ClickBank is one of the most popular platform for Affiliate Marketers. Apart from other affiliate marketing platform, ClickBank is providing a platform for both product creators and affiliates. Registration and other processes are very simple in ClickBank and anyone without any prior knowledge in Affiliate marketing can simply create an account for free and start promoting and selling any products without complex procedures or agreement.
ഓൺലൈനിൽ പണമുണ്ടാക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗങ്ങളിലൊന്ന് Affiliate Marketing -ലൂടെ മറ്റുള്ളവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുക എന്നുള്ളതാണ്. അതിനായി നിങ്ങൾ ഓൺലൈനിൽ ഒരു ഉൽപ്പന്നം കണ്ടെത്തുകയും നിങ്ങളുടേതായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ നടക്കുന്ന ഓരോ വിൽപനയ്‌ക്കും നിങ്ങൾക്ക് ഒരു കമ്മീഷൻ ലഭിക്കുന്നു.
What is ClickBank?
ഇ-ബുക്കുകൾ, വീഡിയോകൾ, സോഫ്ട്‍വെയർ തുടങ്ങി ആയിരക്കണക്കിന് ഡിജിറ്റൽ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്ന ഒരു നെറ്റ്‌വർക്ക് ആണ് ClickBank. ഉൽപ്പന്നം വിൽക്കുന്നവരുടെയും അഫിലിയേറ്റ് മാർക്കറ്റർമാരുടെയും ഇടനിലക്കാരാണ് ClickBank.
ലോകമെമ്പാടുമുള്ള 200 ദശലക്ഷത്തിലധികം ഉപഭോക്താക്കളിലേക്ക് എത്തുന്ന 4,000 ൽ അധികം വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ ഒരു ലൈബ്രറി ക്ലിക്ക്ബാങ്കിലുണ്ട്. 6 ദശലക്ഷത്തിലധികം ഡിജിറ്റൽ പ്രോഡക്റ്റ് ഉല്പാദകരെയും അനുബന്ധ വിപണനക്കാരെയും ബന്ധിപ്പിക്കുന്ന ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ClickBank.
ക്ലിക്ക്ബാങ്ക് ഉപയോഗിച്ച് രണ്ടു രീതിയിൽ ആണ് പണം സമ്പാദിക്കാൻ സാധിക്കുന്നത്.
1. നിങ്ങളുടെ സ്വന്തം ഉൽപ്പന്നങ്ങൾ ക്ലിക്ക് ബാങ്കിൽ ലിസ്റ്റ് ചെയ്യുകയും അതിലൂടെ വില്പന നടത്തി പണം സമ്പാദിക്കുകയും ചെയ്യാം.
2. Affiliate Marketer ആയി രെജിസ്റ്റർ ചെയ്തു, മറ്റുള്ളവരുടെ ഉല്പന്നങ്ങൾ നിങ്ങളിലൂടെ വില്പന നടത്തി ഓരോ വില്പനയിൽ നിന്നും നിശ്ചിത കമ്മീഷൻ നേടുക എന്നുള്ളതാണ് രണ്ടാമത്തെ മാർഗം. 1% മുതൽ 75% വരെയാണ് ക്ലിക്ക് ബാങ്ക് അഫിലിയേറ്റർമാർക്കു നൽകുന്ന കമ്മീഷൻ നിരക്കുകൾ.
Why ClickBank is so Popular?
അഫിലിയേറ്റ് മാർക്കറ്റിംഗ് ചെയ്യാൻ സാധിക്കുന്ന ഒരുപാട് പ്ലാറ്റുഫോമുകൾ ഇൻറർനെറ്റിൽ ലഭ്യമാണെങ്കിലും അവയിൽ നിന്നെല്ലാം ക്ലിക്ക് ബാങ്കിനെ വേറിട്ട് നിർത്തുന്ന ഒരുപാട് സവിശേഷതകൾ ഉണ്ട്.
1. വളരെ ഉയർന്ന കമ്മീഷനുകൾ
മിക്ക ക്ലിക്ക്ബാങ്ക് ഉൽപ്പന്നങ്ങളും 70% + കമ്മീഷൻ നൽകുന്നു. അതായത്, നിങ്ങൾ 100 ഡോളറിന്റെ ഒരു ഉൽപ്പന്നം വിൽക്കുകയാണെങ്കിൽ, 70 $ കമ്മീഷൻ ആയി നേടുന്നു. ക്ലിക്ക് ബാങ്കിന് എങ്ങനെ ഇത്രയും ഉയർന്ന കമ്മീഷൻ നൽകാൻ സാധിക്കും എന്ന് ചോദിച്ചാൽ, ക്ലിക്ക് ബാങ്കിൽ ഉള്ളതിൽ ഭൂരിഭാഗം ഉല്പന്നങ്ങളും ഡിജിറ്റൽ പ്രോഡക്ട് ആണ്. ആയതിനാൽ ഉല്പാദന ചെലവ്, ഷിപ്പിംഗ് ചെലവ്, അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ ഇതുമായി ബന്ധപ്പെട്ട യാതൊരു വിധ ചിലവുകളും വരുന്നില്ല. അതുകൊണ്ടു തന്നെ വളരെ ഉയർന്ന കമ്മീഷൻ നല്കാൻ ക്ലിക്ക് ബാങ്കിന് കഴിയുന്നു.
2. Fast and Easy Payment Release
ക്ലിക്ക് ബാങ്കിന്റെ മറ്റൊരു പ്രത്യേകത വേഗത്തിലുള്ള പണമിടപാടുകൾ ആണ്. എല്ലാ ആഴ്ചയിലും പണം പിൻവലിക്കാനുള്ള സൗകര്യം ക്ലിക്ക് ബാങ്ക് നൽകുന്നു. സാദാരണ അഫിലിയേറ്റ് വെബ്സൈറ്റുകളിൽ മാസത്തിലോ അല്ലെങ്കിൽ നിശ്ചിത സംഖ്യ എത്തിയ ശേഷമോ മാത്രമേ പണം പിൻവലിക്കാൻ സാധിക്കുകയുള്ളു.
3. Easy to Join & Start Selling
പുതിയതായി അഫിലിയേറ്റ് മാർക്കറ്റിംഗ് രംഗത്തേക്ക് വരുന്നവർക്ക് വളരെ എളുപ്പത്തിൽ ഉല്പന്നങ്ങൾ ക്ലിക്ക് ബാങ്കിൽ നിന്നും പ്രൊമോട്ട് ചെയ്തു തുടങ്ങാവുന്നതാണ്. മിക്ക അഫിലിയേറ്റ് വെബ്സൈറ്റുകളിലും ഉള്ളത് പോലെ കർശനമായ രെജിസ്ട്രേഷൻ രീതി അല്ല ക്ലിക്ക് ബാങ്കിൽ. വളരെ ലളിതമായി ആർക്കും അഫിലിയേറ്റ് മാർക്കറ്റർ ആയി ജോയിൻ ചെയ്യാൻ സാധിക്കും.
4. International Market
ലോകത്ത് എവിടെ നിന്നാണെങ്കിലും നിങ്ങൾക്ക് ക്ലിക്ക് ബാങ്കിൽ അക്കൗണ്ട് ഉണ്ടാക്കുവാനും ഉൽപ്പന്നങ്ങൾ ഏതു രാജ്യത്തിൽ വേണമെങ്കിലും വിൽക്കുവാനും സാധിക്കും. Payoneer അക്കൗണ്ട് വഴി പണം പിൻവലിക്കാവുന്നതാണ്.
5. Variety of Products
പന്ത്രണ്ടിൽ അധികം വിഭാഗങ്ങളിൽ ആയി നാലായിരത്തിൽ അധികം വൈവിധ്യമാർന്ന ഉല്പന്നങ്ങൾ ക്ലിക്ക് ബാങ്കിൽ ലഭ്യമാണ്. Arts & Entertainment, Games, E Marketing, E Learning, Health & Fitness, Home & Garden, Parenting, Spirituality തുടങ്ങി എല്ലാ മേഖലയിൽ നിന്നുമുള്ള ഉല്പന്നങ്ങൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
How Much You can Earn from ClickBank?
ക്ലിക്ക്ബാങ്കിൽ നിന്ന് എത്ര പണം സമ്പാദിക്കാം എന്നത് നിങ്ങൾ തിരഞ്ഞെടുക്കുന്ന ഉൽപ്പന്നത്തെയും, ലഭ്യമായ കമ്മീഷനെയും, എത്രത്തോളം വില്പന നടക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും മനസ്സിലാക്കുന്നതിനു വേണ്ടി, ഒരു സാധാരണ വിൽപ്പന നിങ്ങൾക്ക് കമ്മീഷനായി 15$ മുതൽ 50$ വരെ നേടിത്തരുന്നു എങ്കിൽ, ശരാശരി ഒരു വില്പനയിൽ നിന്ന് 30$ ലഭിക്കുന്നു എന്ന് കരുതാം, അതായത്, 100$ ലഭിക്കാൻ 3 മുതൽ 4 വില്പനകൾ ആവശ്യമാണ്. Lose Weight എന്ന keyword ഇൻറർനെറ്റിൽ ഒരു ദിവസം തിരയുന്ന ആളുകളുടെ എണ്ണം ഏകദേശം 10 ലക്ഷത്തിൽ അധികം ആണ്. ക്ലിക്ക് ബാങ്കിൽ ഉള്ള ഏതെങ്കിലുമൊരു Lose Weight Product ഈ 10 ലക്ഷം ആളുകളിൽ 3 പേരെക്കൊണ്ട് വാങ്ങിപ്പിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടെങ്കിൽ ഇതിൽ നിന്നും ഉണ്ടാക്കാൻ കഴിയുന്ന വരുമാനം ഊഹിക്കാൻ കഴിയുന്നതിലും അപ്പുറം ആയിരിക്കും. നിങ്ങൾ അഫിലിയേറ്റ് മാർക്കറ്റിംഗ് മേഖലയിൽ തികച്ചും ഒരു പുതു മുഖം ആണെങ്കിൽ, ആദ്യ വിൽപ്പന നടക്കാൻ 2-3 മാസം വരെ സമയം എടുത്തേക്കാം.
How to Earn Money from ClickBank?
1) Sign Up for Free
ഒരു ഉൽപ്പന്നം തിരഞ്ഞെടുക്കുന്നതിനായി നിങ്ങൾ ആദ്യം ക്ലിക്ക് ബാങ്ക് വെബ്‌സൈറ്റിൽ ഒരു അക്കൗണ്ട് തുടങ്ങേണ്ടതായിട്ടുണ്ട്. അക്കൗണ്ട് ഉണ്ടാക്കുമ്പോൾ തന്നെ നിങ്ങൾക്ക് ഒരു ക്ലിക്ക് ബാങ്ക് അഫിലിയേറ്റ് ഐഡി ലഭ്യമാകുന്നതായിരിക്കും. നിങ്ങളുടെ അഫിലിയേറ്റ് ലിങ്കുകളിൽ എല്ലാം ആ ഐഡി ദൃശ്യമാകുന്നതാണ്.
2) Find the Best Product
അക്കൗണ്ട് തുടങ്ങിയ ശേഷം Market Place എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു മുഴുവൻ ഉൽപ്പന്നങ്ങളുടെയും വിവരങ്ങൾ കാണാൻ സാധിക്കുന്നതാണ്.
എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ഉൽപ്പന്നങ്ങളുടെയും പട്ടിക Market Place -ൽ കാണുവാൻ സാധിക്കും. ഉൽപ്പന്നങ്ങളെ വിവിധ രീതിയിൽ സോർട്ട് ചെയ്യാനുള്ള ഓപ്ഷൻ ക്ലിക്ക് ബാങ്ക് നൽകുന്നുണ്ട്. Most Popular , അല്ലെങ്കിൽ Gravity എന്നൊക്കെയുള്ള ഓപ്ഷൻസ് ഉപയോഗിച്ച ഉല്പന്നങ്ങൾ ക്രമീകരിക്കാവുന്നതാണ്. ഇതിൽ Gravity ആണ് ഒരു അഫിലിയേറ്റ് മാർക്കറ്റർ എന്ന രീതിയിൽ നിങ്ങൾ ഏറ്റവും അധികം പ്രാധാന്യം നൽകേണ്ടത്. കഴിഞ്ഞ ഒരു കാലയളവിൽ എത്രത്തോളം അഫിലിയേറ്റ് മാർക്കറ്റർമാർ ഈ ഉല്പന്നം വില്പന നടത്തി എന്നതാണ് Gravity കൊണ്ട് ഉദ്ദേശിക്കുന്നത്. Gravity 50 -ൽ കൂടുതൽ ഉള്ള ഉൽപ്പന്നങ്ങളുടെ വിപണന സാധ്യത വളരെ കൂടുതൽ ആണ്. എന്നാൽ തുടക്കക്കാർ കൂടിയ gravity നോക്കി പോകാതിരിക്കുന്നതാണ് നല്ലത്. Gravity കൂടുന്നതിന് അനുസരിച്ച അഫിലിയേറ്റുകളുടെ എണ്ണവും വിൽക്കുവാനുള്ള കോമ്പറ്റിഷനും കൂടുന്നു.
ഒരു ഉൽപ്പന്നം തിരഞ്ഞെടുക്കുമ്പോൾ Gravity പോലെ തന്നെ മറ്റു ചില കാര്യങ്ങൾ കൂടെ ശ്രദ്ധിക്കേണ്ടതായുണ്ട്. ഏതു വിഭാഗത്തിൽ പെട്ട ഉൽപ്പന്നം ആയിരിക്കും നിങ്ങൾക്ക് വിൽക്കുവാൻ സാധിക്കുന്നത് എന്ന് ആലോചിച്ച തീരുമാനിക്കുക. ഏതൊക്കെ മാർഗത്തിലൂടെ ആണ് പ്രൊമോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നതും ഉൽപ്പന്നം തിരഞ്ഞെടുക്കുന്നതിൽ പരിഗണിക്കേണ്ടതാണ്.
3) Sales Funnel
നിങ്ങളുടെ ഉൽപ്പന്നം തിരഞ്ഞെടുത്ത് കഴിഞ്ഞാൽ, നിങ്ങളുടെ ഉൽപ്പന്നം ഒരു കസ്റ്റമെറിലേക്കു എത്തിക്കുന്നത് മുതൽ പണം നൽകി ഉൽപ്പന്നം വാങ്ങുന്നത് വരെയുള്ള സ്റ്റേജിനെയാണ് ഫFunnel എന്ന് പറയുന്നത്. അഫിലിയേറ്റ് മാർക്കറ്റിംഗിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച് വരുന്ന ഒരു വാക്കാണ് ഫണൽ. ഫണലിലെ ഒരു പ്രധാന ഘടകം ആണ് Website or Landing Page. നിങ്ങൾ വിൽക്കുവാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നത്തെ കസ്റ്റമേഴ്സിന് പരിചയപ്പെടുത്താൻ നിങ്ങൾക്കൊരു മാധ്യമം ആവശ്യമാണ്. അതിനു ഏറ്റവും അനുയോജ്യമായ കാര്യം ഒരു വെബ് സൈറ്റ് ഉണ്ടാക്കുക എന്നുള്ളതാണ്. സൗജന്യമായി ലാൻഡിംഗ് പേജ് ഉണ്ടാക്കാൻ സഹായിക്കുന്ന ധാരാളം വെബ്സൈറ്റുകൾ ഇന്ന് ലഭ്യമാണ്. വെബ്സൈറ്റുകളോ ബ്ലോഗുകളോ ഉണ്ടാക്കി അവിടെ ഉൽപ്പന്നത്തെ സംബന്ധിക്കുന്ന ലേഖനങ്ങൾ വിഡിയോകൾ എന്നിവ നൽകാവുന്നതാണ്. ക്ലിക്ക് ബാങ്ക് ഉൽപ്പന്നങ്ങളുടെ മറ്റൊരു പ്രത്യേകത നിങ്ങള്ക്ക് ആവശ്യമായിട്ടുള്ള ലേഖനങ്ങൾ, വിഡിയോകൾ, ഇമെയിൽ, banner image എന്നിവയെല്ലാം vendor തന്നെ നിങ്ങൾക്കു ലഭ്യമാക്കുന്നു എന്നതാണ്.
4) Product Promotion
വിവിധ ക്യാമ്പയിൻസ് നടത്തി ആളുകളെ നിങ്ങളുടെ ലാൻഡിംഗ് പേജിൽ എത്തിക്കുക എന്നതാണ് ഏറ്റവും ശ്രമകരമായ ദൗത്യം. ഇമെയിൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ, ഗൂഗിൾ ആഡ്‌സ് തുടങ്ങി ഏതു വിധേന വേണമെങ്കിലും വെബ്‌സൈറ്റിലേക്ക് സന്ദർശകരെ എത്തിക്കാവുന്നതാണ്.
a. Email Marketing
നിങ്ങളുടെ ഇമെയിൽ ലിസ്റ്റ് മാനേജുചെയ്യാനും അവയിലേക്ക് ഇമെയിൽ അയയ്ക്കാനും സാധിക്കുന്ന ഒരു ഇമെയിൽ മാർക്കറ്റിംഗ് പ്ലാറ്റ്ഫോം നിങ്ങൾക്ക് ആവശ്യമാണ്. Mail Chimp പോലെയുള്ള ഇമെയിൽ മാർക്കറ്റിംഗ് സോഫ്ട്‍വെയർ ഈ സേവനം സൗജന്യമായി നൽകുന്നുണ്ട്.
ഇതിലൂടെ നിങ്ങളുടെ ലാൻഡിങ് പേജിലേക്ക് സന്ദർശകരെ എത്തിക്കുകയെന്നതാണ് നിങ്ങളുടെ ലക്ഷ്യം.
b. SEO
കീവേർഡുകൾ ഗൂഗിളിൽ തിരയുന്നതിന്റെ അടിസ്ഥാനത്തിൽ കസ്റ്റമേഴ്സിനെ നിങ്ങളുടെ വെബ്‌സൈറ്റിൽ എത്തിക്കാൻ SEO ഉപയോഗപ്പെടുത്താവുന്നതാണ്. കുറഞ്ഞ പരിശ്രമത്തിലൂടെയും കുറഞ്ഞ ചെലവിലും നിങ്ങൾക്ക് വർഷങ്ങളോളം നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് ട്രാഫിക് കൊണ്ടുവരാം എന്നുള്ളതാണ് SEO യുടെ ഏറ്റവും വലിയ നേട്ടം. എന്നാൽ SEO വഴി കസ്റ്റമേഴ്സ് വന്നു തുടങ്ങൽ കാലതാമസം എടുക്കും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പോരായ്മ.
c. Paid Ad Campaigns
നിങ്ങൾക്ക് തുടക്കത്തിലേ ചെറിയ ഒരു ബജറ്റ് ഇൻവെസ്റ്റ് ചെയ്യാൻ ഉണ്ടെങ്കിൽ, Facebook ads , Google Ads , Bing Ads തുടങ്ങിയവ പരീക്ഷിക്കാവുന്നതാണ്. ഇത് വളരെ വേഗത്തിൽ ഉള്ള റിസൾട്സ് ലഭിക്കാൻ സഹായിക്കും.
d. Social Media Marketing
Facebook പേജുകൾ സൃഷ്ടിക്കുക, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക തുടങ്ങി ഏതു മാർഗം ഉപയോഗപ്പെടുത്തിയും നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് കസ്റ്റമേഴ്സിനെ കൊണ്ട് വരാവുന്നതാണ്. പണം മുടക്കി ക്യാമ്പയിൻ ചെയ്തു ആളുകളെ വെബ്‌സൈറ്റിൽ കൊണ്ട് വരുന്നതിനേക്കാൾ നല്ലത് ഓർഗാനിക് ആയി വരുന്ന കസ്റ്റമേഴ്സ് ആണ്, ഇത് ദീർഘ കാല അടിസ്ഥാനത്തിൽ റിസൾട്ട് ലഭിക്കാൻ സഹായിക്കുന്നു.
കസ്റ്റമേഴ്സ് വെബ്‌സൈറ്റിൽ വന്നു കഴിഞ്ഞാൽ വില്പന നടക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില പ്രത്യേക കീവേഡ്സ് തിരയുന്ന ആളുകൾ ആയിരിക്കും വെബ്‌സൈറ്റിൽ വരുന്നത്, അതിലെ ഏറിയ പങ്കും ആ ഒരു ഉൽപ്പന്നം വാങ്ങിക്കുവാൻ തയ്യാറായിട്ടുള്ളവർ ആയിരിക്കും.
അഫിലിയേറ്റ് മാർക്കറ്റിംഗിൽ തുടക്കക്കാർ ആയിട്ടുള്ളവർ വളരെയധികം റിസർച്ച് നടത്തി ഇറങ്ങി തിരിക്കേണ്ട ഒരു പ്ലാറ്റഫോം ആണ് ക്ലിക്ക് ബാങ്ക്. മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ മാർഗ്ഗങ്ങളും അഫിലിയേറ്റ് മാർക്കറ്റിംഗ് രംഗത്ത് വിജയിച്ച ആളുകൾ ഉപയോഗിച്ച വരുന്ന strategies ആണ്. ഉൽപ്പന്നങ്ങൾ വിൽക്കുവാൻ അല്ലെങ്കിൽ കസ്റ്റമേഴ്സിലേക്ക് നിങ്ങളുടെ ഉൽപ്പന്നങ്ങൾ എത്തിക്കുവാൻ സ്വന്തമായി ഒരു strategy ഉണ്ടാക്കി എടുക്കാൻ സാധിച്ചാൽ ക്ലിക്ക് ബാങ്കിൽ നിങ്ങളുടെ വിജയം സുനിശ്ചിതമാണ്.
ClickBank is one of the most popular platform for affiliate marketers mainly because of its high commission rate and fast payment processing. As a result competition is very high, especially for products having high Gravity. But everything in ClickBank is so transparent and anyone can do affiliate marketing without any hurdles. The only thing is to keep in mind is, always find the right product to promote to promote.