March 30, 2023

30 ജനപ്രിയ ബ്ലോഗ് വിഷയങ്ങൾ

Share Post

30 Most Popular Blog Topics are explained in this blog to become a successful blogger. You can choose any of these topics to start blogging. Apart from this 30 Most Popular Blog Topics, you can select any other topic where you can contribute the best articles that attract readers.

നിങ്ങളുടെ താൽപ്പര്യങ്ങളും ആശയങ്ങളും ഓൺലൈൻ ആയി ആളുകളിലേക്ക്‌ എത്തിക്കുകയും അതിലൂടെ ഒരു വരുമാനം നേടുകയും ചെയ്യാനുള്ള മികച്ച മാർഗമാണ് ബ്ലോഗിംഗ്. ഒരു ബ്ലോഗ് ആരംഭിക്കുന്നതിനും അതിലൂടെ വരുമാനം ലഭിക്കുന്നതിനും കുറച്ച പരിശ്രമം ആവശ്യമായിട്ടുണ്ട്. ബ്ലോഗിന്റെ വിജയത്തെ തീരുമാനിക്കുന്ന ഒരു പ്രധാന ഘടകം ആണ് നിന്നാണ് തിരഞ്ഞെടുക്കുന്ന വിഷയം. തിരഞ്ഞെടുക്കുന്ന വിഷയത്തിൽ നിങ്ങൾക്കുള്ള അറിവും താല്പര്യവും പ്രാവീണ്യവും പ്രധാനമാണ്. ഒരു ബ്ലോഗ് തുടങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ തിരഞ്ഞെടുക്കാൻ സാധിക്കുന്ന ഏറ്റവും പോപ്പുലർ ആയ 30 വിഷയങ്ങൾ ആണ് ഈ ബ്ലോഗിൽ വിശദീകരിക്കുന്നത്.

Related : ഒരു ബ്ലോഗ് എങ്ങനെ തുടങ്ങാം?

30 Most Popular Blog Topics

30 Most Popular Blog Topics to Become a Successful Blogger.

1. Review Blogs

ഒരു ഉൽപ്പന്നം അല്ലെങ്കിൽ സേവനം വാങ്ങുന്നതിനുമുമ്പ് ആ ഒരു ഉല്പന്നം അല്ലെങ്കിൽ സേവനം ഉപയോഗിച്ചവരോട് അഭിപ്രായം ചോദിക്കുന്നത് സർവ്വ സാധാരണം ആണ്. അതുകൊണ്ട് തന്നെ ഓൺലൈൻ റിവ്യൂകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. നിങ്ങൾക്ക് ഉയർന്ന നിലവാരമുള്ള റിവ്യൂ എഴുതാൻ കഴിയുമെങ്കിൽ, നിങ്ങളുടെ ബ്ലോഗിന് തീർച്ചയായും വേഗത്തിൽ വളരും. കൂടാതെ, ആളുകൾക്ക് കൃത്യമായ ഉപദേശം നല്കാൻ നിങ്ങള്ക്ക് സാധിക്കുകയാണെങ്കിൽ കാലക്രമേണ ആ മേഖലയിൽഡ് വിദഗ്ധനായി നിങ്ങളെ പരിഗണിക്കുവാൻ തുടങ്ങും. ഏതെങ്കിലും ഒരു മേഖല തിരഞ്ഞെടുത്ത ശേഷം അതുമായി ബദ്ധപ്പെട്ട റിവ്യൂകൾ എഴുതുന്നതാണ് നല്ലത്. ഏറ്റവും കൂടുതൽ വിജയ സാധ്യത ഉള്ള ചില മേഖലകൾ താഴെ കൊടുക്കുന്നു.

  • Movie Reviews
  • Electronic Product Reviews
  • Digital Product Reviews
  • Music Reviews
  • Game Reviews
  • Service Reviews
  • Vehicle Reviews

റിവ്യൂ എഴുതുമ്പോൾ, അവയുടെ ഗുണങ്ങളും ദോഷങ്ങളും ഉൾപ്പെടുത്തുന്നത് നിങ്ങൾക്ക് കൂടുതൽ വിശ്വാസ്യത നൽകും. സത്യസന്ധമായ വിവരങ്ങൾ മാത്രം നൽകുവാൻ ശ്രമിക്കുക. തെറ്റായ വിവരങ്ങൾ നൽകിയാൽ മുന്നോട്ടുള്ള യാത്രയിൽ അത് വിഷമകരമാകും.

ഒരു മികച്ച ബ്ലോഗർ ആയിക്കഴിഞ്ഞാൽ കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും റിവ്യൂ എഴുതി നിങ്ങളുടെ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ നിങ്ങളെ തേടി വരുന്നതാണ്. ഇതിലൂടെ വലിയൊരു വരുമാനം ഉണ്ടാക്കാൻ സാധിക്കും.

2. Travel Blogs

യാത്ര നിങ്ങളുടെ ഹോബിയാണെങ്കിൽ, ഒരു യാത്രാ ബ്ലോഗിലൂടെ നിങ്ങളുടെ അനുഭവം പങ്കിടാം. ഓൺലൈൻ ട്രാവൽ ബ്ലോഗുകൾ യാത്ര ചെയ്യുന്നവർക്കും യാത്രയെ സ്നേഹിക്കുന്നവർക്കും വലിയ സഹായമാണ്. സ്ഥലങ്ങളെക്കുറിച് എഴുതുമ്പോൾ വിശദമായി എഴുതാൻ ശ്രമിക്കുക. ഒരു സ്ഥലത്ത് ചെന്നാൽ അവിടുത്തെ പ്രത്യേകതകൾ, താമസ സൗകര്യം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സഹായത്തിനും മറ്റു വിവരങ്ങൾക്കുമായി ബന്ധപ്പെടേണ്ട നമ്പർ തുടങ്ങി ആ സ്ഥലം സന്ദർശിക്കാൻ പോകുന്നവർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ബ്ലോഗിന്റെ സ്വീകാര്യത പെട്ടെന്ന് വർധിപ്പിക്കുന്നു. വിവരങ്ങൾക്കായി കൂടുതൽ ആളുകൾ ബ്ലോഗിൽ വരുകയും ഉപദേശങ്ങൾക്കായി നിങ്ങളെ ബന്ധപ്പെടുകയും ചെയ്യുന്നു.

ഓരോ സ്ഥലങ്ങളിലുമുള്ള ഹോട്ടലുകളുമായോ അല്ലെങ്കിൽ അനുബന്ധ സേവനങ്ങളുമായോ കൂടി ചേർന്ന്, നിങ്ങളുടെ ബ്ലോഗുകളിൽ അവരുടെ സേവങ്ങൾ പരാമർശിക്കുന്നതിലൂടെ ഒരു വരുമാനം നേടാൻ നിങ്ങള്ക്ക് സാധിക്കുന്നു.

3. News Portal

ധാരാളം ന്യൂസ് പോർട്ടലുകൾ ഇന്ന് ലഭ്യമാണ്, അതുകൊണ്ടു തന്നെ പുതുതായി തുടങ്ങി വിജയിക്കാൻ നല്ല പരിശ്രമം ആവശ്യമായി വരുന്ന ഒരു മേഖലയാണിത്. മത്സരിക്കേണ്ടി വരുന്നത് വർഷങ്ങൾ ആയി ഈ മേഖലയിൽ നില നിൽക്കുന്ന വലിയ വാർത്ത ഏജൻസികളുമായിട്ടാണ് എന്നുള്ളതാണ് ഇതിനെ ദുഷ്കരം ആക്കുന്നത്.

എന്നാൽ നിങ്ങളുടെ ചുറ്റുപാടിൽ നടക്കുന്ന ചെറിയ ചെറിയ കാര്യങ്ങളെ ഉൾപ്പെടുത്തി ഒരു ന്യൂസ് പോർട്ടൽ തുടങ്ങുവാൻ സാധിച്ചാൽ നിങ്ങളുടെ ചുറ്റുവട്ടത്ത് പെട്ടെന്ന് പ്രചാരം ലഭിക്കും. നിങ്ങളുടെ പ്രദേശത്തെ അല്ലെങ്കിൽ ചുറ്റുമുള്ള നഗരങ്ങളിൽ നടക്കുന്ന സംഭവങ്ങൾ, പരിപാടികൾ, ഉത്സവങ്ങൾ തുടങ്ങി ആളുകളെ ആകർഷിക്കുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും വാർത്തകൾ പ്രസിദ്ധീകരിക്കുക. നിങ്ങളുടെ സ്വന്തം നാടായതിനാൽ അവിടെ ഉള്ള ആളുകൾ ആസ്വദിക്കുന്ന ഒരു ഭാഷ ശൈലി കൂടി ഉൾപ്പെടുത്തിയാൽ പെട്ടെന്നു ശ്രദ്ധിക്കപ്പെടും.

4. Technical Tutorials

നിങ്ങൾക്ക് ഏതെങ്കിലും ടെക്നോളജിയിൽ പ്രാവീണ്യം ഉണ്ടെങ്കിൽ അവയുമായി ബന്ധപ്പെട്ട ബ്ലോഗുകൾ തുടങ്ങാവുന്നതാണ്. നിങ്ങളുടെ ഇഷ്ട സാങ്കേതിക വിദ്യയുടെ വിവിധ തലങ്ങൾ വിവരിക്കുന്ന ബ്ലോഗുകൾ എഴുതുക. അതിനു പുറമെ അവയുമായി ബന്ധപ്പെട്ട ജോലി സാദ്ധ്യതകൾ, ഉടനെ വരൻ പോകുന്ന മാറ്റങ്ങൾ തുടങ്ങി അനുബന്ധ വിഷയങ്ങൾ കൂടി പരിഗണിക്കുന്നത് കൂടുതൽ ആളുകളിലേക്ക്‌ എത്തുവാൻ സഹായിക്കും.

5. How To Blog

ഒരു പ്രത്യേക മേഖലയെക്കുറിച്ച് നിങ്ങൾക്ക് വളരെയധികം അറിവ് ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട How to ലേഖനങ്ങൾ ഉൾപ്പെടുത്തി ബ്ലോഗ് തുടങ്ങുന്നത് വളരെ നല്ല ആശയമാണ്. ഇന്ന് ആളുകൾ പരിഹാരങ്ങൾ കാണുന്നതിനായി ഇന്റർനെറ്റിനെ വളരെയധികം ഉപയോഗിക്കുന്നുണ്ട്.

ആളുകൾക്ക് എന്ത് സംശയം വന്നാലും ആദ്യം ചെയ്യുന്നത് അത് ഗൂഗിൾ സെർച്ച് ചെയ്യുക എന്നതാണ്. അതുകൊണ്ട് തന്നെ How to ബ്ലോഗുകൾക്ക് വലിയ പ്രചാരമാണുള്ളത്. നിങ്ങൾക്കു പ്രാവീണ്യമുള്ള മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതി പോസ്റ്റ് ചെയ്യുകയാണ് നിങ്ങൾ ചെയ്യേണ്ടത്. ഇത്തരം ബ്ലോഗുകളുടെ സാധ്യത അനന്തമാണ്.

6. Beginners Guide

How to ബ്ലോഗുകൾ പോലെ തന്നെയാണ് തുടക്കകർക്കുള്ള ഗൈഡുകൾ. ആദ്യമായി ചെയ്യുന്ന ഒരു കാര്യം എങ്ങനെ തുടങ്ങണം, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം തുടങ്ങി ആ ജോലി ഭംഗിയായി എങ്ങനെ തീർക്കാമെന്ന് കൃത്യമായി വിവരിക്കുന്ന ബ്ലോഗുകൾക്ക് എന്നും വലിയ ഡിമാൻഡ് ആണ്. സാങ്കേതികമായ ജോലികളിൽ ഇത്തരം ബ്ലോഗുകൾ വലിയ സഹായമാണ്.

7. Food and Recipes

നിങ്ങൾ ഒരു പാചക പ്രേമിയാണെങ്കിൽ, ഒരു പാചകക്കുറിപ്പ് ബ്ലോഗ് തുറക്കുന്നത് മികച്ച ആശയമാണ്. പുതുമയാർന്ന വിഭവങ്ങൾ ഉണ്ടാക്കുന്ന രീതികൾ അവതരിപ്പിച്ചാൽ വളരെ പെട്ടെന്ന് ആളുകൾ നിങ്ങളുടെ ബ്ലോഗിലെ അവരുടെ മനസ്സിലേറ്റാൻ തുടങ്ങും. പുതിയ പരീക്ഷണങ്ങൾ, നടൻ വിഭവങ്ങൾ, നഷ്ടമാകുന്ന രുചികൾ തുടങ്ങി ജനങ്ങളുടെ മനസ്സിലേക്ക് പെട്ടെന്ന് ഇറങ്ങി ചെല്ലാൻ ഭക്ഷണവുമായി ബന്ധപ്പെട്ട ബ്ലോഗുകൾക്ക് വളരെ പെട്ടെന്ന് സാധിക്കുന്നു.

8. DIY

ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന വാക്കുകളിൽ ഒന്നാണ് DIY . സൗന്ദര്യവർദ്ധക വസ്‌തുക്കൾ, ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ജോലികൾ തുടങ്ങിയവയെല്ലാം മറ്റുള്ളവരുടെ സഹായമില്ലാതെ സ്വന്തമായി തന്നെ ചെയ്യുന്ന രീതി ആണ് DIY . വീട്ടിലെ ചെറിയ ജോലികൾ ലഭ്യമായ ഉപകരണങ്ങളും വസ്തുക്കളും വെച്ച് എങ്ങനെ ചെയ്യാം, അല്ലെങ്കിൽ സൗന്ദര്യവർദ്ധക വസ്‌തുക്കൾ വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാം തുടങ്ങി ചെറിയ പൊടിക്കൈകൾ വിശദീകരിക്കുന്ന ബ്ലോഗുകൾക്ക് വലിയ സാധ്യതയാണുള്ളത്.

9. Top 10

ഇൻറർനെറ്റിൽ ധാരാളം ആളുകൾ തിരയുന്ന ഒന്നാണ് Top 10 Websites, Top Applications, Top Games അല്ലെങ്കിൽ Best Websites for തുടങ്ങിയവ. ഓരോ മേഖലയിലെയും മികച്ച വെബ്‌സൈറ്റുകളെ കണ്ടെത്തി അവ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതിലൂടെ ആളുകളെ ആകർഷിക്കാൻ സാധിക്കും. വെബ്സൈറ്റുകൾ മാത്രമല്ല, വിവിധ സേവങ്ങൾ അല്ലെങ്കിൽ ഉൽപ്പന്നങ്ങൾ തുടങ്ങി എന്ത് വേണമെങ്കിലും പട്ടിക രൂപത്തിൽ ബ്ലോഗിൽ കൊടുക്കാവുന്നതാണ്. എന്തുകൊണ്ട് നിങ്ങൾ അവയെ നിങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി അല്ലെങ്കിൽ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ആണ് നിങ്ങൾ അവയെ തിരഞ്ഞെടുത്തത് എന്നുകൂടെ വിശദീകരിച്ചാൽ വായനക്കാരുടെ വിശ്വാസ്യത കൂടും.

10. Advice Blogs

റിവ്യൂകളും ഗൈഡുകളും എഴുതുന്നതിനുപുറമെ, മറ്റുള്ളവരെ സഹായിക്കുന്ന അല്ലെങ്കിൽ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന ഉപദേശങ്ങൾ നൽകുന്ന ബ്ലോഗുകൾക്കും വളരെ അധികം സന്ദർശകരെ ലഭിക്കുന്നുണ്ട്. ജീവിത പ്രശ്നങ്ങൾ, നിയമ സഹായങ്ങൾ, ആരോഗ്യപരമായ ഉപദേശങ്ങൾ, വാഹനങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങൾ, ഗവണ്മെന്റ് ഓഫീസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങി പൊതു ജനങ്ങൾ ഇപ്പോഴും ഉപദേശം തേടുന്ന മേഖലകൾ തിരഞ്ഞെടുക്കാവുന്നതാണ്. സ്ഥിരമായി വരുന്ന പ്രശ്നങ്ങളെക്കുറിച് ലേഖനങ്ങൾ എഴുതുന്നതോടൊപ്പം വായനക്കാരുമായി നേരിട്ട് ചാറ്റ് ചെയ്തു ഓൺലൈൻ ആയി ഉപദേശങ്ങൾ കൊടുക്കുവാൻ ഉള്ള ചാറ്റ് പൊലിയുന്ന സംവിധാനങ്ങളും ബ്ലോഗിൽ ഉണ്ടായിരിക്കേണ്ടതാണ്.

11. Health & Fitness

ആരോഗ്യകരമായ ഒരു ജീവിതശൈലികളെക്കുറിച്ചു ധാരാളം ആളുകൾ എന്നും ഇൻറർനെറ്റിൽ തിരയാറുണ്ട്. ഇക്കാരണത്താൽ, ഒരു ഫിറ്റ്നസ് അല്ലെങ്കിൽ ആരോഗ്യവുമായി ബന്ധപ്പെട്ട ബ്ലോഗുകൾക്ക് നല്ല സാധ്യതയാണുള്ളത്. യോഗ, വീട്ടിൽ ഇരുന്നു ചെയ്യാവുന്ന വർക്ക് ഔട്ട്, പോഷകാഹാരങ്ങൾ, മാനസിക ആരോഗ്യം നിലനിർത്താൻ ഉള്ള വഴികൾ തുടങ്ങി എല്ലാ വിഷയങ്ങളും ഇത്തരം ബ്ലോഗുകളിലൂടെ എഴുതാൻ കഴിയുന്നതാണ്.

12. Job Portal

പുതിയതായി വരുന്ന ജോലികളെ ആളുകളിലേക്ക്‌ എത്തിക്കുന്ന ഒരു ബ്ലോഗ് വിജയിപ്പിച്ചെടുക്കാൻ താരതമ്യേന എളുപ്പമാണ്. ആളുകൾ ദിവസവും സെർച്ച് ചെയ്യുന്ന ഒരു മേഖയാണ് തൊഴിലുകൾ. വിവിധ തലങ്ങളിൽ ഇത്തരം ബ്ലോഗുകൾ ചെയ്യാൻ പാട്ടും. ഗവണ്മെന്റ് ജോലികൾ മാത്രം പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകൾ, IT മേഖലയിലെ ജോലികൾ, വീട്ടിൽ ഇരുന്നു ചെയ്യാവുന്ന ജോലികൾ , career guidance തുടങ്ങി ജോലിയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരുപാട് മേഖലകളെ ഇത്തരം ബ്ലോഗുകളിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട വാർത്തകൾ ആണ് നിങ്ങൾ പ്രസിദ്ധീകരിക്കുന്നതെങ്കിൽ അവ ഷെയർ ചെയ്തു പോകാനുള്ള സാധ്യതയും വളരെ കൂടുതൽ ആണ്.

13. Medicinal Plants

നമ്മുടെ ചുറ്റും കണ്ടു വരുന്ന ഔഷധ മൂല്യമുള്ള സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ബ്ലോഗുകൾ തയ്യാറാക്കാവുന്നതാണ്. ചെടികളുടെ പേര്, ശാസ്ത്രീയ നാമം, അവയുടെ ഉപയോഗം, എവിടെല്ലാം കണ്ടു വരുന്നു തുടങ്ങി വിശദമായി തന്നെ വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക. സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് ഇത്തരം ബ്ലോഗുകളെ കൂടുതൽ ആകർഷകമാക്കാൻ സഹായിക്കുന്നു.

14. Traditional Treatments & Tips

ഔഷധ സസ്യങ്ങളുടെ ബ്ലോഗുമായി ചേർന്ന് നിൽക്കുന്ന മറ്റൊരു മേഖലയാണ് പരമ്പരാഗത ചികിത്സ രീതികൾ. കൂടുതൽ ഗവേഷണം നടത്തി ബ്ലോഗുകൾ എഴുതേണ്ട ഒരു മേഖലയാണിത്. അത്ര എളുപ്പത്തിൽ ഉള്ളടക്കം ലഭിക്കുകയില്ല.എന്നാൽ, ഇങ്ങനെ ഉള്ള ബ്ലോഗുകൾ എന്നതിൽ വളരെ കുറവായതുകൊണ്ടും, അധികമാരും കടന്നു വരാത്ത മേഖല ആയതുകൊണ്ടും, ഇങ്ങനെ ഉള്ള ബ്ലോഗുകൾ തുടങ്ങുവാനും അത് മുന്നോട്ട് കൊണ്ട് പോകാനും സാധിച്ചാൽ വിജയിക്കാൻ ഉള്ള സാധ്യത കൂടുതലാണ്.

15. Farming & Agriculture

ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ആണ് കൃഷി. ഓരോ ദിവസം ചെല്ലുംതോറും കൃഷി കൂടുതൽ ജനകീയമായി മാറുന്നു. കൂടുതൽ കൂടുതൽ ആളുകൾ ഇന്ന് കൃഷിയിലേക്കു ഇറങ്ങാൻ മനസ്സ് കാണിക്കുന്നു. അതുകൊണ്ടു തന്നെ നൂതന കൃഷി രീതികളെയും ഉപകാരണങ്ങളെയും ഒക്കെ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗിന് സ്വീകാര്യത കൂടുതലാണ്. ബ്ലോഗിന്റെ ഉള്ളടക്കം ലഭിക്കാനും എളുപ്പമാണ്, നാട്ടിൻപുറത്തൂടെ ഒന്ന് ഇറങ്ങി നടന്നാൽ തന്നെ ആവശ്യത്തിന് വിവരങ്ങൾ ശേഖരിക്കാൻ കഴിയും. വലിയ കൃഷി രീതികൾ മുതൽ അടുക്കള തോട്ടങ്ങൾ വരെ നിങ്ങൾക്കു വിഷയമാക്കാം. പഴയ തലമുറയിലുള്ളവരുടെ അറിവുകൾ കൂടി ബ്ലോഗ് വഴി പങ്കു വെക്കാൻ സാധിച്ചാൽ തീർച്ചയായും ധാരാളം ആളുകൾ നിങ്ങളുടെ ബ്ലോഗ് തേടി വരും.

16. Self Defence

അപകടകരമായ സാഹചര്യങ്ങളിൽ എങ്ങനെ സ്വയം രക്ഷ നേടാമെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. ഇതിന് എല്ലായ്പ്പോഴും ആയോധനകലയുടെ കഴിവുകൾ ആവശ്യമില്ല. സ്വയം പ്രതിരോധ തന്ത്രങ്ങൾ പഠിപ്പിക്കുന്ന ധാരാളം ബ്ലോഗുകൾ ഇന്നുണ്ട്. ഇത് വളർന്നു വരുന്ന ഒരു മേഖലയാണ്, നിങ്ങൾക്ക് അതിൽ ഒരു ജനപ്രിയ ബ്ലോഗ് നിർമ്മിക്കാൻ കഴിയും. സുരക്ഷാ ഉപദേശം, സ്വയം പ്രതിരോധ നീക്കങ്ങൾ, മാരകമല്ലാത്ത ആയുധങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകൾ നിങ്ങള്ക്ക് എഴുതുവാൻ സാധിക്കും.

17. Gardening

പൂന്തോട്ടങ്ങളെക്കുറിച്ചും അവ എങ്ങനെ ഭംഗിയായി പരിപാലിക്കുമെന്നും ഒക്കെ വിശദീകരിക്കുന്ന ബ്ലോഗുകൾ തുടങ്ങാം. നഗരത്തിൽ താമസിക്കുന്നവരെ ഇത്തരം ബ്ലോഗുകളിലേക്ക് ആകർഷിക്കാൻ എളുപ്പമാണ്. പരിമിതമായ സ്ഥലത്തു എങ്ങനെ ഒരു ഭംഗിയാർന്ന പൂന്തോട്ടം ഉണ്ടാക്കാം എന്ന് വിവരിക്കാൻ നിങ്ങൾക്ക് സാധിക്കുകയാണെങ്കിൽ ധാരാളം വായനക്കാരെ നിങ്ങൾക്കു ലഭിക്കും.

18. Tips & Tricks

DIY പോലെ തന്നെ തുടങ്ങാവുന്ന മറ്റൊരു ബ്ലോഗ് ആണ് Tips & Tricks . ഇത് ഏതു മേഖലയിൽ നിന്നും ആകാം. ജീവിത ശൈലി, തൊഴിൽ, ടെക്നോളജി, വിദ്യാഭ്യാസം തുടങ്ങി ഏതു വിഷയം വേണമെങ്കിലും നിങ്ങൾക്ക് പ്രതിപാധിക്കാം. നുറുങ്ങു വിദ്യകൾക്കു എന്നും ഒരുപാട് ആവശ്യക്കാരുണ്ട്. ജീവിതം കൂടുതൽ ലഘൂകരിക്കാൻ സാധിക്കുന്ന എന്ത് ഉപദേശവും നിങ്ങൾക്ക് പങ്കു വെക്കാവുന്നതാണ്.

19. Photography

ഫോട്ടോഗ്രാഫ്യിൽ നിങ്ങള്ക്ക് തർപ്പര്യം ഉണ്ടെങ്കിൽ ഒരു ബ്ലോഗ് തുടങ്ങുന്നതിലൂടെ ചുരുങ്ങിയ കാലയളവിൽ ഒരു വരുമാനം കൂടെ ഉണ്ടാക്കാൻ സാധിക്കുന്നു. ഓൺലൈൻ ഫോട്ടോഗ്രാഫി കോഴ്സുകൾക്ക് ഇന്ന് വളരെയധികം ആവശ്യക്കാരുണ്ട്. അതിനു പുറമെ നിങ്ങളുടെ ഫോട്ടോകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതിലൂടെ അവ ആവശ്യക്കാർക്ക് വിൽക്കുവാനും സാധിക്കുന്നു. ഫോട്ടോഗ്രഫിയിലെ പുത്തൻ ട്രെൻഡുകൾ പരിചയപ്പെടുത്തുന്നതിലൂടെയും പുതിയ സ്ഥലങ്ങൾ പരിചയപ്പെടുത്തുന്നതിലൂടെയും ബ്ലോഗിലേക്ക് ആളുകളെ ആകർഷിക്കാൻ സാധിക്കും.

20. Music Instrument Tutorials

ഏതെങ്കിലും സംഗീത ഉപകരണത്തിൽ നിങ്ങൾക്കു പ്രാവീണ്യം ഉണ്ടെങ്കിൽ, നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണ് ഓൺലൈൻ ക്ലാസുകൾ. ഒരു ബ്ലോഗിലൂടെ ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നു. നിങ്ങളുടെ കഴിവുകൾ ബ്ലോഗിലൂടെ പ്രകടിപ്പിക്കുക, ഇത് ആളുകളെ ആകർഷിക്കാൻ സഹായിക്കും. സൗജന്യ ക്ലാസ്സുകൾ നടത്തി കൂടുതൽ ആളുകളെ ബ്ലോഗിൽ സന്ദർശകർ ആക്കി മാറ്റിയ ശേഷം പണം വാങ്ങിച് ദൈർഗ്യമേറിയ ക്ലാസുകൾ നടത്താവുന്നതാണ്.

21. Learn a New Language

പുതിയ ഭാഷകൾ പഠിക്കാൻ ശ്രമിക്കുന്നവർക്ക് സഹായകരമാകുന്ന ബ്ലോഗുകൾ തുടങ്ങാവുന്നതാണ്. നിങ്ങൾക്കു ഏറ്റവും പരിചിതമായ ഭാഷ എങ്ങനെ എളുപ്പത്തിൽ പഠിക്കാം എന്ന് വിശദീകരിച് പോസ്റ്റുകൾ എഴുതുക. മറ്റു ബ്ലോഗുകളെ പോലെ നിരന്തരം പോസ്റ്റുകൾ ചെയ്തില്ലെങ്കിലും ഇത്തരം ബ്ലോഗുകളിൽ വായനക്കാർ വരും. അതിനു പുറമെ വിവിധ ഭാഷകൾ എളുപ്പത്തിൽ പഠിക്കാൻ സഹായിക്കുന്ന വെബ്സൈറ്റുകൾ, അപ്പ്ലിക്കേഷനുകൾ തുടങ്ങിയവയെ പരിചയപ്പെടുത്തുന്ന പോസ്റ്റുകളും ചെയ്യാം.

22. Web Designing

വെബ്സൈറ്റ് ഡിസൈനിംഗിനെ കുറിച്ചുള്ള ബ്ലോഗുകൾ സാധാരണയായി ഡവലപ്പർമാർക്കുള്ള ഒരു പഠന സഹായിയായി പ്രവർത്തിക്കുന്നു. വെബ്‌സൈറ്റ് ബിൽ‌ഡർ‌ അവലോകനങ്ങൾ‌, കോഡിംഗ് ടിപ്പുകൾ‌, അറിഞ്ഞിരിക്കേണ്ട മികച്ച സവിശേഷതകൾ‌ എന്നിവ ഉൾപ്പെടുത്തി ബ്ലോഗ് തുടങ്ങാം. നിങ്ങളുടെ പ്രവർത്തന മേഖല ഇതുമായി ബന്ധപ്പെട്ടതാണെങ്കിൽ ഒരുപാട് കാര്യങ്ങൾ ഇത്തരം ബ്ലോഗിലൂടെ പറയുവാൻ കഴിയും.

23. Sports

സ്പോർട്സ് നിങ്ങളുടെ അഭിനിവേശമാണെങ്കിൽ, അതിനെക്കുറിച്ച് ഒരു ബ്ലോഗ് ആരംഭിക്കുന്നത് വളരെ രസകരമായ ഒരു കാര്യമാണ്. നിങ്ങൾക്ക് ബ്ലോഗിനെ ഒരു സ്പോർട്സ് ചാനൽ ആയി മാറ്റാം. ഏതെങ്കിലും ഒരു കായിക ഇന്നത്തെ അടിസ്ഥാനമാക്കി ബ്ലോഗ് തുടങ്ങാം അല്ലെങ്കിൽ എല്ലാ കായിക രംഗങ്ങളെയും ഉൾക്കൊള്ളിക്കാം. കായിക വാർത്തകൾക്കു പുറമെ നിങ്ങളുടെ ബ്ലോഗിന് കായിക ഉപകരണങ്ങളോ വേദികളോ അവലോകനം ചെയ്യാം.

24. Pets

വളർത്തു മൃഗങ്ങൾ നിങ്ങള്ക്ക് താല്പര്യം ഉള്ള മേഖല ആണെങ്കിൽ അത്തരം ബ്ലോഗുകൾക്ക് ധാരാളം വായനക്കാരെ ലഭ്യമാണ്. വളർത്തുമൃഗങ്ങളുടെ ഭംഗിയുള്ള ദൈനംദിന കാര്യങ്ങളോടൊപ്പം, വളർത്തുമൃഗങ്ങളുടെ പരിപാലനത്തിനുള്ള നുറുങ്ങുകളും ഇത്തരം ബ്ലോഗുകൾ വഴി പരിചയപ്പെടുത്താവുന്നതാണ്.
മൃഗ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ധാരാളം ബ്ലോഗുകൾ ഉണ്ട്. മൃഗക്ഷേമത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനു പുറമേ, അവയുടെ സംരക്ഷണത്തണയി ഇത്തരം ബ്ലോഗുകൾ വിവിധ സംഘടനകളുമായി ചേർന്ന് പ്രവൃത്തിക്കുകയും ചെയ്യുന്നു,

25. Self Improvement

ആളുകൾക്ക് സ്വയം മെച്ചപ്പെടുവാനും നല്ല ജീവിതം കെട്ടിപ്പടുക്കാനും സഹായകരമായ രീതിയിൽ ജീവിതാനുഭവങ്ങളും വിജയങ്ങളും ഉൾപ്പെടുത്തി ബ്ലോഗുകൾ തുടങ്ങാവുന്നതാണ്. ജീവിത ശൈലികൾ ചിട്ടപ്പെടുത്തുന്നത് മുതൽ ആരോഗ്യകരമായ ശരീരത്തിന് അനുയോജ്യമായ ഭക്ഷണം കണ്ടെത്തുന്നത് വരെ, ഇത്തരത്തിലുള്ള ബ്ലോഗുകളിൽ പ്രതിപാദിക്കാൻ സാധിക്കുന്നതാണ്.

26. Stories

നിങ്ങൾ ചെറു കഥകൾ എഴുതാറുണ്ടോ? അവ മറ്റുള്ളവരുമായി പങ്കിടാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ഏറ്റവും പ്രിയമേറിയ ആശയങ്ങളിൽ ഒന്നാണ് ചെറു കഥകൾ. നിങ്ങളുടെ എഴുത്ത് മെച്ചപ്പെടുത്തുവാൻ ത് വളരെ അധികംസഹായിക്കും, അതിനുപരി, ഒരു എഴുത്തുകാരൻ എന്ന നിലയിൽ നിങ്ങളെ ആളുകൾ അംഗീകരിച്ചു തുടങ്ങും. മറ്റുള്ളവരെ നിങ്ങളുടെ ബ്ലോഗിൽ അവരുടെ കഥകൾ പോസ്റ്റ് ചെയ്യാൻ അനുവദിക്കുന്നതിലൂടെ ബ്ലോഗ് വളരെ പെട്ടെന്ന് വളർത്തുവാൻ നിങ്ങൾക്ക് സാധിക്കുന്നു.

27. Poems

കഥകൾ പോലെ തന്നെ ഉള്ള മറ്റൊരു വിഷയം ആണ് കവിതകൾ. കവിതകൾ എഴുതുന്നത് നിങ്ങളുടെ വിനോദം ആണെങ്കിൽ അതിനെ ഒരു ബ്ലോഗിലൂടെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ സാധിക്കുന്നതാണ്.

28. Mythology

പുരാണങ്ങളും ഐതീഹ്യങ്ങളും നിങ്ങളുടെ ഇഷ്ട വിഷയം ആണെങ്കിൽ അതുമായി ബന്ധപ്പെട്ട ബ്ലോഗ് തുടങ്ങാവുന്നതാണ്. കൃത്യമായ വിവരങ്ങൾ ശേഖരിച്ചെടുത്ത് വായനക്കാർക്ക് ഇഷ്ടമാകുന്ന രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കേണ്ടതാണ്. പുരാണങ്ങൾ ആകുമ്പോൾ ഒരു സീരീസ് ആയി നിങ്ങള്ക്ക് കാര്യങ്ങൾ അവതരിപ്പിക്കാൻ സാധിക്കും. ഇത് വായനക്കാരെ തുടർച്ചയായി ബ്ലോഗിലേക്ക് കൊണ്ട് വരാൻ സഹായിക്കും.

29. Space

നിങ്ങൾ സ്പേസ്, സ്പേസ് ടെക്നോളജി അല്ലെങ്കിൽ യൂണിവേഴ്‌സ് തുടങ്ങിയ വിഷയങ്ങളിൽ താല്പര്യം ഉള്ള ആളാണെങ്കിൽ തിരഞ്ഞെടുക്കാവുന്ന ഒരു മേഖല ആണ് സ്പേസ്. അതികം ആളുകൾ കടന്നു വരാത്ത വിഷയം ആണെങ്കിലും, ഇതിൽ താല്പര്യമുള്ള ലക്ഷക്കണക്കിന് ആളുകളുണ്ട്. അതുകൊണ്ടു തന്നെ വായനക്കാർക്ക് താല്പര്യം ജനിപ്പിക്കുന്ന പോസ്റ്റുകൾ എഴുത്തുകയാണെങ്കിൽ വളരെ പെട്ടെന്ന് ജന ശ്രദ്ധ പിടിച്ചു പാട്ടാണ് കഴിയുന്ന ഒരു മേഖലയാണിത്.

30 Comparison Blogs

പ്രൊഡക്ടുകൾ അല്ലെങ്കിൽ സേവനങ്ങൾ താരതമ്യം ചെയ്യുന്ന ബ്ലോഗുകൾക്കും വിജയ സാധ്യത വളരെ കൂടുതലാണ്. മൊബൈൽ ഫോണുകൾ ടെലിവിഷൻ ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് അല്ലെങ്കിൽ ഡിജിറ്റൽ ഉപകരണങ്ങൾ താരതമ്യം ചെയുന്ന ബ്ലോഗ് തുടങ്ങാം, അല്ലെങ്കിൽ വിവിധ സേവനങ്ങളെ താരതമ്യം ചെയ്യാം, ഇത് ആ ഉത്പന്നം അല്ലെങ്കിൽ ആ സേവനം വാങ്ങുവാൻ പോകുന്നവർക്ക് വളരെ സഹായകരമാകും.

Apart from this 30 Most Popular Blog Topics, you can start on any topic that you are interested in. remember to choose a topic where you can post new articles at regular intervals. Consistency is the key factor for the success of a blog. If you are confident in your content, people will start to trust you and start following you. This will increase your popularity as a blogger and you will start getting good traffic to your blog.

Once you start getting visitors, you can convert them to income in different ways. Initially, you can approach companies or services matching your blog topic, and start promoting their products or services. Apart from this, you can earn money from Google Ads, Affiliate Marketing & Influence marketing using the traffic in your blog.

Related : ബ്ലോഗിലൂടെ എങ്ങനെ വരുമാനം നേടാം?


Share Post

Leave a Reply

Your email address will not be published. Required fields are marked *