If you are looking for an additional income online by working from home, Appen Connect is one of the platforms you should try. Appen is a multinational company providing micro-jobs to big projects based on Artificial Intelligence. Appen is providing a great opportunity to generate a big income through various kinds of jobs. This article is explaining Appen Connect – Work from home jobs and how to get started to working with Appen.
Appen Connect – Work From Home Jobs
What is APPEN?
വീട്ടിൽ ഇരുന്നു ജോലി ചെയ്തു നല്ല വരുമാനം നേടാൻ നിരവധി ജോലികൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് APPEN. ജോലികൾ കൂടുതലും Artificial Intelligence – മായി ബന്ധപ്പെട്ടതാണ്. 1996 ൽ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് കമ്പനി സ്ഥാപിതമായത്. 2008 ൽ സ്ഥാപിതമായ യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ ലീപ്ഫോഴ്‌സ്, 2017 ൽ അപ്പൻ ഏറ്റെടുത്തു. ലീപ്ഫോഴ്സിന്റെ അനുബന്ധ സ്ഥാപനമായ റേറ്റർ ലാബ്സും APPEN സ്വന്തമാക്കി.
ലോകത്തിലെ ഏറ്റവും നൂതനമായ Artificial Intelligence സംവിധാനങ്ങൾ നിർമ്മിക്കുന്നതിനും തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കുന്ന ഇമേജുകൾ, ടെക്സ്റ്റ്, സ്പീച്ച്, ഓഡിയോ, വീഡിയോ, മറ്റ് ഡാറ്റ എന്നിവ Appen ശേഖരിക്കുകയും അവ ആവശ്യത്തിനനുസരിച് വേണ്ട മാറ്റങ്ങൾ വരുത്തുകയുമാണ് ചെയ്യുന്നത്. 180-ലധികം ഭാഷകൾ സംസാരിക്കുന്ന 1 ദശലക്ഷത്തിലധികം വിദഗ്ധരായ ആളുകൾ ഈ പ്ലാറ്റ് ഫോമിൽ ജോലി ചെയ്യുന്നു.
പ്രധാനമായും രണ്ട് വിധത്തിൽ ഉള്ള ജോലികൾ ആണ് Appen നൽകുന്നത്.
1. Projects, Surveys & Data Collection
2. Micro Tasks
1. Projects
ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന ലളിതമായ സർവേകൾ മുതൽ മാസങ്ങളോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന പ്രോജക്ടുകൾ വരെയാണ് ഈ വിഭാഗത്തിൽ. സോഷ്യൽ മീഡിയ പതിവായി ഉപയോഗിക്കുന്നവർ മുതൽ ഭാഷാശാസ്ത്രത്തിൽ കോളേജ് ബിരുദം നേടിയവർ വരെ ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നുണ്ട്.
ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ചില ജോലികൾ താഴെ കൊടുത്തിരിക്കുന്നു.
- Search Media Evaluation
- Social Media Evaluation
- Translation
- Transcription
- Survey and Data Collection
- Linguistic Specialties
- Lexicon Annotation
- Speech Evaluation
2. Micro Tasks
വീട്ടിൽ ഇരുന്ന് ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് ചെയ്തു തീർക്കാവുന്ന ജോലികൾ ആണ് Mico Tasks. വീട്ടിൽ നിന്ന് ജോലി ചെയ്യാനും നിങ്ങളുടെ സമയത്തിനനുസരിച്ച് ജോലി ചെയ്യുവാനും സാധിക്കുന്നു. ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ഉള്ളവർക്ക് ഈ ജോലികൾ ചെയ്യാവുന്നതാണ്.
Micro Work -ൽ ലഭ്യമാകുന്ന ചില ജോലികൾ താഴെ കൊടുക്കുന്നു.
- Categorize Social Media
- Moderate Content
- Transcribe Audio
- Draw Boxes on Images
How to Join
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് Appen വെബ്‌സൈറ്റിൽ സൈൻ അപ്പ് ചെയ്യാവുന്നതാണ്.
Appen Project നും Micro Task നും വേറെ വേറെ രജിസ്‌ട്രേഷൻ ആണ്.
1. Projects, Surveys & Data Collection
Projects എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യാവുന്നതാണ്. നിങ്ങളുടെ രാജ്യം ഏതാണെന്നു തിരഞ്ഞെടുത്ത കഴിഞ്ഞു ചെറിയൊരു രെജിസ്ട്രേഷൻ ഫോം പൂർത്തിയാക്കി കഴിഞ്ഞാൽ Appen ടീം നിങ്ങളുടെ പ്രൊഫൈൽ പരിശോധിച്ച് അംഗീകാരം നൽകുന്നു. പ്രൊഫൈൽ അംഗീകരിച്ചു കഴിഞ്ഞാൽ ലഭ്യമായ പ്രൊജെക്ടുകൾ നിങ്ങള്ക്ക് കാണാൻ സാധിക്കുന്നു. നിങ്ങളുടെ യോഗ്യത അനുസരിച്ച് വിവിധ പ്രൊജെക്ടുകൾക്കു അപേക്ഷിക്കാവുന്നതാണ്. ഓരോ പ്രൊജെക്ടുകൾക്കും തിരഞ്ഞെടുക്കപ്പെടുന്നതിനു അവരുടേതായ ചില മാനദണ്ഡങ്ങൾ ഉണ്ടായിരിക്കും.
2. Micro Tasks
Micro Tasks ലിങ്കിൽ ക്ലിക്ക് ചെയ്തു രെജിസ്റ്റർ ചെയ്യാവുന്നതാണ്. രെജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ ടാസ്കുകൾ കാണാൻ സാധിക്കും. ഓരോ ടാസ്കിനും ഉള്ള നിർദ്ദേശങ്ങൾ നൽകും. ടാസ്കുകളുടെ നിർദേശങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ടാസ്കുകൾ പൂർത്തീകരിക്കുന്നത് അനുസരിച്ച് Appen Contributor പോർട്ടൽ വഴി നേടിയ പണം പിൻവലിക്കാം.
Appen Payments
Appen ലെ മിക്ക ജോലികൾക്കും മണിക്കൂറിന് 3 ഡോളർ മുതൽ 17.5 ഡോളർ വരെ ലഭിക്കുന്നു. ഓരോ പ്രോജെക്ടിനും എത്ര പണം ആണ് ലഭിക്കുക എന്ന് കൃത്യമായി കൊടുത്തിരിക്കും. പ്രോജക്റ്റ് അനുസരിച്ച് ശമ്പളത്തിന്റെ നിരക്ക് വ്യത്യാസപ്പെടുന്നു.
Conclusion
20 വർഷങ്ങൾ കൊണ്ട്, സിഡ്നിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നുള്ള ഒരു ചെറിയ കൺസൾട്ടിംഗ് ബിസിനസ്സിൽ നിന്ന് Artificial Intelligence രംഗത്തെ അറിയപ്പെടുന്ന ഒരു ഡാറ്റാ അനലിസ്റ്റ് ആയി Appen വളർന്നു. ഇപ്പോൾ ഏകദേശം 1 ദശലക്ഷത്തിലധികം വർക്ക്-അറ്റ് ഹോം ഏജന്റുമാർ Apppen വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. Artificial Intelligence വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. അതുകൊണ്ടു തന്നെ വർഷങ്ങളിൽ Appen വെബ്‌സൈറ്റിൽ നിന്ന് ജോലികളുടെ എണ്ണവും വർധിക്കും എന്നതിൽ സംശയമില്ല.
Appen Connect – Work from Home Jobs are really beneficial for everyone looking for a passive income through online jobs. If you are looking for a legit part-time job, Micro Tasks will be ideal for you, micro-tasks are simple and can finish tasks in less than 1 hour. if you can spend more time on the internet every day, projects will be suitable for you. Duration of projects may start from 1 or 2 weeks up to 6 months.