Blogging is one of the most popular online business to earn a passive income without much initial investment. Anyone with basic computer and internet skills can start a blog. Various free platforms are available to create a free blog. Your interest and dedication are the key factors for the success of your blog. It needs consistent effort for a long time to get the best results. in this article, we are talking about various methods that you can use on your blog to earn money.
ഇന്റർനെറ്റിന്റെയും സ്മാർട്ട് ഫോണുകളുടെയും കടന്നു കയറ്റത്തോട് കൂടി ഓൺലൈൻ ആയി ജോലി ചെയ്തു അധിക വരുമാനം എങ്ങനെ ഉണ്ടാക്കാം എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവർ ചുരുക്കം ആയിരിക്കും. ഒരു ഓൺലൈൻ ബിസിനസ് ചെയ്യുവാൻ നിങ്ങള്ക്ക് താല്പര്യം ഉണ്ടെങ്കിൽ പ്രത്യേകിച്ച് മുടക്കുമുതൽ ഒന്നും ഇല്ലാതെ എളുപ്പത്തിൽ തുടങ്ങാവുന്ന ഒന്നാണ് ബ്ലോഗിങ്ങ്. സ്വന്തമായി ഒരു ബ്ലോഗ് ഉണ്ടെങ്കിൽ നേരിട്ടും അല്ലാതെയും നല്ല വരുമാനം ഉണ്ടാക്കാൻ ധാരാളം അവസരങ്ങൾ ഇന്ന് ലഭ്യമാണ്.
How to Earn Money From Blogging?
ഓൺലൈൻ ആയി പണം സംബാധിക്കാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും കാലങ്ങളായി ജനപ്രീതി ഒട്ടും കുറയാതെ നിൽക്കുന്നതും ലക്ഷക്കണക്കിന് ബ്ലോഗർമാർക്ക് സ്ഥിതവരുമാനം നേടിക്കൊടുക്കുന്നതുമായി ഒരു ഓൺലൈൻ ബിസിനസ് ആണ് ബ്ലോഗ്ഗുകൾ. പ്രത്യേകിച്ച് ടെക്നിക്കൽ കഴിവുകൾ ഒന്നും തന്നെ ആവശ്യമില്ലാതെ ബ്ലോഗ് തുടങ്ങാൻ സാധിക്കുന്നതാണ്. നിങ്ങളുടെ കഴിവുകൾ, അഭിനിവേശങ്ങൾ, താൽപ്പര്യങ്ങൾ, വൈദഗ്ദ്ധ്യം എന്നിവ മറ്റുള്ളവരിലേക്ക് എത്തിച്ചു അതിലൂടെ ഒരു വരുമാനം കണ്ടെത്തുകയാണ് ബ്ലോഗിൽ ചെയ്യുന്നത്. ഏറ്റവും അടിസ്ഥാനപരമായി ചെയ്യേണ്ടത് ബ്ലോഗ് തുടങ്ങുക, നിങ്ങളുടെ ആശയങ്ങൾ പങ്കു വെക്കുക, ബ്ലോഗിലേക്ക് ആളുകളെ കൊണ്ട് വരിക, നിങ്ങളുടെ ഇമെയിൽ വരിക്കാരുടെ ലിസ്റ്റ് നിർമ്മിക്കുക, അവരുമായി നിരന്തരം ആശയ വിനിമയം നടത്തുക എന്നിവയാണ്. ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ബ്ലോഗിൽ നിന്ന് വരുമാനം ലഭിച്ചു തുടങ്ങും. ഒരു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ സാധ്യമാകുന്ന ഒന്നല്ല ഇത്, എന്നിരുന്നാൽ പോലും നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ സ്ഥിരതയും മുന്നോട്ട് കണ്ടു പോകുവാനുള്ള ആർജ്ജവവും നിങ്ങൾക്കുണ്ടെങ്കിൽ ഒരു ബ്ലോഗ് ഉപയോഗിച്ച് ഓൺലൈനിൽ പണം സമ്പാദിക്കാൻ കഴിയുന്ന വിവിധ മാർഗ്ഗങ്ങൾ ഇന്ന് നമുക്ക് ചുറ്റും ഉണ്ട്.
Google Adsense
ഒരു തുടക്കക്കാരന് ഒരു ബ്ലോഗ് ഉപയോഗിച്ച് ഓൺലൈൻ ആയി വരുമാനം നേടാൻ ഏറ്റവും വേഗതയേറിയതും എളുപ്പവുമായ മാർഗ്ഗം Google Adsense . നിങ്ങളുടെ ബ്ലോഗിൽ Google പരസ്യങ്ങൾ പ്രദർശിപ്പിക്കുകയും ഒരു സന്ദർശകൻ ആ പരസ്യങ്ങളിൽ ക്ലിക്കു ചെയ്യുമ്പോൾ പരസ്യ ചെലവിന്റെ ഒരു ശതമാനം നിങ്ങൾക്ക് ലഭിക്കുമെന്നതാണ് Adsense. മറ്റുള്ളവരുടെ വെബ്‌സൈറ്റുകളിൽ നിങ്ങൾ തീർച്ചയായും ഇത്തരം പരസ്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും, നിങ്ങളുടെ ബ്ലോഗിലോ വെബ്‌സൈറ്റിലോ ഈ പരസ്യങ്ങൾ കൊടുക്കുവാൻ നിങ്ങള്ക്ക് കഴിയും. Google Ads ലഭ്യമാകണമെങ്കിൽ ചില നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. Google Ads ലഭിക്കാൻ നിങ്ങൾ അപേക്ഷിച്ചു കഴിഞ്ഞാൽ, Google ടീം നിങ്ങളുടെ ബ്ലോഗ് വിശദമായി പരിശോധിച്ചു അംഗീകാരം നൽകുന്നു. അംഗീകാരം ലഭിക്കാൻ Google നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. Adsense Account അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ നിങ്ങളുടെ ബ്ലോഗിൽ പരസ്യങ്ങൾ ദൃശ്യമാകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ Google- ൽ നിന്ന് നിങ്ങൾക്ക് പരസ്യങ്ങളുടെ കോഡുകൾ ചേർക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്.
നിങ്ങളുടെ ബ്ലോഗിൽ വരുന്ന ആളുകളുടെ താൽപര്യങ്ങൾക്കു യോജിക്കുന്ന പരസ്യങ്ങൾ ആയിരിക്കും Google നിങ്ങളുടെ പേജുകളിൽ കാണിക്കുന്നത്. ഇത് ബ്ലോഗിൽ വരുന്നവർ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുവാനുള്ള സാധ്യത കൂട്ടുന്നു. അങ്ങനെ വരുന്ന ക്ലിക്കുകൾക്കാണ് നിങ്ങൾക്കു പണം ലഭിക്കുന്നത്. വായനക്കാരുടെ താൽപര്യങ്ങൾക്കു യോജിക്കുന്ന തരത്തിലും, ബ്ലോഗിലെ ഉള്ളടക്കത്തിന് ചേരുന്ന രീതിയിലുമുള്ള പരസ്യങ്ങൾ നൽകാൻ ഗൂഗിളും ശ്രദ്ധിക്കുന്നതിനാൽ കൂടുതൽ ആളുകൾ ബ്ലോഗിൽ വരുന്നതനുസരിച് വരുമാനവും കൂടുന്നു. നിങ്ങൾ ചെയ്യേണ്ടത് ഉയർന്ന നിലവാരമുള്ള ആളുകളെ ആകർഷിക്കുന്ന ഉള്ളടക്കം ബ്ലോഗിൽ ഉണ്ടെന്നു ഉറപ്പു വരുത്തുക എന്നുള്ളതാണ്.
Affiliate Marketing
നിങ്ങളുടെ ബ്ലോഗിൽ Google Adsense -ന് പുറമെ മറ്റു പരസ്യങ്ങളും നിങ്ങൾക്കു നല്കാൻ സാധിക്കും. അത്തരത്തിൽ ഏറ്റവും അധികം ബ്ലോഗർമാർ ഉപയോഗിക്കുന്ന പ്രോഗ്രാം ആണ് ആമസോൺ അസ്സോസിയേറ്റ്സ്. ഇന്നത്തെ ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലർ ആയിട്ടുള്ള ആമസോൺ.കോം നടത്തുന്ന അഫിലിയേറ്റ് പ്രോഗ്രാം ആണ് ആമസോൺ അസോസിയേറ്റ്സ്. നിങ്ങളുടെ വെബ്‌സൈറ്റിൽ ആമസോൺ ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യുന്നതിലൂടെ കമ്മീഷൻ നേടാനുള്ള അവസരം ഇത് ബ്ലോഗർമാർക്ക് വാഗ്ദാനം ചെയ്യുന്നു. ബ്ലോഗിലെ സന്ദർശകർ ഈ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്താൽ ആമസോൺ വെബ്‌സൈറ്റിലേക്ക് നയിക്കപ്പെടുന്നു. ഇത് വഴി ആരെങ്കിലും എന്തെങ്കിലും വാങ്ങിച്ചാൽ അതിന്റെ കമ്മീഷൻ നിങ്ങള്ക്ക് ലഴിക്കുന്നു. ആമസോൺ വെബ്‌സൈറ്റിൽ ഉള്ള ഏതു പ്രോഡക്റ്റ് വേണമെങ്കിലും നിങ്ങൾക്ക് പ്രൊമോട്ട് ചെയ്യാൻ സാധിക്കുന്നതാണ്. ആരെങ്കിലും നിങ്ങളുടെ ബ്ലോഗിലെ ലിങ്കിൽ ക്ലിക്കുചെയ്ത് ആമസോൺ വെബ്സൈറ്റ് സന്ദർശിക്കുകയാണെങ്കിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ അയാൾ ആമസോണിൽ നിന്ന് എന്ത് സാധനം വാങ്ങിച്ചാലും അതിന്റെ കമ്മീഷൻ നിങ്ങൾക്ക് ലഭിക്കുന്നു.

ബ്ലോഗിൽ ആമസോൺ ഉൽപ്പന്നങ്ങൾ പ്രൊമോട്ട് ചെയ്യാൻ നിങ്ങൾക്ക് നിരവധി മാർഗ്ഗങ്ങൾ ലഭ്യമാണ്. നിങ്ങളുടെ ബ്ലോഗിൽ ഒരു Product Catalogue നിങ്ങൾക്ക് നൽകാൻ കഴിയും, അല്ലെങ്കിൽ Amazon ഉൽപ്പന്നങ്ങളെക്കുറിച്ച് അവലോകനങ്ങൾ എഴുതി നിങ്ങൾ ശുപാർശ ചെയ്യുന്ന ഉൽപ്പന്നങ്ങളിലേക്ക് ലിങ്ക് ചെയ്യാനും കഴിയും.
ആമസോൺ പോലെ തന്നെ അഫിലിയേറ്റ് മാർക്കറ്റിംഗ് നൽകുന്ന ഒരുപാട് വെബ്സൈറ്റുകൾ ലഭ്യമാണ്. എല്ലാ മേഖലയിലും ഉള്ള കമ്പനികൾ ഇന്ന് അഫിലിയേറ്റ് മാർക്കറ്റർമാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. Udemy, Godaddy, ebay, Shopify, Rakuten, Hostgator തുടങ്ങി ഒരു നീണ്ട നിര തന്നെ നിങ്ങൾക്കു കാണുവാൻ സാധിക്കും.
Affiliate Marketing of Digital Products
ആമസോൺ അസ്സോസിയേറ്റ്സ് വിൽക്കുന്നതിൽ ഏറിയ പങ്കും Physical products ആണ്, എന്നാൽ ഇതിനേക്കാൾ ഏറെ സാധ്യത ഉള്ള മറ്റൊരു മേഖല ആണ് ഡിജിറ്റൽ ഉൽപ്പന്നങ്ങൾ. ധാരാളം പേര് കേട്ട വെബ്സൈറ്റുകൾ ഡിജിറ്റൽ ഉൽപ്പന്നങ്ങൾക്ക് ഉണ്ടെങ്കിലും അഫിലിയേറ്റ് മാർക്കറ്റർമാരുടെ ഏറ്റവും പ്രിയപ്പെട്ട പ്ലാറ്റഫോം ആണ് ClickBank. ആമസോണിലെ പോലെ തന്നെ ക്ലിക്ക് ബാങ്ക് ലിങ്കുകളിൽ ആരെങ്കിലും ക്ലിക്ക് ചെയ്തു എന്തെങ്കിലും വാങ്ങിച്ചാൽ അതിന്റെ കമ്മീഷൻ നിങ്ങൾക്ക് ലഭിക്കുന്നു. എന്നാൽ ക്ലിക്ക് ബാങ്കിൽ നിന്ന് ലഭ്യമാകുന്ന കമ്മിഷൻ, മറ്റു അഫിലിയേറ്റ് വെബ്‌സൈറ്റുകളെ വെച് താരതമ്യം ചെയ്യുമ്പോൾ വളരെ ഉയർന്നതാണ്. 70 % വരെ കമ്മിഷൻ ചില ഉല്പന്നങ്ങൾക്ക് ലഭിക്കുന്നു എന്നതാണ് ക്ലിക്ക് ബാങ്കിനെ ഇത്ര ജനപ്രിയൻ ആക്കിയത്.
Link: ClickBank അഫിലിയേറ്റ് മാർക്കറ്റിംഗ് ഉപയോഗിച്ച് എങ്ങനെ പണം സമ്പാദിക്കാം
E-Books
ഓൺലൈൻ ആയി പണം സമ്പാദിക്കാനുള്ള മികച്ച ഒരു മാർഗ്ഗം ആണ് ഇ-ബുക്കുകൾ. സ്വന്തമായി ഒരു ബ്ലോഗ് ഉള്ളവർക്ക് അതിലൂടെ കൂടുതൽ മികച്ച രീതിയിൽ ഇ-ബുക്കുകൾ വിപണനം നടത്തുവാൻ സാധിക്കുന്നതാണ്. നിങ്ങളുടെ വൈദഗ്ദ്ധ്യം ബ്ലോഗുകളിലൂടെ നിങ്ങളുടെ വായനക്കാർക്കിടയിലേക്കു എത്തിക്കുക. ഉയർന്ന നിലവാരമുള്ള ഉള്ളടക്കങ്ങൾ സൗജന്യമായി നിങ്ങളുടെ വായനക്കാർക്ക് നല്കികൊണ്ടിരിക്കുക. കൂടുതൽ ആളുകളിലേക്ക് നിങ്ങൾ എത്തി തുടങ്ങുന്നതോടെ നിങ്ങളെ ഫോളോ ചെയ്യുന്നവരുടെ എണ്ണവും വർധിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ നിങ്ങൾ കൊടുക്കുന്ന സേവനങ്ങൾ വിശദമായി വിവരിക്കുന്ന ഇ-ബുക്കുകൾ തയ്യാറാക്കി നിങ്ങളുടെ ബ്ലോഗുകളിലൂടെ വിൽപനയ്‌ക്കായി അവതരിപ്പിക്കുന്നതിലൂടെ പണം സമ്പാദിക്കുവാൻ സാധിക്കുന്നു. ബ്ലോഗിലൂടെ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും ഇ-ബൂക്കിലൂടെ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. കാരണം പണം നൽകി വാങ്ങിക്കുന്നതിനാൽ നിങ്ങളോടുള്ള മതിപ്പ് നഷ്ടപ്പെടുത്താൻ ഇത് ഇടയാക്കും.
ഒരു സാധാരണ പുസ്തകം പ്രസിദ്ധീകരിക്കുന്നത്തിനുള്ള കടമ്പകൾ വെച്ച നോക്കുമ്പോൾ ഇ-ബുക്കുകൾ വളരെ എളുപ്പത്തിലും മുതൽ മുടക്കില്ലാതെയും തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഡിജിറ്റൽ ആയതിനാൽ എത്ര ആവശ്യക്കാർ വന്നാലും ഡൌൺലോഡ് ചെയ്തു എടുക്കാവുന്നതാണ്, പ്രിന്റിങ്, സ്റ്റോറേജ് തുടങ്ങി സാധാരണ പുസ്തകങ്ങളുടെ വില്പനയിൽ നേരിടേണ്ടി വരുന്ന കടമ്പകൾ ഒന്നും ഇ-ബുക്കിന്റെ കാര്യത്തിൽ വരുന്നില്ല, അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ വിലയിൽ ഇത് വിൽക്കുവാനും സാധിക്കും.
One to One Expert Advice
ഒരു മേഖലയിൽ സ്ഥിരമായി ബ്ലോഗുകൾ ചെയ്യുന്നതിലൂടെ നിങ്ങൾ ആ മേഖലയിൽ വിദഗ്ധൻ ആയി മാറുന്നു. ഇങ്ങനെ നേടി എടുക്കുന്ന വൈദഗ്ദ്ധ്യം ബ്ലോഗുകളിലൂടെ തന്നെ നിങ്ങൾക്കു പണമായി മാറ്റുവാൻ സാധിക്കുന്നു. ഓരോ മേഖലകളിലും ഉള്ള വിദഗ്ധരുമായി നേരിട്ട് സംസാരിക്കാനും വ്യക്തിഗത ഉപദേശം നേടാനും ആഗ്രഹിക്കുന്ന ഒരുപാട് പേർ നിങ്ങളുടെ വായനക്കാരിൽ തന്നെ കാണും. ആളുകളുടെ സംശയങ്ങൾക്ക് ബ്ലോഗുകൾ വഴി കൃത്യമായ മറുപടികൾ കൊടുക്കുന്നതിലൂടെ നിങ്ങളുടെ സ്വീകാര്യത വർധിപ്പിക്കാൻ സാധിക്കും. വ്യക്തിഗതമായ കൗൺസിലിങ്ങിനും കോച്ചിങ്ങിനും ആയി നിങ്ങളുടെ ബ്ലോഗിൽ ഒരു പ്രത്യേക പേജ് ഉണ്ടാക്കിയിടുകയും അതിനൊരു ഫീസ് നിശ്ചയിക്കുകയും ചെയ്യുന്നതിലൂടെ പണം സമ്പാദിക്കാൻ സാധിക്കുന്നു.
Sponsored Posts
ബ്ലോഗിൽ നിന്ന് പണം ഉണ്ടാക്കാനുള്ള മറ്റൊരു മികച്ച മാർഗ്ഗം ആണ് സ്‌പോൺസേർഡ് പോസ്റ്റുകൾ. അത്യാവശ്യം ആളുകൾ സന്ദർശിക്കുന്ന ഒരു ബ്ലോഗ് നിങ്ങൾക്കുണ്ടെങ്കിൽ, ധാരാളം കമ്പനികൾ അവരുടെ സേവനങ്ങളെ കുറിച്ച അല്ലെങ്കിൽ ഉല്പന്നങ്ങളെ കുറിച് ബ്ലോഗുകൾ പോസ്റ്റ് ചെയ്യുന്നതിന് നിങ്ങളെ സമീപിക്കും. കമ്പനികളെ കണ്ടെത്തുന്നതിനായി നിങ്ങളുടെ ബ്ലോഗ് പേജിൽ തന്നെ നിരക്കുകളും മറ്റു വിവരങ്ങളും നൽകി പരസ്യം നൽകുക എന്നുള്ളതാണ്. കമ്പനികൾ അവരുടെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ എപ്പോഴും പുതിയ മാർഗ്ഗങ്ങൾ തേടിക്കൊണ്ടിരിക്കും, അതുകൊണ്ടു തന്നെ നിങ്ങളുടെ ബ്ലോഗിൽ ട്രാഫിക് ഉണ്ടെന്നു ബോധ്യപ്പെട്ടാൽ കമ്പനികൾ നിങ്ങളെ അന്വേഷിച്ചു് വരും.
ബ്ലോഗിംഗിൽ നിന്ന് നിങ്ങൾക്ക് ഉണ്ടാക്കാൻ കഴിയുന്ന പണം ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരു ബ്ലോഗ് തുടങ്ങി എന്നതുകൊണ്ട് മാത്രം ഇതൊന്നും സാധ്യമാകുകയില്ല. നിങ്ങൾ തിരഞ്ഞെടുക്കുന്ന, മേഖല, വൈദഗ്ധ്യം, എത്രത്തോളം നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു, ആളുകളെ നിങ്ങളുടെ ബ്ലോഗിലേക്ക് കൊണ്ട് വരാനും അവരെ തുടർന്നുകൊണ്ട് പോകാനും ഉള്ള കഴിവ് തുടങ്ങിയവയെല്ലാം ഒരു ബ്ലോഗ് വിജയിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു.
നിരവധി ആളുകളാണ് ഇന്ന് ബ്ലോഗ് പോലെയുള്ള ഓൺലൈൻ ബിസിനസ് ചെയ്യുന്നത്. കൂടുതൽ ആളുകൾ ഈ മേഖലയിലേക്ക് വരുമ്പോൾ, നിങ്ങളുടെ ബ്ലോഗ് ആളുകളുടെ ശ്രദ്ധ നേടുന്നതിനും വരുമാനം ഉണ്ടാക്കുന്നതിനും കൂടുതൽ ബുദ്ധിമുട്ടാകും എന്നതാണ് യാഥാർത്ഥ്യം. അതിനാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന മേഖലയിൽ നിങ്ങൾ കഴിവ് തെളിയിക്കേണ്ടത് അനിവാര്യമാണ്, അതോടൊപ്പം തന്നെ നിങ്ങളുടെ ബ്ലോഗ് സന്ദർശകരുമായി ഒരു ബന്ധം സ്ഥാപിക്കാനും ശ്രമിക്കേണ്ടതാണ്. ബ്ലോഗിലൂടെ വലിയ വിജയങ്ങൾ നേടിയവരുടെ വിവരങ്ങൾ ഇൻറർനെറ്റിൽ തിരഞ്ഞാൽ ലഭിക്കുന്നതാണ്. അവരുടെയൊക്കെ വിജയത്തിന്റെ സൂത്രവാക്യം ശ്രദ്ധിച്ചാൽ അതെല്ലാം വളരെ ലളിതമാണെന്നു നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
First and foremost important thing to become a successful blogger is to identify a niche area where you can perform really well. Once you have identified your niche, next is to start the blog. You can go for any free platform like Blogger or WordPress to start the blog. The success of your blog is based on your passion and consistency of what you do. Dedicate a fixed time every day to make creative content for your blog and to promote it to the public. It will take time to get good traffic to your blog, it can achieve only over a period of time.