Most Popular Youtube Channel Ideas are explained in this blog. If you are interested to earn money by your hobby, the best way is to start a Youtube Channel. YouTube is the most popular video streaming site on earth. Millions of people are watching Youtube every day. Anyone can start a Youtube channel and if you want to become a successful Youtuber, it is always better to focus on a particular topic. So, if you are planning to start a YouTube channel, here are the 36 Most Popular Youtube Channel Ideas to start a channel.
വിഡിയോകൾ ഉണ്ടാക്കി അപ്‌ലോഡ് ചെയ്യുന്നതിലൂടെ വലിയ പ്രതിഫലം നേടാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമാണ് YouTube. നിങ്ങളുടെ ഹോബി ചെയ്യുന്നതിലൂടെ ഗണ്യമായ തുക സമ്പാദിക്കാൻ മികച്ച അവസരം ആണ് YouTube നൽകുന്നത്. ഒരു യൂട്യൂബർ ആകുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. നിങ്ങളുടെ യൂട്യൂബ് സന്ദർശകരുടെ എണ്ണവും സബ്സ്ക്രൈബർമാരുടെ എണ്ണവും വരുമാനം ലഭിക്കുന്നതിനുള്ള അടിസ്ഥാന ഘടകങ്ങൾ ആണ്. ഒരു യൂട്യൂബ് ചാനൽ എങ്ങനെ തുടങ്ങണംYoutube Channel എങ്ങനെ ആരംഭിക്കാം ഏതെല്ലാം വിധത്തിൽ പണം സമ്പാദിക്കാം എന്ന് മറ്റൊരു ബ്ലോഗിൽ വിശദീകരിച്ചിട്ടുണ്ട്.
നിങ്ങൾ ഒരു YouTube Channel തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ, കൂടുതൽ ആളുകളെ ആകർഷിക്കാൻ സാധിക്കുന്ന മികച്ച 36 ആശയങ്ങൾ ആണ് ഈ ബ്ലോഗിൽ വിശദീകരിച്ചിരിക്കുന്നത്. ബിസിനസ്സ്, ഫാഷൻ, ഗെയിമിംഗ്, സ്പോർട്സ്, ഫിറ്റ്നസ്, സിനിമ, ടിവി, മ്യൂസിക് തുടങ്ങി നിങ്ങള്ക്ക് താല്പര്യമുള്ള ഏതു മേഖലയിലും Youtube Channel നിങ്ങൾക്ക് ആരംഭിക്കാം.
36 Most Popular Youtube Channel Ideas
1. Product Reviews
പുതിയ ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ ഇറങ്ങുമ്പോൾ അതിനെ പരിചയപ്പെടുത്തുന്ന ചാനൽ തുടങ്ങാം. അതിനെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം അഭിപ്രായം പങ്കിടുക. കൃത്യമായ വിവരങ്ങൾ മാത്രം നല്കാൻ ശ്രദ്ധിക്കുക. ഉൽപ്പന്നങ്ങളുടെ സവിശേഷതകൾ മാത്രം പറയാതെ പോരായ്മകൾ കൂടെ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും.
ഏതു മേഖലയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വേണമെങ്കിലും നിങ്ങള്ക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ വൈധക്ത്യവും അറിവും താല്പര്യവും അടിസ്ഥാനമാക്കി ഒരു മേഖല തിരഞ്ഞെടുക്കുക.
- Electronic Products
- Accessories
- Digital Products
- Vehicles
- Books
- Toys
- Home Appliances തുടങ്ങി എന്തിനെക്കുറിച്ചും നിങ്ങൾക്ക് ചാനൽ തുടങ്ങാം.
2. Unboxing
എന്നും പ്രിയങ്കരമായ ഒരു വിഷയമാണ് unboxing . കുട്ടികളുടെ കളിപ്പാട്ടങ്ങൾ മുതൽ ഡിജിറ്റൽ ഉൽപ്പന്നങ്ങൾ വരെ unbox ചെയ്യുന്നത് കാണാൻ ആഗ്രഹിക്കുന്ന ധാരാളം ആളുകൾ യൂട്യൂബിൽ ഉണ്ട്. unbox ചെയ്യുന്നതോടൊപ്പം ഉല്പന്നങ്ങളെക്കുറിച്ച് ഒരു വിവരണം കൂടെ നൽകുന്നത് കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ സഹായിക്കും.
Ryan’s World എന്ന Youtube Channel ഒരു എട്ട് വയസ്സുകാരന്റെയാണ്. പുതിയ കളിപ്പാട്ടങ്ങൾ പരിചയപ്പെടുത്തുന്ന ഈ ചാനലിന് ഏകദേശം 26.4Million subscribers ആണ് ഉള്ളത്. 2019 -ൽ മാത്രം Ryan, 26 മില്യൺ ഡോളർ ആണ് ഈ ചാനലിൽ നിന്നും നേടിയത്.
3. Cooking
നിങ്ങൾ ഒരു പാചക വിദഗ്ദ്ധൻ ആണെങ്കിൽ പുതിയ റെസിപ്പീസ് പരിചയപ്പെടുത്തുന്ന ഒരു പാചക ചാനൽ തുടങ്ങുക. വളരെ ലളിതവും പെട്ടെന്ന് ചെയ്യാവുന്നതുമായ പാചകങ്ങളും ചാനലിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. യൂട്യൂബിൽ ആളുകൾ ഏറ്റവും കൂടുതൽ തിരയുന്ന ഒരു വിഷയം ആണ് പാചകം. വത്യസ്തമായ ഭക്ഷണങ്ങൾ എങ്ങനെ പാചകം ചെയ്യാം എന്നത് എല്ലാ കാലത്തും ധാരാളം ആളുകൾ തിരഞ്ഞുകൊണ്ടിരിക്കുന്ന വിഷയം ആണ്.
4. Tutorials
ഏറ്റവും പ്രചാരത്തിലുള്ള YouTube വീഡിയോ ആശയങ്ങളിൽ ഒന്നാണ് ട്യൂട്ടോറിയലുകൾ. ഏതൊരു വിഷയത്തെ അടിസ്ഥാനമാക്കിയും ട്യൂട്ടോറിയൽ ചാനൽ നിങ്ങൾക്ക് തുടങ്ങാം. എന്തെങ്കിലും നേടാൻ അല്ലെങ്കിൽ ഒരു ജോലി പൂർത്തിയാക്കാൻ സഹായിക്കാൻ നിങ്ങളുടെ വിഡിയോകൾക്ക് സാധിക്കുമെങ്കിൽ, നിങ്ങളുടെ വീഡിയോകൾ കാണാൻ ധാരാളം ആളുകൾ ഉണ്ടാകും.
മേക്കപ്പ് ട്യൂട്ടോറിയലുകൾ, ഗെയിമിംഗ് ട്യൂട്ടോറിയലുകൾ, പാചക ട്യൂട്ടോറിയലുകൾ, ഭാഷാ ട്യൂട്ടോറിയലുകൾ, ടെക്നോളജി ട്യൂട്ടോറിയലുകൾ, മ്യൂസിക് ട്യൂട്ടോറിയലുകൾ എന്നിവയെല്ലാം വളരെ ജനപ്രീതിയുള്ള വിഷയങ്ങൾ ആണ്.
5. Vlogs
വ്ലോഗുകൾ നിങ്ങളുടെ ജീവിതത്തെക്കുറിച്ചും നിങ്ങൾക്ക് ഏറ്റവും താൽപ്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും സംസാരിക്കാനുള്ള അവസരം നൽകുന്നു. നിങ്ങൾ ധാരാളം യാത്രകൾ ചെയ്യുന്ന ആളാണെങ്കിൽ അല്ലെങ്കിൽ ഭക്ഷണ പ്രിയർ ആണെങ്കിൽ ആ മേഖലയിലെ വിഡിയോകൾക്ക് എന്നും വളരെ അധികം പ്രേക്ഷകർ ഉണ്ട്.
6. Interviews
സമൂഹത്തിലെ ഉന്നതരുമായി അല്ലെങ്കിൽ വിവിധ മേഖലകളിൽ ജീവിത വിജയം നേടിയ വ്യക്തികളുമായി അഭിമുഖം നടത്തി അത്തരം വിഡിയോകൾ ഉപയോഗിച്ച് ചാനൽ ആരംഭിക്കാം. അവരുടെ രസകരമായ അനുഭവങ്ങളും നേരിടേണ്ടി വന്ന വെല്ലുവിളികളും ജീവിതത്തിൽ എങ്ങനെ വിജയിച്ചു എന്നതുമൊക്കെ അറിയാൻ പ്രേക്ഷകർക്ക് വളരെയധികം താല്പര്യം കാണും. അതുകൊണ്ടു തന്നെ ചാനലിന്റെ വിജയ സാധ്യത വളരെ കൂടുതൽ ആണ്.
7. Pranks
നിരവധി വർഷങ്ങളായി ഏറ്റവും അധികം പ്രേക്ഷകരുള്ള YouTube വീഡിയോ ആശയങ്ങളിൽ ഒന്നാണ് Pranks. എന്നാൽ ഇത്തരം വിഡിയോകൾ നിർമ്മിക്കാൻ മിക്കപ്പോഴും ഒറ്റയ്ക്ക് പ്രയാസമാണ്. ശ്രമകരമായ ദൗത്യം ആണെങ്കിലും വിഡിയോകൾ നിർമ്മിക്കാൻ സാധിച്ചാൽ അതിനുള്ള പ്രയോചനം തീർച്ചയായും ലഭിക്കും.
8. Reaction Video
ഈ അടുത്ത കാലത്ത് മലയാളത്തിൽ പ്രചാരത്തിൽ വന്നതാണ് reaction videos . യൂട്യൂബിൽ അല്ലെങ്കിൽ മറ്റേതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ വിഡിയോകൾക്ക് റിയാക്ട് ചെയ്യുന്ന രീതിയിൽ ആണ് ഇത്തരം വിഡിയോകൾ നിർമിക്കാറ്. നവ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുള്ള വിഡിയോകൾ എടുത്ത് reaction വിഡിയോകൾ ഉണ്ടാക്കുമ്പോൾ പ്രചാരം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. Arjyou പോലെ ഉള്ള യൂട്യൂബർമാർ വളരെ ചുരുങ്ങിയ കാലം കൊണ്ട് വലിയൊരു യൗറ്റുബെർ ആയി മാറിയത് ഇത്തരം വിഡിയോകൾ നിർമ്മിച്ചുകൊണ്ടാണ്
9. Pet Videos
തമാശയുള്ളതോ അല്ലെങ്കിൽ അസാധാരണമായതോ ആയ മൃഗങ്ങളുടെ വീഡിയോകൾ വളരെയധികം ആളുകൾ യൂട്യൂബിൽ നിരന്തരം സെർച്ച് ചെയ്യുന്നതാണ്. നിങ്ങളുടെ വളർത്തു മൃഗങ്ങളുടെ വിഡിയോകൾ തന്നെ നിങ്ങൾക്കു ഇതിനായി ഉപയോഗിക്കാൻ സാധിക്കും. വളർത്തു മൃഗങ്ങളുടെ ഓരോ നിമിഷങ്ങളും പകർത്തുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്. അതിൽ നിന്നും വത്യസ്തമായ മുഹൂർത്തങ്ങൾ മാത്രം തിരഞ്ഞെടുത്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുക.
10. Compilation Videos
Compilation വീഡിയോകൾക്കും യൂട്യൂബിൽ വളരെയധികം കാഴ്ചക്കാർ ഉണ്ട്. dance , songs , accedents , sports , animals തുടങ്ങി ഏതു മേഖലയിൽ നിന്നുള്ള വിഡിയോകൾ ഉൾപ്പെടുത്തി വേണമെങ്കിലും ഇത്തരം വിഡിയോകൾ നിർമ്മിക്കാം. കൂടുതൽ ആളുകളും ഇൻറർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്‌തെടുക്കുന്ന വിഡിയോകൾ ആണ് compilation വിഡിയോകൾ ഉണ്ടാക്കാൻ ഉപയോഗിക്കാറ്, അങ്ങനെ ആണ് ചെയ്യുന്നതെങ്കിൽ copy right പ്രശ്നങ്ങൾ ഇല്ലാത്ത വിഡിയോകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
11. Tips and Tricks
ജീവിത ശൈലിയുമായി ബന്ധപ്പെട്ട ചെറു ടിപ്പുകൾ കാഴ്ചക്കാർക്ക് നൽകുന്ന വിഡിയോകൾ നിർമ്മിക്കാം. വിദ്യാഭ്യാസം, ഫാഷൻ, ആരോഗ്യം, പാചകം, യാത്രകൾ തുടങ്ങി നിങ്ങളുടെ താല്പര്യം അനുസരിച്ച് ഏതു മേഖല വേണമെങ്കിലും തിരഞ്ഞെടുക്കാം.
12. Your Story
YouTube- ൽ ശ്രദ്ധിക്കപ്പെടാൻ, നിങ്ങൾ വത്യസ്തമായ ഒരു ചാനൽ സൃഷ്ടിക്കേണ്ടതുണ്ട്. നിങ്ങളുടെ വ്യക്തി ജീവിതം കാണിച്ചു കൊടുക്കുന്ന ചാനൽ സൃഷ്ടിക്കുന്നത് സന്ദർശകരെ ആകർഷിക്കും. നിങ്ങളുടെ ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ പങ്കു വെക്കുന്നതിലൂടെ
പ്രേക്ഷകരുമായി നല്ല ഒരു ബന്ധം സ്ഥാപിച്ചെടുക്കാൻ സാധിക്കുന്നു. നിങ്ങൾക്ക് പറയാൻ വളരെ രസകരമായ ചില അനുഭവങ്ങൾ ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ, സ്വാഭാവികമായും അവ കാണുന്നതിനായി ആളുകൾ കാത്തിരിക്കും.
13. Challenges
ഐസ് ബക്കറ്റ് ചലഞ്ച് പോലെയുള്ള ചലഞ്ചുകൾ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടേയിരിക്കും. ഇത്തരം ചലഞ്ച് വിഡിയോകൾ അസാധാരണമായ തോതിൽ പൊതുജനശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിലുള്ള വിഡിയോകൾ വൈറൽ ആകാനുള്ള സാധ്യതയും വളരെ കൂടുതൽ ആണ്. പുതിയൊരു ചലഞ്ച് നിങ്ങളുടെ ചാനലിലൂടെ അവതരിപ്പിക്കാൻ സാധിച്ചാൽ അത് സോഷ്യൽ മീഡിയ വഴി വളരെ വേഗത്തിൽ ആളുകളിലേക്ക് എത്തിക്കുവാൻ സാധിക്കും. സോഷ്യൽ മീഡിയ ഏറ്റെടുത്താൽ വളരെ പെട്ടെന്ന് നിങ്ങളുടെ ചാനൽ ഒരു വാൻ വിജയം ആയി തീരും.
14. Cute Videos
യൂട്യൂബിൽ ഏറ്റവും അധികം കാഴ്ചക്കാരുള്ള വീഡിയോ വിഭാഗം ആണ് Cute വീഡിയോസ്. വളർത്തു മൃഗങ്ങളുടെയോ കുഞ്ഞു കുട്ടികളുടെയോ ഒക്കെ വിഡിയോകൾ യൂട്യൂബിൽ വളരെയധികം പ്രചാരത്തിലുള്ളതാണ്. ഇത്തരം വിഡിയോകൾ പ്രേക്ഷകരുടെ മുഖത്ത് ഒരു പുഞ്ചിരി നൽകും എന്നതിനാൽ ആവശ്യപ്പെടാതെ തന്നെ ആളുകൾ ഷെയർ ചെയ്യാനും പെട്ടെന്ന് വൈറൽ ആകാനുമുള്ള സാധ്യത കൂടുതൽ ആണ്.
15. DIY
ദൈനംദിന ജീവിതം എളുപ്പമാക്കാൻ സഹായിക്കുന്ന മാർഗങ്ങൾ പ്രേക്ഷകർ പെട്ടെന്ന് സ്വീകരിക്കും. യൂട്യൂബിലെ DIY വിഡിയോകൾ ഇടുന്ന യൂട്യൂബർമാർക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ ലഭിക്കാനുള്ള കാരണവും ഇതാണ്. നിങ്ങൾ ജീവിതത്തിൽ ഉപയോഗിക്കുന്ന പല നുറുങ്ങു വിദ്യകളും നിങ്ങൾക്ക് പ്രേക്ഷകരുമായി പങ്കു വെക്കാവുന്നതാണ്.
16. Jobs Notification Videos
ജോലി അവസരങ്ങൾ വിശദീകരിക്കുന്ന വിഡിയോകൾ ആളുകൾ ധാരാളമായി തിരയാറുണ്ട്. വിവിധ മേഖലകളിൽ ഉള്ള ജോലികൾ കോർത്തിണക്കി വീഡിയോ ചെയ്യാൻ സാധിക്കും. ജോലി ഒഴിവുകൾ ആയതുകൊണ്ട് തന്നെ പ്രസിദ്ധീകരിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. ജോലി ഒഴുവുകൾ വരുന്ന മുറക്ക് കൃത്യമായി വിഡിയോകൾ ചെയ്തില്ലെങ്കിൽ കാഴ്ചക്കാർക്ക് പ്രയോചനം ഇല്ലാതെ പോകുന്നു.
17. Animations
അനിമേഷൻ ഉപയോഗിച്ച് നിങ്ങള്ക്ക് എന്ത് തരം വിഡിയോകൾ വേണമെങ്കിലും ഉണ്ടാക്കി യൂട്യൂബിൽ ഇടാൻ സാധിക്കും. അനിമേഷൻ വിഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾ ഒരു അനിമേറ്റർ ആകണം എന്നില്ല, മൊബൈലിൽ ലഭ്യമായിട്ടുള്ള സൗജന്യ ആപ്പ്ളിക്കേഷൻസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ആർക്കും അനിമേഷൻ വിഡിയോകൾ ഉണ്ടാക്കി എടുക്കാൻ സാധിക്കും. തമാശകൾ, ട്യൂട്ടോറിയൽസ്, ബിസിനസ് തുടങ്ങി ഏതു വിഭാഗത്തിൽ പെട്ട വിഡിയോകൾ വേണമെങ്കിലും ഈ രീതിയിൽ നിർമ്മിക്കാൻ സാധിക്കും.
18. Comparison
വാങ്ങുന്നതിനു മുന്നേ വിവിധ കമ്പനിയുടെ ഉൽപ്പന്നങ്ങൾ താരതമ്യം ചെയുന്നത് ഇന് വളരെ കൂടുതൽ ആണ്. ഉപഭോഗ്താക്കൾക്കു നല്ല ഉൽപ്പന്നം വാങ്ങാൻ സഹായകരമാകുന്ന രീതിയിൽ മാർക്കറ്റിൽ ലഭ്യമായ ഉൽപ്പന്നങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും ഉൾപ്പെടുത്തി വീഡിയോ ചെയ്യുകയാണെങ്കിൽ ധാരാളം കാഴ്ചക്കാരെ ലഭിക്കും. സത്യസന്ധമായതും കൃത്യമായതും ആയ വിവരങ്ങൾ മാത്രം നല്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ വീഡിയോ പ്രേക്ഷകരുടെ വാങ്ങലുകളെ നേരിട്ട് സ്വാധീനിക്കാൻ സാധ്യത ഉള്ളതിനാൽ കൃത്യമായ വിവരങ്ങൾ നൽകുക എന്നത് വളരെ പ്രധാനമാണ്.
19. Show Your Talents
നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഏറ്റവും മികച്ച പ്ലാറ്റ്‌ഫോം ആണ് യൂട്യൂബ്. നിങ്ങള്ക്ക് പ്രശസ്തി ലഭിക്കുന്നതോടൊപ്പം തന്നെ നല്ലൊരു വരുമാനവും ഇത് വഴി ഉണ്ടാക്കാൻ സാധിക്കുന്നു. നൃത്ത വീഡിയോകൾ, ഫുട്ബോൾ കഴിവുകൾ, പാട്ടുകൾ, മ്യൂസിക് ഇൻസ്ട്രുമെന്റസ് എന്നിവയെല്ലാം പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്.
20. Behind the Scenes
Behind the Scenes വിഡിയോകൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. നമ്മൾ കാണുന്ന വിഡിയോകൾ എങ്ങനെ നിർമ്മിക്കപ്പെട്ടു എന്നറിയാൻ പ്രേക്ഷകർക്ക് ഇപ്പോഴും താല്പര്യം കാണും. വിഡിയോകൾ മാത്രമല്ല, എന്തെങ്കിലും വസ്തുക്കൾ, അല്ലെങ്കിൽ പെയിന്റിംഗ് തുടങ്ങി എങ്ങനെയാണു സൃഷ്ടികൾ ഉണ്ടാകുന്നത് എന്നറിയാൻ പ്രേക്ഷകർക്ക് എപ്പോഴും കൗതുകം കാണും.
21. Parenting
കുട്ടികളെ മികച്ച രീതിയിൽ വളർത്തുന്നതിനുള്ള ഉപദേശങ്ങളും ടിപ്പുകളും ഉൾകൊള്ളിച്ചുകൊണ്ട് ചാനൽ ആരംഭിക്കാം. മാതാപിതാക്കൾ ഇത്തരം വിഡിയോകൾ നിരന്തരം യൂട്യൂബിൽ തിരയാറുണ്ട്.
22. Gossip Videos
എന്നും പ്രേക്ഷകർക്കിടയിൽ വളരെയധികം താല്പര്യം ഉള്ള വിഷയം ആണ് ഗോസിപ്പുകൾ. പ്രത്യേകിച്ച് ഫിലിം ഫീൽഡിൽ നിന്നുള്ള ഗോസിപ്പുകൾ.
ഏറ്റവും പുതിയ സെലിബ്രിറ്റി ഗോസിപ്പിനെക്കുറിച്ച് ചർച്ച ചെയ്യുന്ന വീഡിയോകൾ നിങ്ങൾക്ക് ഉണ്ടാക്കാം, അതിനോട് നിങ്ങളുടെ സ്വന്തം പ്രതികരണം നൽകാനും കഴിയും. നിങ്ങളുടെ വീഡിയോകളെ കൂടുതൽ ആകർഷകമാക്കാൻ, ഹാസ്യം കലർത്തിയ രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുക.
23. Makeup Tutorials
നിങ്ങൾ ഒരു മേക്കപ്പ് വിദഗ്ധനാണെങ്കിൽ, അത് പ്രേക്ഷകരുമായി പങ്കിടുന്ന യൂട്യൂബ് വിഡിയോകൾ നിർമ്മിക്കുക. ഏറ്റവും പുതിയ ട്രെൻഡുകൾ മുതൽ പഴമക്കാർ ഉപയോഗിക്കുന്ന നുറുങ്ങുകളും തന്ത്രങ്ങളും നിങ്ങള്ക്ക് ഇതിലൂടെ നൽകാം. Makeup ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങളെ പരിചയപ്പെടുത്തുകയും പുതിയ makeup products -നെക്കുറിച്ചുള്ള റിവ്യൂസ് കൊടുക്കുകയും ചെയ്യുന്നതിലൂടെ കൂടുതൽ കാഴ്ചക്കാരെ ആകർഷിക്കാൻ സാധിക്കും.
24. Hair Tutorials
Makeup ട്യൂട്ടോറിയൽ പോലെ തന്നെ സാധ്യതയുള്ള മറ്റൊരു വിഷയമാണ് മുടിയുമായി ബന്ധപ്പെട്ട ട്യൂട്ടോറിയൽസ്. Make up വീഡിയോകളിൽ തന്നെ ഇതും നിങ്ങള്ക്ക് ഉൾക്കൊള്ളിക്കാൻ സാധിക്കുമെങ്കിലും ഏതെങ്കിലും ഒരു വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ചാനൽ പെട്ടെന്ന് വളരാൻ സഹായിക്കും. വിവിധ തരാം ഹെയർ സ്റ്റൈലുകൾ, മുടിയുടെ സംരക്ഷണത്തിന് ചെയ്യേണ്ട കാര്യങ്ങൾ, മുടി വളരാൻ വേണ്ടി ചെയ്യാവുന്ന നാട്ടു മരുന്നുകൾ തുടങ്ങി ധാരാളം കാര്യങ്ങൾ നിങ്ങൾക്ക് ഇത്തരം വീഡിയോകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചേരാവുന്നതാണ്.
25. Fashion Tips
വസ്ത്രങ്ങളുടെ അവലോകനവും പുതിയ ട്രെൻഡുകൾ പരിചയപ്പെടുത്തുന്നതും നല്ലൊരു വിഷയമാണ്. Make Up പോലെ തന്നെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന വിഷയമാണ് Fashion . ഓരോ സീസണിനും അല്ലെങ്കിൽ വിശിഷ്ട അവസരത്തിനും യോജിക്കുന്ന വസ്ത്രങ്ങൾ നിങ്ങളുടെ ചാനൽ വഴി പരിചയപ്പെടുത്താം. പുതുതായി മാർക്കറ്റിൽ ഇറങ്ങുന്ന മെറ്റീരിയൽസിനെക്കുറിച്ചും നിങ്ങൾക്ക് പ്രേക്ഷകരുമായി ആശയങ്ങൾ പങ്കു വെക്കാൻ സാധിക്കും.
26. Games
നിങ്ങൾ കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ഗെയിംസ് കളിക്കാറുണ്ടെങ്കിൽ അത് ഒരു ചാനൽ ആക്കി മാറ്റി അതിൽ നിന്നും വരുമാനം നേടാൻ സാധിക്കും. വളരെയധികം പ്രചാരത്തിലുള്ള ഗെയിമുകൾ കളിക്കുന്നത് യൂട്യൂബിൽ ധാരാളം ആളുകൾ കാണാറുണ്ട്. നിങ്ങൾ ഓരോ സ്റ്റേജും എങ്ങനെ ഫിനിഷ് ചെയ്യുന്നു, എന്തെല്ലാം തന്ത്രങ്ങൾ ആണ് ഉപയോഗിക്കുന്നത് എന്നെല്ലാം അറിയാൻ പ്രേക്ഷകർക്ക് വളരെ അധികം കൗതുകം കാണും.
27. Shortfilms
നിങ്ങൾക്ക് Short Films ഉണ്ടാക്കാൻ താല്പര്യം ഉണ്ടെങ്കിൽ വളരെയധികം സാദ്ധ്യതകൾ ഉള്ള വിഷയമാണിത്. അഭിനേതാക്കളോ മറ്റു ടെക്‌നീഷ്യന്മാരോ ഇല്ലാതെ തന്നെ ഷോർട് ഫിലിമുകൾ നിർമ്മിക്കാൻ സാധിക്കും. ക്രീയേറ്റീവ് ആയി എന്തെങ്കിലും ചെയ്യുവാൻ സാധിച്ചാൽ ധാരാളം കാഴ്ചക്കാരെ ലഭിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല. മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ നിങ്ങൾക്കു ഇത്തരം വിഡിയോകൾ നിർമ്മിക്കാൻ സാധിക്കും. വീഡിയോ എഡിറ്റ് ചെയ്യുവാൻ മൊബൈലിൽ തന്നെ ഫ്രീ ആപ്പ്ളിക്കേഷൻസ് ലഭ്യമാണ്.
28. Movie Reviews
നിങ്ങൾ സിനിമയിൽ വളരെയധികം താല്പര്യമുള്ള വ്യക്തി ആണെങ്കിൽ ഫിലിം ഫീൽഡുമായി ബന്ധപ്പെട്ട വിഡിയോകൾ നിർമ്മിക്കാം. പുതിയ സിനിമ റിവ്യൂ മുതൽ പഴയകാല സിനിമകളുടെ അവലോകനങ്ങൾ വരെ ഇത്തരം വീഡിയോകളിൽ ഉൾപ്പെടുത്താം.
29. Sports News
സ്പോർട്സ് ഇഷ്ടപ്പെടുന്ന ധാരാളം പ്രേക്ഷകർ യൂട്യൂബിൽ ഉണ്ട്ഏ. റ്റവും പുതിയ കായിക വാർത്തകൾ ഉൾക്കൊള്ളിച്ച് കൊണ്ട് ഒരു ചാനൽ തുടങ്ങിയാൽ ഇത്തരം കാഴ്ചക്കാരെ വളരെ പെട്ടെന്ന് ആകർഷിക്കാൻ സാധിക്കുന്നു. പൊതുവെ സ്പോർട്സിനെക്കുറിച്ചുള്ള വാർത്തകൾ നൽകുന്നതിന് പകരം ഏതെങ്കിലും ഒരു കായിക ഇനം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഫുട്ബോൾ, ക്രിക്കറ്റ്, ടെന്നീസ് തുടങ് ഏതെങ്കിലും ഒരു വിഭാഗത്തിൽ നിന്നുകൊണ്ട് അതുമായി ബന്ധപ്പെട്ട വാർത്തകൾ നല്കാൻ ശ്രദ്ധിക്കുന്നതാണ് നല്ലത്.
30. Workout Videos
വ്യായാമങ്ങൾ എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ചുള്ള വിഡിയോകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ചാനൽ തുടങ്ങാം. ജിമ്മിൽ പോകാതെ തന്നെ വീട്ടിൽ ഇരുന്നുകൊണ്ട് ചെയ്യാൻ സാധിക്കുന്ന വിവിധ വ്യായാമങ്ങൾ പ്രേക്ഷകരുമായി പങ്കിടുക. കൃത്യമായ വിവരങ്ങൾ മാത്രം നല്കാൻ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. വെറുതെ കുറെ workout വിഡിയോകൾ നിർമിക്കുന്നതിന് പകരം, ഏതെങ്കിലും ഒരു കാറ്റഗറി ആളുകളെ മാത്രം ലക്‌ഷ്യം വെച്ചുള്ള വിഡിയോകൾ ഉണ്ടാക്കുന്നത് പെട്ടെന്ന് പ്രേക്ഷകരെ ലഭിക്കാൻ സഹായിക്കും.
31. Yoga
നിങ്ങൾക്ക് യോഗ അറിയാമെങ്കിൽ അത് പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുന്ന വിഡിയോകൾ ചെയ്യാം. യോഗ പരിശീലന വിഡിയോകൾക്ക് ലോകത്താകമാനം ഉള്ള പ്രേക്ഷകരെ ആകർഷിക്കാൻ കഴിയും.
32. Diet Plan
ഒരു വ്യായാമം പോലെ, തന്നെ പ്രിയപ്പെട്ട മറ്റൊരു വിഷയം ആണ് ഡയറ്റ് പ്ലാൻ. ഇൻറർനെറ്റിൽ ആളുകൾ ഏറ്റവും കൂടുതലായി തിരയുന്ന വാചകങ്ങളിൽ ഒന്നാണ് എങ്ങനെ ഭാരം കുറക്കാം അല്ലെങ്കിൽ എനഗ്നെ ഭാരം കൂട്ടം എന്നത്. അതുകൊണ്ടു തന്നെ ഭക്ഷണ നിയന്ത്രണത്തിലൂടെ പോഷകാഹാരങ്ങൾ കഴിച്ച് ഭാരം നിയന്ത്രിക്കാൻ സാധിക്കുന്ന ടിപ്പുകൾ നല്കാൻ നിങ്ങള്ക്ക് സാധിക്കുമെങ്കിൽ വളരെയധികം സാധ്യതയുള്ള ഒരു വിഷയമാണിത്.
33. Motivational Video
നിങ്ങൾ ഒരു പരിശീലകൻ ആണെങ്കിൽ നിങ്ങളുടെ ജീവിത അനുഭവങ്ങൾ പങ്കിടുന്നതിലൂടെ നിങ്ങൾക്ക് മറ്റൊരാളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെങ്കിൽ നിങ്ങൾ തീർച്ചയായും തെരഞ്ഞെടുക്കേണ്ട വിഷയം ആണ് മോട്ടിവേഷൻ. ജീവിതത്തിൽ പ്രതിസന്ധികൾ നേരിടാത്തവരായി ആരും തന്നെ ഉണ്ടാകുകയില്ല. എന്നാൽ അതിനെ എങ്ങനെ മറികടക്കാം എന്ന് അധികം പേർക്കും വ്യക്തമായ ധാരണ ഇല്ലായിരിക്കാം. അതുകൊണ്ട് തന്നെ സമൂഹത്തിൽ നിരവധി പരാജയങ്ങൾ ഏറ്റു വാങ്ങി വിജയത്തിൽ എത്തിച്ചേർന്ന ആളുകളുടെ കഥകളും ജീവിതാനുഭവങ്ങളും ഉൾക്കൊള്ളിച്ച് വീഡിയോ ചെയ്താൽ ധാരാളം കാഴ്ചക്കാരെ ലഭിക്കും.
34. Song Cover
നിങ്ങൾ ഒരു പാട്ടുകാരൻ അല്ലെങ്കിൽ ഏതെങ്കിലും മ്യൂസിക് ഇൻസ്ട്രുമെന്റ് വായിക്കുന്ന ആളാണെങ്കിൽ ശ്രദ്ധേയമായ പാട്ടുകൾക്ക് cover songs ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. ഗാനങ്ങളുടെ റീമിക്സ് ചെയ്യുന്നതിലൂടെയും വേറെ ആലാപന രീതിയിലൂടെ അവതരിപ്പിക്കുന്നതിലൂടെയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പാട്ടാണ് സാധിക്കുന്നു. പ്രശസ്തമായ പാട്ടുകൾ ഉപയോഗിച്ച് ധാരാളം പരീക്ഷണങ്ങൾ നടത്തി നോക്കുന്നതിലൂടെ വൈറൽ വിഡിയോകൾ നിർമ്മിച്ചെടുക്കാനും നിങ്ങള്ക്ക് സാധിക്കും.
35. Music Tutorials
മ്യൂസിക് ഇൻസ്ട്രുമെന്റസ് അല്ലെങ്കിൽ സംഗീതം പഠിക്കാൻ ധാരാളം ആളുകൾ യൂട്യൂബിൽ തിരയാറുണ്ട്. ഏതെങ്കിലും ഒരു ഉപകരണത്തിൽ നിങ്ങൾ വിദഗ്ദ്ധൻ ആണെങ്കിൽ ചെറു വിഡിയോകൾ ആക്കി അപ്‌ലോഡ് ചെയുക. ഓരോ വിഡിയോയും ഓരോ lesson ആക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ കാഴ്ചക്കാർ അവരോട് ആവശ്യപ്പെടാതെ തന്നെ അടുത്ത വിഡിയോകൾ കാണാൻ ശ്രമിക്കും.
36. Stitching
ഫാഷൻ രംഗത്തെ വിഡിയോകൾ പോലെ തന്നെ ഏറ്റവും പ്രിയമേറിയ വിഷയമാണ് എങ്ങനെ വസ്ത്രങ്ങൾ തയ്ക്കാം എന്നത്. യൂട്യൂബിൽ ധാരാളം ആളുകൾ ഇത്തരം ട്യൂട്ടോറിയലുകൾ തിരയാറുണ്ട്. കൊച്ചു കുട്ടികൾക്കുള്ള ഉടുപ്പുകൾ മുതൽ വിശേഷ അവസരങ്ങളിൽ ഇടാനുള്ള വസ്ത്രങ്ങൾ വരെ എങ്ങനെ തയ്‌ക്കാമെന്ന് ആളുകൾ തിരയാറുണ്ട്. ഇതോടൊപ്പം തന്നെ cloth painting , embriodery തുടങ്ങിയവയ്ക്കും ധാരാളം സാധ്യത ഉണ്ട്.
You can go for any topic to start a channel, not just from this 36 Most Popular Youtube Channel Ideas. Only go for a topic that you are really interested in. Because it is a long process, you need to create and upload videos at regular intervals. So the success of your channel depends on how consistent you are in adding new videos.