The Amazon Affiliate Marketing Program is very easy for anyone to start with. The Amazon Affiliate Program is one of the most well-known affiliate programs in the world and Amazon is very particular about the quality of the affiliate who is promoting amazon products. So Amazon does have very detailed and strict policies for affiliate marketers. Amazon has all the rights to ban any affiliate marketer ay time usually without proper explanation. If you are very serious about Amazon affiliate marketing, then make sure you follow their terms and conditions. This blog is explaining common 15 Mistakes that will get you banned from Amazon Associates.
സ്വന്തമായി യൂട്യൂബ് ചാനൽ, വെബ്സൈറ്റ് അല്ലെങ്കിൽ ബ്ലോഗ് ഒക്കെ ഉള്ളവർക്ക് അധിക വരുമാനം വളരെ എളുപ്പത്തിൽ നേടാൻ സഹായിക്കുന്ന ഒരു മാർഗം ആണ് ആമസോൺ അഫിലിയേറ്റ് മാർക്കറ്റിംഗ്. എന്നാൽ ആമസോൺ അഫിലിയേറ്റ് മാർക്കറ്റർമാർ നിർബന്ധമായും പാലിക്കേണ്ട കുറെ നിയമങ്ങൾ ആമസോൺ അവരുടെ വെബ്‌സൈറ്റിൽ കൃത്യമായി നൽകിയിട്ടുണ്ട്. ഇതിൽ ഏതെങ്കിലും പാലിക്കപ്പെടാതിരുന്നാൽ ആമസോൺ ആ അക്കൗണ്ട് ബാൻ ചെയ്യുന്നതാണ്. അതുകൊണ്ടു തന്നെ നിങ്ങൾ ഒരു ആമസോൺ അഫിലിയേറ്റാണെങ്കിൽ അല്ലെങ്കിൽ ആകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ആമസോൺ നിഷ്കർഷിക്കുന്ന കാര്യങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
15 Mistakes That Will Get You Banned
1. Email Amazon Affiliate Links
അഫിലിയേറ്റ് ലിങ്കുകൾ ഇമെയിൽ വഴി അയക്കുന്നത് ആമസോൺ വ്യക്തമായി നിരോധിച്ചിരിക്കുന്നു. നേരിട്ട് ആമസോൺ പ്രൊഡക്ടുകളിലേക്ക് ലിങ്ക് നൽകി ഇമെയിൽ അയച്ചാൽ തീർച്ചയായും നിങ്ങളുടെ അക്കൗണ്ട് ബാൻ ചെയ്യപ്പെടും. എന്നിരുന്നാലും ഇമെയിൽ മാർക്കറ്റിംഗ് ഉപയോഗിച്ച് ആമസോണിൽ നിന്ന് പണം സമ്പാദിക്കാൻ നിങ്ങൾക്ക് സാധിക്കും. നേരിട്ട് ആമസോണിലേക്ക് ലിങ്ക് കൊടുക്കുന്നതിന് പകരം നിങ്ങളുടെ സൈറ്റിലെ അല്ലെങ്കിൽ ബ്ലോഗിലെ ഒരു പേജിലേക്ക് ലിങ്ക് ചെയ്യുക, ആ പേജിൽ ആമസോൺ അഫിലിയേറ്റ് ലിങ്കുകൾ നൽകുക. അതായത് നേരിട് ആമസോൺ ഉൽപ്പന്നങ്ങൾ ഇമെയിൽ അയക്കുന്നതിനു പകരം നിങ്ങളുടെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ ലിങ്കുകൾ ആളുകൾക്ക് മെയിൽ അയച്ചു അതിലൂടെ നിങ്ങളുടെ പേജിലേക്ക് സന്ദർശകരെ എത്തിക്കുക. അങ്ങനെ വരുന്ന സന്ദർശകർ അവിടെ നൽകിയിരിക്കുന്ന ആമസോൺ അഫിലിയേറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്തു ഒരു ഉൽപ്പന്നം വാങ്ങുമ്പോൾ അതിന്റെ കമ്മീഷൻ നിങ്ങൾക്ക് ലഭിക്കുന്നു.
2. Shorten Affiliate Links using Another Applications
Shorten ചെയ്ത അഫിലിയേറ്റ് ലിങ്കുകൾ ഒരിക്കലും ഉപയോഗിക്കാതിരിക്കുക. ആളുകൾ എവിടെ നിന്ന് വരുന്നു, ഏതു ലിങ്കിൽ ക്ലിക്ക് ചെയുന്നു തുടങ്ങി എല്ലാ വിവരങ്ങളും ആമസോൺ അറിയാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ആമസോണിനു ട്രാക്ക് ചെയ്യാൻ ബുദ്ധിമുട്ടുള്ള ഷോർട് ലിങ്കുകൾ ഉപയോഗിക്കുന്നത് ആമസോൺ നിരോധിച്ചിരിക്കുന്നു. വലിയ ലിങ്കുകൾ ഷെയർ ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്തു ആമസോൺ തന്നെ ഷോർട് ലിങ്ക് സർവീസ് നൽകുന്നുണ്ട്. അത് മാത്രം ഉപയോഗിച്ച് ലിങ്ക് ഷോർട് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.
3. Promote Affiliate Links using E Books and PDF Files
ഇബുക്ക് ഉപയോഗിച്ച അഫിലിയേറ്റ് ലിങ്കുകൾ പ്രൊമോട്ട് ചെയ്യുന്നത് സർവ്വ സാധാരണമാണ്. എന്നാൽ ഇക്കാര്യത്തിൽ ആമസോൺ നിയമങ്ങൾ വളരെ കർശനമാണ്. ഇമെയിൽ വഴി അഫിലിയേറ്റ് ലിങ്കുകൾ അയക്കുന്നത് പോലെ തന്നെയാണ് ഇബുക്കുകൾ കണക്കാക്കപ്പെടുന്നത്. ആമസോൺ അഫിലിയേറ്റ് ലിങ്ക് ഉൾപ്പെടുത്തിയ ഇബുക്കുകൾ അല്ലെങ്കിൽ pdf ഫയലുകൾ ഷെയർ ചെയ്യുന്നതിലൂടെ നിങ്ങളുടെ ആമസോൺ അഫിലിയേറ്റ് അക്കൗണ്ട് ബാൻ ചെയ്യപ്പെട്ടേക്കാം.
4. Shop Yourself using Your Affiliate Links
ആമസോൺ അഫിലിയേറ്റ് അക്കൗണ്ട് ബാൻ ചെയ്യപ്പെടാനുള്ള ഏറ്റവും എളുപ്പ വഴിയാണ് നിങ്ങളുടെ അഫിലിയേറ്റ് ലിങ്ക് ഉപയോഗിച്ച് നിങ്ങൾ തന്നെ ഉൽപ്പന്നങ്ങൾ വാങ്ങുക എന്നത്. ഒരു കാരണവശാലും നിങ്ങൾ ആമസോൺ സൈറ്റിൽ നിന്നും നടത്തുന്ന വാങ്ങലുകൾ നിങ്ങളുടെ തന്നെ ലിങ്ക് ഉപയോഗിച്ച് ചെയ്യാതിരിക്കുക. കമ്മീഷൻ ലഭിക്കുകയില്ല എന്ന് മാത്രമല്ല നിങ്ങളുടെ ആമസോൺ അഫിലിയേറ്റ് അക്കൗണ്ട് ബാൻ ആയി പോകുകയും ചെയ്യും.
5. Multiple Affiliate Accounts
ഒരു വ്യക്തിക്ക് ഒരു അഫിലിയേറ്റ് അക്കൗണ്ട് മാത്രമേ ആമസോൺ അനുവദിക്കൂ. അതുകൊണ്ടു തന്നെ ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടാകാൻ ശ്രമിച്ചാൽ നിങ്ങളുടെ എല്ലാ അക്കൗണ്ടുകളും നിരോധിക്കപ്പെടും. എന്നിരുന്നാലും ചില ബിസിനെസ്സുകൾക്ക് അവരുടെ ബിസിനസ്സ് സ്വഭാവത്തെയും സ്കെയിലിനെയും അടിസ്ഥാമാക്കി ഒന്നിൽ കൂടുതൽ അക്കൗണ്ട് അനുവദിക്കാറുണ്ട്. ഇതിനായി നേരിട്ട് ആമസോണുമായി ബന്ധപ്പെടാവുന്നതാണ്.
എന്നാൽ പുതുതായി അഫിലിയേറ്റ് മാർകെറ്റിംഗിലേക്കു കടന്നു വരുന്ന പലരും ഈ തെറ്റ് വരുത്താറുണ്ട്. ഒന്നിൽ കൂടുതൽ വെബ്സൈറ്റുകൾ സ്വന്തമായി ഉള്ളവർ ഓരോ സൈറ്റിനും ഓരോ അക്കൗണ്ട് തുടങ്ങാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇതിനായി നിങ്ങൾ പുതിയ അക്കൗണ്ട് തുടങ്ങേണ്ട ആവശ്യമില്ല. ഒരു അക്കൗണ്ടിൽ നിന്ന് തന്നെ നിങ്ങൾക്ക് 100 ട്രാക്കിംഗ് ഐഡി സൃഷ്ടിക്കാൻ ആമസോൺ അനുവദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുതിയ സൈറ്റുകൾക്കായി പുതിയ അക്കൗണ്ട് തുടങ്ങൽ ശ്രമിക്കാതെ പുതിയ ട്രാക്കിംഗ് ഐഡി ഉണ്ടാക്കി അതിലൂടെ വിവിധ വെബ്സൈറ്റുകളുടെ റിപ്പോർട്ടുകൾ വേറെ വേറെ ലഭിക്കുന്നതാണ്.
6. Copy Reviews from Amazon Website
ആമസോൺ വെബ്‌സൈറ്റിൽ കിടക്കുന്ന reviews കോപ്പി-പേസ്റ്റ് ചെയ്യാതിരിക്കുക. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം നിർണ്ണയിക്കാൻ ആമസോൺ വെബ്‌സൈറ്റിൽ കിടക്കുന്ന അവലോകനങ്ങളെ ആശ്രയിക്കുന്നത് നല്ല ആശയമാണ്, എന്നാൽ അവ അത് പോലെ നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് പകർത്താൻ ശ്രമിച്ചാൽ നിങ്ങളുടെ അക്കൗണ്ട് ബാൻ ചെയ്യപ്പെടുന്നതാണ്. ആമസോൺ സൈറ്റിൽ കിടക്കുന്ന അവലോകനങ്ങൾ വായിച്ച് അതനുസരിച്ച് നിങ്ങളുടേതായ രീതിയിൽ ഉള്ളടക്കം വികസിപ്പിച്ചു അത് നിങ്ങളുടെ സൈറ്റിൽ ഇടുന്നതിനു കുഴപ്പമില്ല. പക്ഷെ നേരിട്ട് പകർത്തി എഴുതുന്നില്ല എന്ന് ഉറപ്പു വരുത്തുക.
7. Forget to Mention You Are an Affiliate
ഒരു ആമസോൺ ഉൽപ്പന്നം വിൽക്കുന്ന അഫിലിയേറ്റ് ലിങ്കുകൾ നിങ്ങളുടെ വെബ്‌സൈറ്റിൽ ഉണ്ടെങ്കിൽ നിങ്ങൾ ഒരു അഫിലിയേറ്റ് ആണെന്ന് വിശദീകരിക്കുന്ന desclaimer നിങ്ങളുടെ വെബ്‌സൈറ്റിൽ കൊടുക്കാൻ പ്രത്യേകം ഓർമിക്കുക, പറ്റുമെങ്കിൽ ഓരോ പേജിലും നല്കാൻ ശ്രമിക്കുക.
8. Sexually Explicit or Violent Content
ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം അല്ലെങ്കിൽ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന വെബ്സൈറ്റുകൾ വഴി ആമസോൺ അഫിലിയേറ്റ് ലിങ്കുകൾ പ്രൊമോട്ട് ചെയുന്നത് ആമസോൺ വ്യക്തമായി വിലക്കിയിട്ടുണ്ട്.
9. Automatic Cookies
നിങ്ങളുടെ ലിങ്കുകളിൽ ക്ലിക്കുചെയ്യുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ cookies ഉപയോഗിച്ച് ശേഖരിക്കുന്നതിലൂടെ, നിങ്ങളുടെ ലിങ്ക് ക്ലിക്ക് ചെയ്തു ഉൽപ്പന്നം വാങ്ങുന്ന ഒരു കസ്റ്റമർ 24 മണിക്കൂറിനുള്ളിൽ ആമസോണിൽ നിന്നും വേറെ എന്തെങ്കിലും ഉൽപ്പന്നം വാങ്ങുകയാണെങ്കിലും അതിന്റെ കമ്മീഷൻ നിങ്ങള്ക്ക് നൽകുന്നു. എന്നാൽ ഈ അവസരം ദുരുപയോഗം ചെയ്തു ഓട്ടോമാറ്റിക് കുക്കീസ് പോലെ ഉള്ള മാർഗ്ഗങ്ങളിലൂടെ കൂടുതൽ വരുമാനം നേടാൻ ചിലർ ശ്രമിക്കാറുണ്ട്. ഇത് അക്കൗണ്ട് ബനിലേക്ക് നയിക്കും എന്നതിൽ ഒരു സംശയവും വേണ്ട.
10 . Violate Amazon Trademark Policies
ആമസോൺ Trademark Policy ഒരു കാരണവശാലും ലംഘിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ആമസോണിന് ആയിരക്കണക്കിന് Trademarks ഉണ്ട്. അവ ഏതൊക്കെ ആണ്, അതിൽ ഏതെല്ലാം നിങ്ങൾക്ക് എവിടെയെല്ലാം ഉപയോഗിക്കാം എന്ന് കൃത്യമായി വായിച്ചു മനസിലാക്കുക.
11 . Product Price on Your Website
ഒരിക്കലും നിങ്ങളുടെ വെബ്‌സൈറ്റിൽ ഉൽപ്പന്നങ്ങളുടെ വില നൽകാതിരിക്കുക. ആമസോൺ അവരുടെ ഉൽപ്പന്നങ്ങളുടെ വില സ്ഥിരമായി മാറാറുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾ സൈറ്റിൽ നൽകുന്ന വിലയുമായി ആമസോൺ സൈറ്റിലെ വിലയിൽ മാറ്റം വരാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഇത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പുന്ന നിലയിലേക്ക് കാര്യങ്ങൾ നയിക്കും. അതുകൊണ്ട് തന്നെ ആമസോൺ നിങ്ങളുടെ വെബ്‌സൈറ്റിൽ അല്ലെങ്കിൽ വെബ്സൈറ്റ് ഉള്ളടക്കത്തിൽ ഉൽപ്പന്നങ്ങളുടെ വില നൽകുന്നത് വിലക്കിയിട്ടുണ്ട്, അങ്ങനെ നൽകുന്നതിലൂടെ നിങ്ങളുടെ അക്കൗണ്ട് ബാൻ ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.
12 . Violating Social Media Promotion Rules
നിങ്ങൾക്ക് സ്വന്തമല്ലാത്ത സൈറ്റുകളിൽ അഫിലിയേറ്റ് ലിങ്കുകൾ പ്രൊമോട്ട് ചെയ്യാൻ ആമസോൺ സാധാരണയായി അനുവദിക്കുന്നില്ലെങ്കിലും, സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകൾ അഫിലിയേറ്റ് ലിങ്കുകൾ ഷെയർ ചെയ്യാൻ സാധിക്കും. എന്നാൽ ആമസോൺ നിർവചിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ഇത് ചെയ്യാവു. ലൈംഗികത പ്രകടമാക്കുന്ന അല്ലെങ്കിൽ അക്രമാസക്തമായ ഉള്ളടക്കങ്ങൾ ഉള്ള സോഷ്യൽ മീഡിയ പേജിൽ ലിങ്കുകൾ പങ്കിടുന്നതും അത് പോലെ തന്നെ ആമസോൺ Trademark വിവരങ്ങൾ ഉപയോഗിക്കുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കുക.
സോഷ്യൽ മീഡിയയിൽ ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ പങ്കിടുന്നതിനു ആമസോൺ അഫിലിയേറ്റ്സ് സ്ട്രൈപ്പിൽ നിന്നുള്ള Share ഓപ്ഷൻ ഉപയോഗിക്കുക. ഇങ്ങനെ സോഷ്യൽ മീഡിയകളിൽ പ്രൊമോട്ട് ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം.
13. Plagiarism in Your Website Content
അഫിലിയേറ്റുകൾ ആമസോൺ ലിങ്കുകൾ ഉയർന്ന നിലവാരമുള്ള സൈറ്റുകളിൽ മാത്രം പങ്കിടുന്നുവെന്ന് ഉറപ്പാക്കാൻ ആമസോൺ ശ്രദ്ധിക്കാറുണ്ട്.
ഒരു ആമസോൺ അഫിലിയേറ്റായി ചേരുമ്പോൾ തന്നെ നിങ്ങളുടെ സൈറ്റിലെ ഉള്ളടക്കത്തെക്കുറിച്ച് ആമസോൺ ചില ചോദ്യങ്ങൾ ചോദിക്കാറുണ്ട്. നിങ്ങളുടെ സൈറ്റിൽ നൽകുന്ന ഉള്ളടക്കം ആമസോൺ നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതായിട്ടുണ്ട്. മറ്റു സൈറ്റുകളിൽ നിന്നും കോപ്പി ചെയ്ത ഉള്ളടക്കങ്ങൾ സൈറ്റിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റു സ്ഥലങ്ങളിൽ നിന്നും പകർത്തിയ ഉള്ളടക്കം നിങ്ങളുടെ ആമസോൺ അക്കൗണ്ട് ബാൻ ചെയുന്നതിലേക്കു നയിക്കുന്നതിനോടൊപ്പം നിങ്ങളുടെ സൈറ്റിന്റെ റാങ്കിങ് Google കുറക്കുകയും ചെയ്യും.
14 . Offer Discounts or Other Incentives
വിൽപന വർദ്ധിപ്പിക്കുന്നതിന് വിപണനക്കാർ ഉപയോഗിക്കുന്ന മാർഗ്ഗങ്ങളിലൊന്നാണ് ഡിസ്‌കൗണ്ടുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നത്. ClickBank പോലെ ഉള്ള ധാരാളം അഫിലിയേറ്റ് മാർക്കറ്റിംഗ് പ്ലാറ്റുഫോമുകളിൽ ഈ മാർഗം നന്നായി ഉപയോഗിക്കാൻ സാധിക്കുമെങ്കിലും ആമസോൺ ഇത് അനുവദിക്കുന്നില്ല.
15 . 90 Days Sale Target
ആമസോൺ അഫിലിയേറ്റ് പ്രോഗ്രാമിനായി സൈൻ അപ്പ് ചെയ്തുകഴിഞ്ഞാൽ, 90 ദിവസത്തിനുള്ളിൽ കുറഞ്ഞത് ഒരു ഉൽപ്പന്നമെങ്കിലും നിങ്ങൾ വിൽക്കേണ്ടതായിട്ടുണ്ട്. അല്ലാത്തപക്ഷം നിങ്ങളുടെ അക്കൗണ്ട് ക്യാൻസൽ ആയിപ്പോകുന്നതാണ്. എന്നിരുന്നാലും, ഭാവിയിൽ എപ്പോ വേണമെങ്കിലും നിങ്ങൾക്ക് ആമസോൺ അഫിലിയേറ്റ് ആകാൻ വീണ്ടും അപേക്ഷിക്കാൻ സാധിക്കും.
ഒരു ആമസോൺ അഫിലിയേറ്റ് മാർക്കറ്റർ ആയി മികച്ച വരുമാനം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ, തുടങ്ങുന്നതിനു മുന്നേ ആമസോൺ അഫിലിയേറ്റിന്റെ മുഴുവൻ കരാറും വായിച്ചു നോക്കി എല്ലാ കാര്യങ്ങളും കൃത്യമായി മനസ്സിലാകുക. ആമസോൺ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് മുന്നോട് പോകുകയാണെകിൽ മികച്ച രീതിയിൽ വരുമാനം ഉണ്ടാക്കാനുള്ള ഒരു പ്ലാറ്റഫോം ആണ് ആമസോൺ അഫിലിയെ പ്രോഗ്രാം.
Only 15 common mistakes have explained in this blog. You can find all terms and conditions from Amazon website. It is not easy t read and understands all policies. ut still its always better to get an idea before you start promoting Amazon affiliate products through your channels.