March 30, 2023

Amazon Affiliate Marketing Step by step guide for beginners

Share Post

Amazon affiliate marketing is one of the most popular and easy affiliate marketing programs that anyone can start without any investment or complicated registration process. You can consider Amazon affiliate program as a passive income source or you can consider as a full-time job, based on how much time and effort you can invest in affiliate marketing. This article explaining about What is Amazon affiliate program, How does it work, What are the merits and demerits of Amazon affiliate program and step by step guide on how to start and earn money as an Amazon affiliate marketer.
Amazon affiliate marketing

Amazon Affiliate Marketing

What is the Amazon Associates Program?

Affiliate Marketing മേഖലയിൽ ഏറ്റവും പ്രചാരത്തിലുള്ള പ്രോഗ്രാം ആണ് Amazon Associates Program. Amazon വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഉല്പന്നങ്ങൾ പ്രൊമോട്ട് ചെയ്യുന്നതിലൂടെ മികച്ച വരുമാനം നേടാനുള്ള അവസരമാണ് Amazon Associates Program നൽകുന്നത്.
നിങ്ങൾ പ്രൊമോട്ട് ചെയ്യുന്ന ലിങ്ക് ഉപയോഗിച്ച്  ഉപയോക്താവ് 24 മണിക്കൂറിനുള്ളിൽ ആമസോൺ വെബ്‌സൈറ്റിൽ നിന്ന് ഒരു ഉൽപ്പന്നം വാങ്ങുമ്പോൾ അതിന്റെ ഒരു കമ്മിഷൻ നിങ്ങള്ക്ക് ലഭിക്കുന്നു. പ്രത്യേകിച്ച് ഒരു മുടക്കു മുതലും ഇല്ലാതെ തുടങ്ങാൻ പറ്റിയ ഒരു ഓൺലൈൻ ബിസിനസ് ആണ് Amazon Associates Program. അഫിലിയേറ്റ് മാർകെറ്റിംഗിലൂടെ വിൽപ്പനക്കാർക്ക് അധിക വിൽപ്പന ലഭിക്കുന്നു. അഫിലിയേറ്റുകൾക്ക് അധിക വരുമാനം ലഭിക്കുന്നു. ഉപഭോക്താവിന് വിലയിൽ മാറ്റമൊന്നും വരുന്നുമില്ല. അതുകൊണ്ടു തന്നെ എല്ലാവർക്കും ഒരുപോലെ നേട്ടം ലഭിക്കുന്ന ഒരു മേഖലയാണ് അഫിലിയേറ്റ് മാർക്കറ്റിംഗ്.

How does Amazon affiliate program work?

Amazon affiliate program വളരെ ലളിതമാണ്. നിങ്ങൾ നൽകുന്ന ലിങ്ക് ഉപയോഗിച്ച് ഉപഭോക്താക്കൾ ആമസോണിൽ നിന്ന് ഒരു ഉൽപ്പന്നം വാങ്ങിയാൽ അതിനുള്ള കമ്മീഷൻ നിങ്ങള്ക്ക് ലഭിക്കും.
  1. അഫിലിയേറ്റ് ഒരു അഫിലിയേറ്റ് ലിങ്ക് വഴി ഉപയോക്താവിനെ ആമസോണിലെ ഒരു ഉൽപ്പന്നത്തിലേക്ക് അല്ലെങ്കിൽ ഉല്പന്നങ്ങളിലേക്ക് എത്തിക്കുന്നു.
  2. ആ  ഉപയോക്താവ് 24 മണിക്കൂറിനുള്ളിൽ ആമസോണിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്നു.
  3. 24 മണിക്കൂറിനുള്ളിൽ ഓരോ വിൽപ്പനയുടെയും നിശ്ചിത ശതമാനം അഫിലിയേറ്റിന് ലഭിക്കുന്നു.
ഓരോ വിൽപ്പനയ്ക്കും ലഭ്യമാകുന്ന കമ്മീഷൻ ഉൽപ്പന്നത്തെയും വിഭാഗത്തെയും ആശ്രയിച്ചിരിക്കും. ഒരു അഫിലിയേറ്റ് ലിങ്ക് വഴി ഒരു ഉപഭോക്താവ് ആമസോണിലേക്ക് റീഡയറക്ട് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഒരു ഓർഡർ നൽകിയാൽ മാത്രമേ നിങ്ങൾക്ക് പണം ലഭിക്കുകയുള്ളൂ എന്നത് ഓർമ്മിക്കുക. കൂടാതെ, ഒരു ഉപഭോക്താവ് മറ്റൊരു അഫിലിയേറ്റ് ലിങ്ക് വഴി ആമസോണിൽ വീണ്ടും പ്രവേശിച്ചാൽ നിങ്ങൾക്ക് ഒരു കമ്മീഷനും നേടാനാവില്ല.

Amazon Affiliate Program – Advantages

ഒരു ഫുൾ ടൈം ജോലിയോടൊപ്പം ഒരു അധിക വരുമാനം എല്ലാവരും ആഗ്രഹിക്കുന്നതാണ്. മറ്റു അഫിലിയേറ്റ് മാർക്കറ്റിംഗ് പ്ലാറ്റുഫോമുകൾ വെച്ച് നോക്കുമ്പോൾ മികച്ച അവസരം ആണ് ആമസോൺ നൽകുന്നത്. ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന ecommerce വെബ്സൈറ്റ് ആണ് ആമസോൺ. മറ്റു അഫിലിയേറ്റ് വെബ്സൈറ്റുകൾ വെച്ച് നോക്കുമ്പോൾ ആമസോണിനു ധാരാളം സവിശേഷതകൾ ഉണ്ട്.

1 . Easy to Start :

വളരെ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം. നിങ്ങളുടെ രജിസ്ട്രേഷൻ അംഗീകരിക്കുന്നതിന് ആമസോൺ കുറച്ച് സമയമെടുത്തേക്കാം. എന്നിരുന്നാലും, നിങ്ങൾ ഒരു ആമസോൺ അസോസിയേറ്റ് ആയിക്കഴിഞ്ഞാൽ, അഫിലിയേറ്റ് ലിങ്കുകൾ ഷെയർ ചെയ്തു തുടങ്ങാം.

2. Trustable Brand:

ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്‌ഫോമാണ് ആമസോൺ. ആമസോൺ വിശ്വസനീയവും അറിയപ്പെടുന്നതുമായ ഒരു ബ്രാൻഡ് ആയത്തുകാരണം നിങ്ങളുടെ അഫിലിയേറ്റ് ലിങ്ക് റീഡയറക്‌ട് ചെയ്തു ആമസോൺ വെബ്‌സൈറ്റിൽ ചെന്ന് കഴിയുമ്പോൾ പണം മുടക്കി ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളുകൾ മടിക്കുകയില്ല. ഓൺ‌ലൈനിൽ വിശ്വാസ്യത വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്.

3. Wide variety of Products

120 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങൾ ആമസോണിൽ ഉണ്ട്. അതുകൊണ്ടു തന്നെ എന്ത് തരം ഉൽപ്പന്നം വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കു ലഭിക്കുന്നു. ഓരോ ഉൽപ്പന്നത്തിനും ലഭിക്കുന്ന കമ്മീഷനും നിങ്ങളുടെ താല്പര്യങ്ങളും അനുസരിച് ഏതു വിഭാഗത്തിൽ പെട്ട ഉൽപ്പന്നം വേണമെന്ന് നിങ്ങള്ക്ക് തീരുമാനിക്കാം. ഒരു category ഉൽപ്പന്നങ്ങൾ മാത്രം പ്രൊമോട്ട് ചെയ്യാൻ ശ്രമിക്കുന്നതാണ് അഫിലിയേറ്റ് മാർക്കറ്റിംഗ് വിജയിക്കാൻ നല്ലത്.

4. 24 Hours Commission :

അഫിലിയേറ്റ് ലിങ്കിൽ ക്ലിക്കുചെയ്ത് 24 മണിക്കൂറിനുള്ളിൽ ഒരു ഉപഭോക്താവ് വാങ്ങുന്ന ഓരോ ഉൽപ്പന്നത്തിനും അസോസിയേറ്റുകൾക്ക് അഫിലിയേറ്റ് കമ്മീഷൻ ലഭിക്കും. അതായത് ഒരു ഉപഭോക്താവ് നിങ്ങളുടെ അഫിലിയേറ്റ് ലിങ്ക് ഉപയോഗിച്ച് ഒരു ബുക്ക്  ഒരു വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് ആ വിൽപ്പനയുടെ ഒരു നിശ്ചിത ശതമാനം കമ്മീഷൻ ആയി ലഭിക്കും. എന്നാൽ അതിനു പുറമെ അടുത്ത 24 മണിക്കൂറിനുള്ളിൽ അവർ ആമസോണിൽ നിന്ന് മറ്റെന്തെങ്കിലും ഉൽപ്പന്നം വാങ്ങിച്ചാൽ ആ വില്പനനയുടെ നിശ്ചിത ശതമാനവും നിങ്ങൾക്ക് കമ്മീഷൻ ആയി ലഭിക്കും.

Amazon Affiliate Program – Disadvantages

Amazon affiliate marketing ധാരാളം ഗുണങ്ങളുണ്ടെങ്കിലും ചില പോരായ്മകളും ഉണ്ട്. ചില ഉൽ‌പ്പന്നങ്ങൾ‌ക്കും ചില വിഭാഗങ്ങൾ‌ക്കും കമ്മീഷൻ വളരെ കുറവാണ്. ഉദാഹരണത്തിന് മൊബൈൽ ഫോണുകളുടെ വില്പനയിലൂടെ ലഭിക്കുന്നത്  1% കമ്മീഷൻ മാത്രമായിരിക്കും. അതുപോലെ അഫിലിയേറ്റ് മാർക്കറ്റർ ആയി ജോയിൻ ചെയ്തു കഴിഞ്ഞു 180 ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ലിങ്ക് വഴി വില്പന ഒന്നും നടന്നില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ആമസോൺ ക്യാൻസൽ ചെയ്യുന്നതാണ്. അതുകൊണ്ടു തന്നെ തുടക്കത്തിലേ കുറച്ചു വില്പനകൾ നടക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
ഉയർന്ന ട്രാഫിക്കുള്ള ഒരു ബ്ലോഗ്, വെബ്സൈറ്റ്, യൂട്യൂബ് ചാനൽ, മൊബൈൽ അപ്ലിക്കേഷൻ ഒക്കെ നിങ്ങള്ക്ക് ഉണ്ടെങ്കിൽ, അതിലൂടെ ആമസോൺ അഫിലിയേറ്റ് ലിങ്ക് ഉപയോഗിച്ച് കൂടുതൽ പണം സമ്പാദിക്കാനുള്ള മികച്ച അവസരമാണിത്. ഇതൊന്നും നിങ്ങൾക് ഇല്ലെങ്കിൽ ധാരാളം സമയവും പരിശ്രമവും ആവശ്യമായി വരും.

How to become an Amazon affiliate: Step-by-step Process

ആമസോൺ അഫിലിയേറ്റ് മാർക്കറ്റർ ആയി ജോയിൻ ചെയ്യുന്നത് വളരെ ലളിതമായ പ്രക്രിയയാണിത്. ആമസോൺ വെബ്‌സൈറ്റിൽ ഏറ്റവും താഴെ ആമസോൺ അഫിലിയേറ്റ് ലിങ്ക് നിങ്ങള്ക്ക് കാണാൻ സാധിക്കും. ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആമസോൺ അസ്സോസിയേറ്റ് ‘Sign Up ‘  ബട്ടൺ കാണാൻ സാധിക്കും.
  1. നിങ്ങളുടെ പ്രാഥമിക വിവരങ്ങൾ നൽകുക, പേര്, വിലാസം, ഫോൺ നമ്പർ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ  ആണ് നൽകേണ്ടത്.
  2. നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ സമർപ്പിച്ച ശേഷം, നിങ്ങൾ ആമസോണിനായി പരസ്യം ചെയ്യാൻ ഉദ്ദേശിക്കുന്ന വെബ്‌സൈറ്റുകളോ മൊബൈൽ അപ്ലിക്കേഷനുകളോ ലിസ്റ്റുചെയ്യാൻ നിർദ്ദേശിക്കും.  50 വെബ്‌സൈറ്റുകളും മൊബൈൽ അപ്ലിക്കേഷൻ URL കളും നിങ്ങള്ക്ക് നൽകാം.
  3. നിങ്ങളുടെ എല്ലാ അനുബന്ധ വെബ്‌സൈറ്റുകളും ചേർത്തുകഴിഞ്ഞാൽ, അവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകേണ്ടതുണ്ട്. നിങ്ങൾ ഒരു അസോസിയേറ്റ് സ്റ്റോർ ഐഡിയും സൃഷ്ടിക്കേണ്ടതുണ്ട് (സാധാരണയായി നിങ്ങളുടെ വെബ്‌സൈറ്റിന്റെ പേര് കൂടാതെ ഏത് തരത്തിലുള്ള ഉൽപ്പന്നങ്ങളാണ് പരസ്യം ചെയ്യാനോ പ്രോത്സാഹിപ്പിക്കാനോ നിങ്ങൾ ഉദ്ദേശിക്കുന്നതെന്ന് എന്നും രേഖപ്പെടുത്തുക.
  4. ആമസോൺ ഉൽപ്പന്നങ്ങൾ നിങ്ങള്ക്ക് വിൽക്കുവാൻ സാധിക്കും എന്ന് ആമസോണിനെ നിങ്ങൾക്ക് ബോധ്യപ്പെടുത്തേണ്ടതുണ്ട്. നിങ്ങളുടെ വെബ്‌സൈറ്റുകളിലേക്ക് അല്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലേക്കു നിങ്ങൾ എങ്ങനെ ആളുകളെ കൊണ്ട് വരുന്നു, വരുമാനം ഉണ്ടാക്കാൻ നിങ്ങളുടെ ഓൺലൈൻ പ്ലാറ്റ് ഫോമുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്നീ വിവരങ്ങൾ നൽകേണ്ടതുണ്ട്. നിങ്ങളുടെ വെബ്‌സൈറ്റിൽ അല്ലെങ്കിൽ ബ്ലോഗ്ഗിൽ ഒരു മാസം വരുന്ന സന്ദർശകരുടെ എണ്ണവും നൽകണം.
  5. എല്ലാ വിശദാംശങ്ങളും നല്കിക്കഴിഞ്ഞാൽ, ആമസോണിൽ നിന്നുള്ള ഒരു verification Process നായി കാത്തിരിക്കുക. പ്രൊഫൈൽ verify ചെയ്തു കഴിഞ്ഞ്  Amazon Terms & Conditions വായിച്ചു നോക്കി Accept ചെയ്തു കഴിഞ്ഞാൽ രെജിസ്ട്രേഷൻ പൂർത്തിയാകുന്നതാണ്.
ഒരു അസോസിയേറ്റ് ആയി നിങ്ങളെ അംഗീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ആമസോണിൽ അറിയാൻ സാധാരണയായി 1 മുതൽ 3 ദിവസം വരെ സമയം എടുക്കും.നിങ്ങൾ ഒരു ആമസോൺ അസോസിയേറ്റായിക്കഴിഞ്ഞാൽ, ആദ്യത്തെ വിൽപ്പന നടത്താൻ 180 ദിവസങ്ങൾ ഉണ്ട്. 180 ദിവസത്തേക്ക് നിങ്ങളുടെ അനുബന്ധ ലിങ്കിൽ നിന്ന് ആരും ഉൽപ്പന്നം വാങ്ങുന്നില്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് ക്യാൻസൽ ആകും. അതുകൊണ്ട് തന്നെ ഒരു ആമസോൺ അസോസിയേറ്റ് ആകാൻ അപേക്ഷിക്കുമ്പോൾ എങ്ങനെ വിൽപ്പന നടത്താം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു  ഒരു പദ്ധതി ഉണ്ടായിരിക്കേണ്ടത്.

Amazon affiliate guidelines

ആമസോണിന് അതിന്റെ സേവനങ്ങളും ഉൽ‌പ്പന്നങ്ങളും പ്രൊമോട്ട് ചെയ്യുന്നതിന് കർശനമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ആമസോൺ അഫിലിയേറ്റ് മാർക്കറ്റർ ആകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഈ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഇതിൽ ഏതെങ്കിലും ലംഘിച്ചാൽ നിങ്ങളുടെ അക്കൗണ്ട് ആമസോൺ ക്യാൻസൽ ചെയ്‌യുന്നതാണ്. നിങ്ങളുടെ വെബ്സൈറ്റ് അല്ലെങ്കിൽ ബ്ലോഗ് താഴെ പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളുന്നവ ആണെങ്കിൽ അഫിലിയേറ്റ് അക്കൗണ്ട് ക്യാൻസൽ ആകാനുള്ള സാധ്യത കൂടുതൽ ആണ്.
  1. ലൈംഗികത പ്രകടമാക്കുന്ന അല്ലെങ്കിൽ അശ്ലീല വസ്തുക്കൾ പ്രോത്സാഹിപ്പിക്കുക.
  2. അക്രമം  അല്ലെങ്കിൽ അക്രമാസക്തമായ വസ്തുക്കൾ പ്രോത്സാഹിപ്പിക്കുക.
  3. തെറ്റായ, വഞ്ചനാപരമായ അല്ലെങ്കിൽ അപകീർത്തികരമായ വിവരങ്ങൾ നൽകുക.
  4. ഉപദ്രവിക്കുന്ന, ഹാനികരമായ, മറ്റൊരാളുടെ സ്വകാര്യതയെ ആക്രമിക്കുന്ന, അധിക്ഷേപിക്കുന്ന അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ വിവേചനപരമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുക.
  5. നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക.
കൂടാതെ, നിങ്ങളുടെ വെബ്‌സൈറ്റുകളും ഉള്ളടക്കവും കുട്ടികളെ ചൂഷണം ചെയ്യുന്നതിലേക്കു നയിക്കുന്നതുമായി ബന്ധപ്പെട്ടത് ആയിരിക്കരുത്. 13 വയസ്സിന് താഴെയുള്ള കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യരുത്. പ്രാദേശിക ശിശു സംരക്ഷണ നിയമങ്ങൾക്കും അനുസൃതമായിരിക്കണം നിങ്ങൾ നൽകുന്ന വിവരങ്ങൾ.

Amazon affiliate links

അഫിലിയേറ്റ് എന്ന നിലയിൽ പണം സമ്പാദിക്കാനുള്ള ഏറ്റവും സാധാരണ മാർഗം അഫിലിയേറ്റ് ലിങ്കുകൾ പ്രൊമോട്ട് ചെയ്യുന്നതിലൂടെ ആണ്. അഫിലിയേറ്റ് ലിങ്കുകൾ സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും സാധാരണ മാർഗം ‘Product Linking ’ ഉപകരണം ഉപയോഗിക്കുക എന്നതാണ്.
  1. നിങ്ങളുടെ അസോസിയേറ്റ് അക്കൗണ്ടിലേക്കു സൈൻ ഇൻ ചെയ്യുക.
  2. ‘Product Linking ’ ഡ്രോപ്പ് ഡൌൺ മെനുവിലെ  ‘Product Link’ ക്ലിക്കുചെയ്യുക.
  3. ആമസോണിൽ ഒരു ഉൽപ്പന്നം തിരയാൻ നൽകിയിരിക്കുന്ന search bar  ഉപയോഗിക്കുക.
  4. ലിങ്ക് ലഭിക്കുന്നതിന് എല്ലാ search result – കളുടെ  വലതുവശത്തുള്ള ‘Get Link’ ബട്ടണിൽ ക്ലിക്കുചെയ്യുക
  5. നിങ്ങളുടെ വെബ്‌സൈറ്റിലോ സോഷ്യൽ മീഡിയയിലോ  ഉൽപ്പന്നം പ്രൊമോട്ട് ചെയ്യുന്നതിന് ഈ ലിങ്ക് ഉപയോഗിക്കുക
  6. പരസ്യം വാചകം അടിസ്ഥാനമാക്കിയുള്ളതോ ഇമേജ് അടിസ്ഥാനമാക്കിയുള്ളതോ അല്ലെങ്കിൽ രണ്ടും കൂടിച്ചേർന്നതോ ആയ അഫിലിയേറ്റ് ലിങ്കുകൾ നിർമ്മിക്കാൻ കഴിയും.
ഇതല്ലാതെ, ആമസോൺ റീട്ടെയിൽ പ്ലാറ്റ്ഫോമിൽ നിന്ന് നേരിട്ട് ലിങ്കുകൾ സൃഷ്ടിക്കുന്നതിന് നിങ്ങൾക്ക് SiteStripe  ഉപയോഗിക്കാം. ഏത് ആമസോൺ (റീട്ടെയിൽ) പേജിന്റെയും മുകളിൽ നിങ്ങൾക്ക് SiteStripe കാണാൻ കഴിയും. ഏതൊരു ഉൽ‌പ്പന്നത്തിനും ഒരു അഫിലിയേറ്റ് ലിങ്ക് സൃഷ്ടിക്കുന്നതിന് നിങ്ങൾക്ക് SiteStripe ഉപയോഗിക്കാം, നിങ്ങൾ ചെയ്യേണ്ടത് ഉൽപ്പന്ന പേജ് സന്ദർശിക്കുക മാത്രമാണ്.
ടെക്സ്റ്റ്, ഇമേജ്, ടെക്സ്റ്റ് + ഇമേജ് അല്ലെങ്കിൽ നേറ്റീവ് ഷോപ്പിംഗ് പരസ്യങ്ങൾ ഉൾപ്പെടെ SiteStripe ഉപയോഗിച്ച് നിങ്ങൾക്ക് ഒന്നിലധികം തരം ലിങ്കുകൾ സൃഷ്ടിക്കാൻ കഴിയും. ഈ എല്ലാ അഫിലിയേറ്റ് ലിങ്കുകളിലും നിങ്ങളുടെ സ്റ്റോർ ഐഡിയും ട്രാക്കിംഗ് ഐഡിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

How to withdraw affiliate commission

അഫിലിയേറ്റ് പ്രോഗ്രാം വഴി സമ്പാദിച്ച പണം 60 ദിവസത്തിനുള്ളിൽ ആണ് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലഭിക്കുക. അഫിലിയേറ്റുകൾക്ക് മൂന്ന് പേയ്‌മെന്റ് രീതികൾ ലഭ്യമാണ്:

1. Direct Bank Transfer :

നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങൾ നൽകിയാൽ നിങ്ങൾക്ക് ആമസോണിൽ നിന്ന്  നേരിട്ടുള്ള നിക്ഷേപം ലഭിക്കും. ആമസോൺ പണം നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങൾ കുറഞ്ഞത് $ 10 സമ്പാദിക്കേണ്ടതുണ്ട്.

2. Cheque

നിങ്ങളുടെ മെയിലിംഗ് വിലാസം നൽകിയാൽ ആമസോണിൽ നിന്നുള്ള ചെക്കുകൾ ലഭിക്കും. ഏറ്റവും കുറഞ്ഞ പേയ്‌മെന്റ് $ 100 ആണ്. നിങ്ങളുടെ കയ്യിൽ നിന്ന്  $ 15 ചെക്ക് പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നതാണ്.

3. Amazon Gift Voucher :

ആമസോൺ നിങ്ങളുടെ ഇമെയിൽ വിലാസത്തിലേക്ക് Gift Voucher  അയയ്ക്കും. ഏറ്റവും കുറഞ്ഞ തുക $ 10 ആണ്.

How to earn money as an Amazon affiliate

ആമസോണിൽ അഫിലിയേറ്റ് മാർക്കറ്റർമാർക് പണം ലഭിക്കുന്നത് എത്രത്തോളം ഉപഭോക്താക്കൾ നിങ്ങളുടെ ലിങ്ക് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി എന്നതിനെ ആശ്രയിച്ചാണ്. ലിങ്കിൽ ലഭിക്കുന്ന ക്ലിക്കുകൾകൊണ്ട്  മാത്രം നിങ്ങൾക്ക് പണം ലഭിക്കില്ല. അതിനാൽ, നിങ്ങൾ ആമസോൺ അസോസിയേറ്റ് പ്രോഗ്രാം നിങ്ങൾ ഗൗരവത്തോടെ കാണുന്ന ആളാണെങ്കിൽ, ആമസോൺ ഉൽപ്പന്നങ്ങൾ പ്രൊമോട്ട് ചെയ്യുന്നതിൽ നിങ്ങൾ മിടുക്കനായിരിക്കണം.
നിങ്ങളുടെ വെബ്സൈറ്റിന്റെ ഉള്ളടക്കം ആമസോണിന്റെ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നു എന്നതാണ് നിങ്ങൾ ആദ്യം ഉറപ്പാക്കേണ്ടത്. ആമസോണിന്റെ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും നയങ്ങളും നിങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കഴിഞ്ഞാൽ, അഫിലിയേറ്റ് ലിങ്കുകൾ നിങ്ങളുടെ സൈറ്റിൽ നൽകാവുന്നതാണ്.

Find your niche

നിങ്ങളുടെ താൽപ്പര്യങ്ങളുമായി യോജിക്കുന്ന ഉൽപ്പന്നങ്ങളും ഉൽപ്പന്ന വിഭാഗങ്ങളും ആമസോണിൽ നിന്നും തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ആമസോണിൽ ലഭ്യമായ എല്ലാ ഉൽപ്പന്നങ്ങളും പ്രൊമോട്ട് ചെയ്യാതെ ഒരു niche കണ്ടു പിടിച്ച് അത് മാത്രം പ്രൊമോട്ട് ചെയ്യുന്നതാണ് ഇപ്പോഴും നല്ലത്.  നിങ്ങൾ ധാരാളം പുസ്തകങ്ങൾ വായിക്കുന്ന ഒരാൾ ആണെങ്കിൽ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ നിങ്ങളുടെ വെബ്‌സൈറ്റിൽ ചേർത്ത് അതിലൂടെ ബുക്കുകളുടെ അഫിലിയേറ്റ് ലിങ്ക് നൽകുക, വില്പന നടക്കാനുള്ള സാധ്യത കൂടുതൽ ആണ്.

Keep creating content regularly

വിജയകരമായ ആമസോൺ അഫിലിയേറ്റ് മാർക്കറ്റർ ആകാൻ, ആളുകളെ ധാരാളമായി നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് അല്ലെങ്കിൽ സോഷ്യൽ മീഡിയ പേജിലേക്ക് കൊണ്ട് വരേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ വെബ്സൈറ്റ്, ബ്ലോഗ്, അല്ലെങ്കിൽ യൂട്യൂബ് ചാനെൽ കൃത്യമായ ഇടവേളകളിൽ നിങ്ങൾ പുതിയ ആശയങ്ങൾ കൂട്ടിച്ചേർക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.

Innovate with different mediums

പുതിയ പ്രേക്ഷകരെ ആകർഷിക്കുന്നതിന് നിങ്ങളുടെ ഉള്ളടക്കത്തിൽ എപ്പോഴും പുതുമ നിലനിർത്തുക. നിങ്ങൾ ഒരു ബ്ലോഗറാണെങ്കിൽ, ആമസോൺ ഉൽപ്പന്നങ്ങൾ അവലോകനം ചെയ്യുന്നതിന് നിങ്ങൾക്ക് ഒരു പുതിയ വീഡിയോ ഫോർമാറ്റ് പരീക്ഷിക്കാം. ആകർഷകമായ രീതിയിൽ ഉൽപ്പന്നങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും നിങ്ങൾക്ക് ആളുകളിലേക്ക്‌ എത്തിക്കാൻ സാധിക്കുമെങ്കിൽ അത് വഴി വില്പന നടത്താനും സാധ്യമാകുന്നു.
ഇതിനകം തന്നെ ഒരു പ്രശസ്ത വെബ്‌സൈറ്റ് അല്ലെങ്കിൽ ഒരു വലിയ സോഷ്യൽ മീഡിയ പ്ലാറ്റഫോം നിങ്ങൾക്കു ഉണ്ടെങ്കിൽ ആമസോൺ അസോസിയേറ്റ് പ്രോഗ്രാം ചെയ്യാൻ എളുപ്പമാണ്. ആദ്യം മുതൽ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഇത് വളരെ കഠിനമായ ശ്രമമാണ്. എന്നിരുന്നാലും, ജീവിതത്തിലെ ഏതു മേഖലയിലെ വിജയവും പോലെ, മികച്ച പ്രവർത്തനവും സ്ഥിരോത്സാഹവും നിങ്ങളെ ആമസോൺ അഫിലിയേറ്റ് മാർക്കറ്റർ എന്ന നിലയിൽ വലിയൊരു വിജയത്തിലേക്ക് വേഗത്തിൽ എത്തിച്ചേർക്കും.
Amazon is one of the largest retailers in the world and is very much popular in India As well. If you have a website, blog or social media platform with good traffic, it is comparatively easy for you to earn a good income by promoting affiliate links through your platform. If you are planning to start everything from scratch, you need to be very consistent with what you are doing and keep on working to build the right audience to your platform. You can earn as much as you want and your success as an affiliate marketer is based on how much effort you are taking to achieve the goals.

Share Post

Leave a Reply

Your email address will not be published. Required fields are marked *