തരം ജോലികൾ ചുരുങ്ങിയ സമയം കൊണ്ട് ചെയ്യാൻ സാധിക്കുന്നതിനാൽ കൂടുതൽ ടാസ്കുകൾ തീർക്കാൻ സാധിക്കും. ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന ജോലികൾ ചെയ്തു തീർക്കാനും കൂടുതൽ സമയം വേണ്ടി വരുന്നു. ഇത്തരം ജോലിയുടെ ലഭ്യതയും കുറവായിരിക്കും. അതിനാൽ വേഗത്തിൽ ചെയ്യാൻ പറ്റുന്ന ചെറിയ ജോലികൾ കൂടുതലായി ചെയ്തു വരുമാനം ഉണ്ടാക്കാനും ശ്രമിക്കുക.
Types of Jobs Available on Clickworker
1. Writing Jobs
നിങ്ങൾ നന്നായി എഴുതുന്ന ആളാണെങ്കിൽ നിങ്ങൾക്ക് ഇത് ഉപയോഗിച്ച് പണം സമ്പാദിക്കാൻ കഴിയും. വെബ്സൈറ്റിൽ ഇതിനെ creation of text job എന്ന് വിളിക്കുന്നു.
2. Data Categorization Jobs
ഒരു പ്രത്യേക കീവേർഡുകൾ ഉൾപ്പെടുത്തിയുള്ള സെർച്ചുകൾ ആണ് Data categorization jobs ൽ ചെയ്യേണ്ടത്. സെർച്ച് റിസൾട്ടിൽ വരുന്നതും വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നതും പൊരുത്തപ്പെടുന്നുണ്ടോ, ഏതു തരാം സെർച്ച് ആണ് കൂടുതൽ കൃത്യതയുള്ളത്, പേജിൽ adult content ഉണ്ടോ തുടങ്ങി വിവിധ കാര്യങ്ങൾ ആണ് കണ്ടു പിടിക്കേണ്ടത്.
3. Copy Editing Jobs
ചെറിയ ടെക്സ്റ്റുകൾ എഡിറ്റു ചെയ്യുന്ന ജോലി ആണ് Copy Editing jobs. ഉൽപ്പന്നങ്ങൾ, നഗരങ്ങൾ തുടങ്ങി എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ വേണമെങ്കിലും ആകാം.
4. Proofreading Jobs
ഹ്രസ്വ ലേഖനങ്ങൾ വായിക്കുന്നതും അവയിൽ തെറ്റുകൾ തിരുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. ഏതു വിഷയത്തെ ആസ്പദമാക്കിയുള്ള ജോലികളും ലഭിക്കാം.
5. Web Research Jobs
ഇൻറർനെറ്റിൽ ഡാറ്റ തിരയുന്നതും അപ്ഡേറ്റ് ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ കമ്പനികളുടെ വിലാസം തിരയുകയോ അല്ലെങ്കിൽ മറ്റു വിവരങ്ങൾ കണ്ടു പിടിക്കുകയും തെറ്റായ വിവരങ്ങൾ ഉണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്യുകയും വേണം.
6. Online Surveys
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുന്നതിനും പണം ലഭിക്കുന്നതിനുമുള്ള ഏറ്റവും എളുപ്പമുള്ള മാർഗമാണ് സർവ്വേകൾ. തരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നല്കുന്നതിനിലൂടെ വരുമാനം നേടാൻ സാധിക്കും. തെറ്റായ വിവരങ്ങൾ നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നൽകുന്ന വിവരങ്ങൾ തെറ്റാണെന്നു ബോധ്യമായാൽ അക്കൗണ്ട് ബാൻ ചെയ്യാൻ സാധ്യതയുണ്ട്.
7. Video, Photography Jobs
നിങ്ങൾക്ക് ചുറ്റുമുള്ള ചില കാര്യങ്ങളുടെ വീഡിയോകൾ ചിത്രീകരിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. വീഡിയോക്ക് പുറമെ ചിലപ്പോൾ വസ്തുക്കളുടെ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനും ആവശ്യപ്പെടാറുണ്ട്.
8. Application Testing Jobs
അപ്ലിക്കേഷനുകൾ റിലീസ് ചെയ്യുന്നതിന് മുമ്പ് നന്നായി പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ധാരാളം ടെസ്റ്റുകൾ ചെയ്യാറുണ്ട്. ഉപഭോക്താക്കൾക്ക് നൽകി അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിലൂടെ അപ്ലിക്കേഷനുകൾ ഒന്നുകൂടെ മികച്ചതാക്കാൻ കമ്പനികൾക്ക് സാധിക്കുന്നു.
How to get the payment?
ആദ്യമായി പണം ലഭിക്കാൻ 3 ആഴ്ച സമയം എടുക്കും. അതിനുശേഷം, എല്ലാ ആഴ്ചയും പണം പിൻവലിക്കാൻ സാധിക്കും. നിങ്ങളുടെ UHRS ലെ പണം എല്ലാ തിങ്കളാഴ്ചയും നിങ്ങളുടെ ക്ലിക്ക് വർക്കർ അക്കൗണ്ടിൽ കാണിക്കും. അവിടെ നിന്ന് എല്ലാ വ്യാഴാഴ്ചയും പണം നിങ്ങളുടെ പേപാൽ അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെടും. ഒരു കലണ്ടർ വർഷത്തിൽ നിങ്ങൾ 600 ഡോളറിൽ കൂടുതൽ വരുമാനം നേടിയില്ലെങ്കിൽ, ആ പണത്തിന് നികുതി നൽകേണ്ടതില്ല. നിങ്ങളുടെ clickworker അക്കൗണ്ടിലെ മുഴുവൻ പണവും നിങ്ങളുടെ paypal അക്കൗണ്ടിലേക്കു നിക്ഷേപിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്.
Conclusion
വീട്ടിൽ ഇരുന്നത്കൊണ്ട് ഓൺലൈൻ ആയി ചെറിയ ജോലികൾ ചെയ്യുന്നതിലൂടെ പണം സമ്പാദിക്കാനുമുള്ള ഒരു നല്ല പ്ലാറ്റ്ഫോമാണ് ക്ലിക്ക് വർക്കർ. ഇതിൽ നിന്നും ഒരു വലിയ വരുമാനം ലഭിക്കാനുള്ള സാദ്ധ്യതകൾ കുറവാണെങ്കിലും ഒരു അധിക വരുമാനത്തിനുള്ള അവസരമായി Clickworker ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ഒഴിവു സമയത്തിനനുസരിച്ച് ജോലി ചെയ്യാൻ സാധിക്കും എന്നതും നേട്ടമാണ്.
Clickworker is regularly updating new tasks and the amount for works are ranging from several cents to 30 dollars. The amount you can earn from Clickworke is based on the speed and how much tasks you that you are completing every day. If you can spend a couple of hours every day, Clickworker is one of the trustable websites to earn a passive income online.
Related: ഓൺലൈൻ ജോലികൾ ചെയ്തു വരുമാനം നേടാൻ 7 മാർഗങ്ങൾ